മിസ്ഖാല്‍ പള്ളി__________________________
കോഴിക്കോട്ടെ പുരാതനമായ മുസ്ലിം പള്ളിയാണ് മിസ്ഖാല്‍ സുന്നി ജുമാഅത്ത് പള്ളി.കോഴിക്കോട് കുറ്റിച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ മുസ്ലിംപള്ളിക്ക് 7 നൂറ്റാണ്ടോളം പഴക്കമുണ്ട്. അറേബ്യൻ വ്യാപാരിയായ നഖൂദ മിസ്ഖാൽ എഡി.1300 നും 1330 നും ഇടയിലാണ് പള്ളി പണിതത്. നിർമ്മിച്ച പള്ളി പിന്നീട് അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുകയായിരുന്നു.
കോഴിക്കോട്ടെ ഏറ്റവും പഴക്കംചെന്ന പള്ളിയായ മിസ്ഖാൽ സുന്നി ജുമാഅത്ത് പള്ളി ഇന്ത്യയിലെ പുരാതന മുസ്ലിം പള്ളികളിലൊന്നാണ്. 24 തൂണുകളും 47 വാതിലുകളും പള്ളിക്കുണ്ട്.തറനിലയിൽ 300 ആളുകൾക്ക് നമസ്കരിക്കാനാവും. ക്ഷേത്രക്കുളങ്ങൾക്ക് സമാനമായ ചതുരക്കുളവും പള്ളിക്കുണ്ട്. മരത്തടിയാൽ തീർത്ത തൂണുകളും ചുമരകളും സവിശേഷതയാണ്.
2011ൽ കുറ്റിച്ചിറ മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കുകയുണ്ടായി. ചരിത്രസ്മാരകങ്ങളുടെ തനിമ ചോരാതെയാണ് നവീകരണം പൂർത്തിയാക്കിയത്. അമൂല്യമായ കർമശാസ്ത്ര ഗ്രന്ഥങ്ങൾ, മാസപ്പിറവി അറിയിക്കാനുള്ള തംബേറ്, ഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങൾ, പല്ലക്ക് തുടങ്ങിയവ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്.
കേരള വാസ്തു ശിൽപ്പകലയുടെ മേൻമ വിളിച്ചോതുന്ന പള്ളിയുടെ നിർമ്മാണത്തിനുപയോഗിച്ചതു കല്ലിനേക്കാൾ കൂടുതൽ മരമാണ്.
#kuttichira #mishkalmosque_kuttichira
#calicut #calicut_diaries #heritageofindia #heritagemosque #keralatourism #indianheritage #mallu #kerala360 #mallublogger
Comments
Post a Comment