#EIA2020act #eiawithdraw #eiadraft

ഉമ്മ പറയാറുണ്ടായിരുന്നു... ഉമ്മയുടെ ചെറുപ്പത്തിലെക്കെ കടലുണ്ടിയിലെ തറവാട്ടിലെ കടല്‍ തീരത്ത് കടലാമ വന്ന് മുട്ടയിട്ട് പോവാറുണ്ടായിരുന്നു എന്ന്. എനിക്കത് എത്ര കൗതുകം നിറഞ്ഞതായിരുന്നു എന്നറിയോ.കാരണം കാലം കുറേ ഞാനവിടെ നിന്നിട്ടുണ്ടെങ്കിലും ഞാനിത് വരെ കടലാമയോ കടലാമ മുട്ടയോ കണ്ടിട്ടില്ല... ഇപ്പളന്താ അത് വരാത്തെ എന്ന ചോദ്യം നിങ്ങളെപ്പോലെ എനിക്കും ഉണ്ടായിരുന്നു... ഞാനത് അന്ന് ചോദിക്കുകയും ചെയ്തു.അതിന് ഒരുപാട് കടല്‍ തീരം വേണം എന്നും ഇപ്പൊ തീരമക്കെ കടല്‍ എടുത്ത് പോയില്ലേ എന്നായിരുന്നു ഉമ്മയുടെ മറുപടി. ശരിയാണ്,കാലം അതികം ഒന്നും ആയിട്ടില്ല.പത്ത് പതിനഞ്ച് വര്‍ഷം മുമ്പുള്ള കടലെക്കെ ഇപ്പൊയുണ്ടോ. കടല്‍ ഇങ്ങനെ തീരമെക്കെ കയ്യേറുമ്പോള്‍ നഷ്ടം കടലാമകള്‍ക് മാത്രമല്ല കെട്ടോ.തീരത്ത് വസിക്കുന്ന മനുഷ്യര്‍ക് കൂടിയാണ്. ചെല്ലാനം കടലക്രമണമെക്കെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും എത്രത്തോളം നിറഞ്ഞിരുന്നു എന്ന് നമ്മള്‍ കണ്ടതാണ്. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കടല്‍തീരങ്ങളുടെയും അവസ്ഥ ഇതക്കെ തന്നെയാണ്.എന്ത് കൊണ്ടാണ് കടല്‍ ഇങ്ങനെ തീരം കയ്യേറി കടലാക്രമണം എന്നെക്കെ പറഞ്ഞ് മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത് എന്...