#EIA2020act #eiawithdraw #eiadraft


ഉമ്മ പറയാറുണ്ടായിരുന്നു...

ഉമ്മയുടെ ചെറുപ്പത്തിലെക്കെ കടലുണ്ടിയിലെ തറവാട്ടിലെ കടല്‍ തീരത്ത് കടലാമ വന്ന് മുട്ടയിട്ട് പോവാറുണ്ടായിരുന്നു എന്ന്.
എനിക്കത് എത്ര കൗതുകം നിറഞ്ഞതായിരുന്നു എന്നറിയോ.കാരണം കാലം  കുറേ ഞാനവിടെ നിന്നിട്ടുണ്ടെങ്കിലും ഞാനിത് വരെ കടലാമയോ കടലാമ മുട്ടയോ കണ്ടിട്ടില്ല...

ഇപ്പളന്താ അത് വരാത്തെ എന്ന ചോദ്യം നിങ്ങളെപ്പോലെ എനിക്കും ഉണ്ടായിരുന്നു...

ഞാനത് അന്ന് ചോദിക്കുകയും ചെയ്തു.അതിന് ഒരുപാട് കടല്‍ തീരം വേണം എന്നും ഇപ്പൊ തീരമക്കെ കടല്‍ എടുത്ത് പോയില്ലേ എന്നായിരുന്നു ഉമ്മയുടെ മറുപടി.

ശരിയാണ്,കാലം അതികം ഒന്നും ആയിട്ടില്ല.പത്ത് പതിനഞ്ച് വര്‍ഷം മുമ്പുള്ള കടലെക്കെ ഇപ്പൊയുണ്ടോ.
കടല്‍ ഇങ്ങനെ തീരമെക്കെ കയ്യേറുമ്പോള്‍ നഷ്ടം  കടലാമകള്‍ക് മാത്രമല്ല കെട്ടോ.തീരത്ത് വസിക്കുന്ന മനുഷ്യര്‍ക് കൂടിയാണ്.
ചെല്ലാനം കടലക്രമണമെക്കെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും എത്രത്തോളം നിറഞ്ഞിരുന്നു എന്ന് നമ്മള്‍ കണ്ടതാണ്.

നമ്മുടെ  നാട്ടിലെ ഒട്ടുമിക്ക കടല്‍തീരങ്ങളുടെയും അവസ്ഥ ഇതക്കെ തന്നെയാണ്.എന്ത് കൊണ്ടാണ് കടല്‍ ഇങ്ങനെ തീരം കയ്യേറി കടലാക്രമണം എന്നെക്കെ പറഞ്ഞ് മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ...?
 
മറ്റൊന്നുമല്ല,മനുഷ്യന്‍ വികസനം എന്നും അതിജീവനം എന്നെക്കെ പറഞ്ഞ് കടല്‍ കയ്യേറുമ്പോള്‍ കടല്‍ ഇങ്ങനെ രോഷാകുലനാവുന്നതില്‍ അസ്വഭാവികത ഒന്നും കരുതേണ്ട.

നിങ്ങള്‍ വിചാരിക്കുന്ന പോലെ അത് വലിയ കമ്പനികളുടേയോ ഫാക്ടറികളോ മാത്രം പ്രവര്‍ത്തനഫലമല്ല.നാം ഓരോര്‍ത്തരും കടലിലേക് വലിച്ചെറിയുന്ന പാഴ് വസ്തുക്കളും പ്ലാസ്റ്റികുകളുമെക്കെ ഈ ഗണത്തില്‍ പെടും.

