ആഗസ്റ്റ് 15 ല്‍ നിന്നും സ്വാതന്ത്രത്തെ സ്വതന്ത്രമാകേണ്ടതുണ്ട്

വര്‍ഷങ്ങള്‍കിപ്പുറവും സ്വാതന്ത്രത്തെ വെറും വെെദേശിക ശക്തികളില്‍ നിന്ന് മാത്രമാണെന്നുള്ള വിലയിരുത്തല്‍ ചിലര്‍കെങ്കിലും ഉണ്ട്...

ആഗസ്റ്റ് 15 ല്‍ നിന്നും സ്വാതന്ത്രത്തെ സ്വതന്ത്രമാകേണ്ടതുണ്ട്...വെെദേശിക ശക്തികളില്‍ നിന്നും 74 വര്‍ഷങ്ങള്‍ക് മുമ്പ്  നേടിയ സ്വാതന്ത്രം വിസ്മരിക്കപ്പെടേണ്ടത് തന്നെയാണ്...

മാതൃകയേകേണ്ട സ്വതന്ത്ര സമര ചരിത്രത്തെ അയവിറക്കി എത്രയെത്ര സ്വാതന്ത്രങ്ങെളെയാണ് നാം അടിച്ചമര്‍ത്തുന്നത്.
മനുഷ്യനില്‍ നിന്ന്‌ സ്വാതന്ത്രം കാത്ത് കിടക്കുന്ന പ്രക്യതിയും
ഭരണവര്‍ഗത്തില്‍ നിന്ന് സ്വാതന്ത്രം കാത്ത് നില്‍കുന്ന മനുഷ്യനും 
പട്ടിണിയില്‍ നിന്ന് സ്വാതന്ത്രം ആഗ്രഹിക്കുന്ന ജനതയും 
പുരുഷനില്‍ നിന്നും സ്വാതന്ത്രം കേഴുന്ന പെണ്ണിനും
പൂര്‍വ്വിക ചിന്തകളില്‍ നിന്നും സ്വാതന്ത്രം ആഗ്രഹിക്കുന്ന പുതു ചിന്തകള്‍ക്കും എന്നാണിനി സ്വാതന്ത്രം ലഭിക്കുക...

ഇത്തരത്തിലുള്ള സ്വതന്ത്ര ചിന്തകള്‍ക് സ്വതന്ത്രം ലഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പകരം മാതൃകയാകപ്പെടേണ്ട ഒരു സമരത്തെയും സ്വാതന്ത്രത്തിനെയും ഒരറ്റ ദിവസത്തിലേകും വെെദേശിക ശക്തികളിലേകും മാത്രം ഒതുക്കികളയരുത് എന്ന് മാത്രം പറയുന്നു...
#happyindependenceday
🇮🇳🇮🇳🇮🇳_____________________________________

Comments

Popular posts from this blog

തിലകന്‍ മുതല്‍ പാര്‍വതി വരെ

നെല്ലിക്ക മുതല്‍ വത്തക്ക.......

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക