യാത്രയിലെ ചിന്തകള്‍

_________________________________________

പ്രിയപ്പെട്ടത് എന്തിനെയും ചുമലിലിട്ട് കെട്ടിക്കുടുങ്ങിയ ചിന്തകളെ ചുരമിറങ്ങുന്ന  കാറ്റിലും പറത്തി യാത്രയാകുമ്പോള്‍,മനസ്സ് മുഴുവന്‍ എകാന്തതയില്‍ ആരെയോ കാത്തിരിക്കുന്ന തണുത്ത മാജിക് പുല്‍മേടുകള്‍ മാത്രമായിരുന്നു.

പുല്‍മേടുകളിലെ തെളിഞ്ഞ തടാകത്തിനരികെ ടെന്റ അടിച്ച്   കൂടിയപ്പോള്‍ ''ഇത് വരെ ഇവിടെ കണ്ടിട്ടില്ലല്ലോ'' എന്നും പറഞ്ഞ് ഒരുത്തന്‍ അപ്പോയാണ് വന്നത് . കയ്യില്‍ കരുതിയ ബിസ്കറ്റ് പാകറ്റ് പൊട്ടിച്ച് ഒരോന്നായ് കൊടുത്തപ്പോള്‍ ആള് ഓകെ. അതക്കെ തിന്ന് ടെന്റിനരികെ നടന്ന് ''കൊള്ളാല്ലോ ഈ വീട് , ഇങ്ങനെ ഒന്ന് എനിക്കും കിട്ടിയാല്‍ കൊള്ളാമെന്നായ്''
നാട്ടിലേക് വന്നാല്‍ ഇത്പോലൊന്ന് സെറ്റാക്കിത്തരാം എന്ന് പറഞ്ഞപ്പോള്‍ ''പോടാ''...എന്ന് സുരാജ് സ്റ്റെെലില്‍ ഒരു നോട്ടം നോക്കി അങ്ങേര്  എസ്കേപ് ആയി.

പകല്‍ ഇരുട്ടിലേക് പകരും മുമ്പ് തന്നെ ചുറ്റും പരന്ന് കിടക്കുന്ന കാടുകളിലേക് ഇറങ്ങിച്ചെന്ന് ചെറിയ ചെറിയ ഉണക്ക കമ്പുകളക്കെ പെറുക്കിയെടുക്കാന്‍ ഞാന്‍  മറന്നില്ല. ശരീരം തണുപ്പടിച്ച് തുടങ്ങിയതും ചെറുകമ്പുകളെല്ലാം കൂട്ടി കത്തിച്ച് ആ കനലും ചൂട് കാഞ്ഞ് ഇരിക്കുമ്പോള്‍  ചുറ്റും പ്രകൃതി മ്യൂസിക് കമ്പോസ് ചെയ്ത് തുടങ്ങിയിട്ടുണ്ടായിരുന്നു.

ദൂരെയെവിടെയോ തീറ്റ തേടിപ്പോയ അമ്മക്കിളിയുടെ വരവും കാണാതെ  കരയുന്ന ഒരു കുഞ്ഞ് കിളിയുടെ കരച്ചിലെന്നപോലെ ഒരു ദയനീയത നിറഞ്ഞ ശബ്ദവും  മനസ്സിലേക് അടുത്ത് വരുന്നുണ്ട്.സങ്കടം തോന്നിയ മനസ്സിലേക് എവിടെ നിന്നോ വന്ന തണുത്ത കാറ്റ് അപ്പോള്‍ പറയുന്നുണ്ടായിരുന്നു.
''ആ പക്ഷി ഇന്ന് ചിലപ്പോള്‍ കരഞ്ഞേകാം,പക്ഷെ ആ അമ്മയുടെ അഭാവം ഇനിയൊരിക്കലും ആ കുഞ്ഞിനെ കരയിപ്പിക്കില്ല.നാളെ മുതല്‍ ആ കുഞ്ഞ് പക്ഷി  ജീവിച്ച് തുടങ്ങും.തനിക്ക് വേണ്ടി...തന്റെ സ്വന്തത്തിന് വേണ്ടി...അതാണ് പ്രകൃതി ...''

തണുത്ത കാറ്റങ്ങനെ കൂടിത്തുടങ്ങിയപ്പോള്‍ ടെന്റ് അടച്ച് പുതപ്പും മൂടി കണ്ണടച്ച് തുടങ്ങുമ്പോള്‍ മുഴുവന്‍ എന്റെ ചിന്തകള്‍ പ്രകൃതി കാണിച്ചതിനപ്പുറത്ത് മനുഷ്യന്റെ ഇന്നത്തെ  ഇമേജിനേഷന്‍ ലോകത്തെ തമാശകള്‍ മാത്രമായിരുന്നു...

#freelifestyle #freemanworld 
@freeman_stories 
#mallu #travelblogger #humanlife #naturelovers #travel #indiantravelblogger #magicmoments #magicdays

Comments

Popular posts from this blog

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......

മഫ്തയും മുഫ്തികളും