ഒട്ടുമിക്ക കടല്‍വാസികളുടെയും മറ്റുള്ളവരുടെയും വേസ്റ്റ് ബാസ്കറ്റാണ് കടല്‍.ഇതൊന്നും കൂടാതെ പുറത്ത് നിന്ന് വരുന്നവരുടെ തോന്നിവാസങ്ങളും മറ്റുള്ള ജലസ്രോതസ്സുകളിലേക് പല തരത്തിലും വലിച്ചെറിഞ്ഞെത്തുന്ന വേസ്റ്റും കൂടിയാകുമ്പോള്‍ കടല്‍ വീര്‍പ് മുട്ടുകയാണ്.കോടിക്കണക്കിന് ജലജീവന് ഭീഷണിയാകുന്നതും വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കടലാക്രമണമെങ്കിലും കണക്കിലെടുത്തും അനുഭവസ്ഥനായും ഇതക്കെ നിര്‍ത്തിക്കൂടേ.

ഞാന്‍ ഈ പറഞ്ഞത് പ്രക്യതിയെ ചൂഷണം ചെയ്യുന്ന ഒറ്റ കാര്യം മാത്രമാണ്.കാലങ്ങളായ് ഇതന്റെ നേര്‍കാഴ്ച മാത്രമായത് കൊണ്ടാണ് ഈ കാര്യം പറയുന്നത്.

ഇനിയും ഒരുപാടുണ്ട്.

കാട് കയ്യേറുമ്പോള്‍ മൃഗങ്ങള്‍ക് നാട്ടിലിറിങ്ങേണ്ടി വരുന്നതും  തോടും കുളവും പാടമെക്കെ കയ്യേറി മനുഷ്യന്‍ കെട്ടിയുണ്ടാകുന്ന കെട്ടിടങ്ങളെ  കെട്ടിപ്പുണരുമ്പോള്‍ ജലം വെള്ളപ്പൊക്കമായ് മനുഷ്യനിലേകെത്തുന്നതെക്കെ സ്വാഭാവികം  മാത്രമാണ്...

Eia 2020ആക്ടിനെതിരായ് നമ്മളല്ലാം പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ത്തുമ്പോള്‍ നാം ഓരോര്‍ത്തരും ചെയ്യുന്ന ചൂഷണങ്ങളും കാണേണ്ടത് തന്നയല്ലേ.ഇത്തരം പ്രക്യതി വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പെട്ട് നമുക്കെങ്ങെനെ ഈ നിയമത്തിനെതിരെ മാത്രം പോരാടാന്‍ കഴിയും.നമ്മുടെ മനസ്സാക്ഷി സമ്മതിക്കുമോ...

Eia 2020 act ഒരു സംശയവുമില്ലാതെ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.പക്ഷെ അതിന് മുമ്പ് നാമോരോര്‍ത്തരും പ്രക്യതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാവുന്നുണ്ടോ എന്ന് ചിന്തിക്കണ്ടേ...

ഉണ്ടെങ്കില്‍ EIA 2020ആക്ട് withdraw ഇമെയിൽ കാമ്പ്യനിങ്ങിന്റെ ഭാഗമായ് ഇമെയില്‍ അയക്കുമ്പോള്‍ നമ്മളിലേകും ഒരു ഇമെയില്‍ അയക്കണ്ടേ...

നാം ചെയ്യുന്ന ചൂഷണങ്ങള്‍ നമ്മുടെ കാഴ്ചപ്പാടില്‍ ചെറുതായിരിക്കാം.പക്ഷെ അത് ഓരോ മനുഷ്യരും ചെയ്ത് വരുമ്പോള്‍ വലിയ കമ്പനികളും ഫാക്ടറികളും ചെയ്യുന്നതിനേകാള്‍ എത്രയോ മടങ്ങായിരിക്കും...

അത്കൊണ്ട് ഞാനടക്കമുള്ള ഓരോര്‍ത്തരും അയക്കേണ്ടത് ഒന്നല്ല...
രണ്ട് ഇമെയിലുകളാണ് എന്ന് ഓര്‍മപ്പെടുത്തുന്നു...

#EIADraft2020 #

Comments

Popular posts from this blog

തിലകന്‍ മുതല്‍ പാര്‍വതി വരെ

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......