Posts

ഒരു ജനകീയ പ്രതിരോധത്തിന്റെ ചരിത്രം - ഫുട്ബോള്‍ വെറുമൊരു കളിയല്ല !

Image
        ഫുട്ബോളിൽ രാഷ്ട്രീയം കലർത്തരുത് (No Politics in Football) എന്ന വാദം വളരെ ശക്തമായി പറയുന്ന ചര്‍ച്ചകളാണ് കുറച്ച് ദിവസമായ് എല്ലായിടത്തും നടന്ന് കൊണ്ടിരിക്കുന്നത്, യഥാർത്ഥത്തിൽ ഫുട്ബോളിന്റെ ചരിത്രവും നമ്മൾ ഒരു ടീമിനെ തിരഞ്ഞെടുക്കുന്നതും രാഷ്ട്രീയവുമായി എത്രത്തോളം അടുത്തുനിൽക്കുന്നു എന്നത് വലിയൊരു ചർച്ചാവിഷയമാണ്. ​ഒരു വ്യക്തി ഫുട്ബോളിൽ ഒരു പ്രത്യേക ടീമിനെയോ ക്ലബ്ബിനെയോ പിന്തുണയ്ക്കാൻ തിരഞ്ഞെടുക്കുന്നതിന് പിന്നിൽ പലപ്പോഴും കേവലം കളിയഴക് മാത്രമല്ല, വ്യക്തമായ സാമൂഹിക-രാഷ്ട്രീയ കാരണങ്ങൾ കൂടിയുണ്ടാകാറുണ്ട്. ഇത്തരം നിലപാടുകള്‍ sports ല്‍ എന്നല്ല, ലോകത്തെ മറ്റെല്ലാ വിഷയങ്ങളെയും ബാധിക്കുന്നതാണ്.   ക്ലബ്ബുകളുടെ രാഷ്ട്രീയ പാരമ്പര്യം (Club Identity and Politics) ​ലോകത്തിലെ പല പ്രമുഖ ക്ലബ്ബുകളും ജനിച്ചതും വളർന്നതും വ്യക്തമായ രാഷ്ട്രീയ നിലപാടുകളുടെയോ തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളുടെയോ പശ്ചാത്തലത്തിലാണ്. ആളുകൾ ഈ ക്ലബ്ബുകളെ തിരഞ്ഞെടുക്കുന്നത് അവരുടെ സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളുമായി ഒത്തുപോകുമ്പോഴാണ്. ​ ബാഴ്സലോണ (FC Barcelona): കാറ്റലോണിയൻ ജനതയുട...

ലോക മാനസികാരോഗ്യദിനം

Image
World Mental Health Day ›  (Oct 10)  ഇപ്പോയും ജീവിത പാതയില്‍ നിങ്ങള്‍ കിതക്കുന്നുണ്ടോ... ഓര്‍മകള്‍ വേട്ടയാടുന്നുണ്ടോ... ചുറ്റുപാടും വെറുപ്പ് തോന്നുന്നുണ്ടോ... ആരെയും വിശ്വസിക്കാന്‍ കഴിയാതെ ആരോടും കൂട്ട് കൂടാന്‍ വിശ്വാസമില്ലാതെ അകന്ന് പോവുന്നുണ്ടോ.. മറ്റുള്ളവരോട് സംസാരിക്കാന്‍ കഴിയാതെ ഒഴിഞ്ഞ് മാറി നടക്കാന്‍ ശ്രമിക്കുന്നുണ്ടോ... ഉള്ളില്‍ ചിന്തകള്‍ കുമിഞ്ഞ് കൂടി അനാവശ്യ ചിന്തകള്‍ വലയം വെക്കുന്നുണ്ടോ.. ഒരുപാട് കൂട്ടുകാര്‍ ഉണ്ടായിരുന്നിടത്ത് നിന്നും എല്ലാവരില്‍ നിന്നും ഒഴിഞ്ഞ് മാറുന്നുണ്ടോ... ചില നേരത്തെ ചെറിയ  കളിയാക്കലുകളും കുറ്റപ്പെടുത്തലുകള്‍ പോലും നിങ്ങളെ വിഷമപ്പെടുത്തുണ്ടോ... കൂടെയുള്ളവരില്‍ ഉറ്റവര്‍ ആരെന്നോ ഒറ്റുന്നവര്‍ ആരെന്നോ മനസ്സിലാവാതെ നട്ടം തിരിയിന്നുണ്ടോ.. അവരില്‍ ആരെങ്കിലും മെസേജ് ചെയ്യുകയോ കോള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ എടുക്കാനോ റീപ്ലെ ചെയ്യാനോ കഴിയാതെ വരുന്നുണ്ടോ.. തീര്‍ച്ചയായും നിങ്ങള്‍ അല്ലെങ്കില്‍ അവര്‍ ജീവിതത്തിന്റെ ഏതോ നിമിഷങ്ങളില്‍ മാനസിക വേദനയുടെ കെെപ് രുചിച്ചിട്ടുണ്ട്. ചെെല്‍ഡ് ഹുഡ് ട്രോമയുടെ പേരില്‍ , മോശം പാരറ്റിങ്ങിന്റെ, കളിയാക്കലുടെ,ഒറ്...

രണ്ട് ജീവിതങ്ങള്‍

Image
 ഞങ്ങള്‍ കൂട്ടുകാര്‍ സംസാരിച്ചിരിക്കുന്ന സമയത്ത് ഒരു കൂട്ടുകാരന്‍ എന്നോട് ചോദിച്ചു. നിങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവാറുണ്ടോന്ന്. ഞാന്‍ പറഞ്ഞു ''പിന്നേ'' ... ആദ്യമെക്കെയാണ് കൂടുതല്‍, ഇപ്പോള്‍ അങ്ങനെ ഉണ്ടാവാറില്ല...വളരെ  കുറവാണ്.. [ പ്രണയം സ്നേഹത്തിന്റേതും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും മാത്രമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ... സംഘര്‍ഷങ്ങളും ദുഃഖങ്ങളും കൂടി നിറഞ്ഞ മനോഹരമായ കൂടൊരുക്കല്‍ ആണ് പ്രണയവും ജീവിതവും എന്ന് ഒരുമിച്ച് ജീവിക്കുന്ന ജീവിതങ്ങളോട് ഞാന്‍ പറയേണ്ടതുണ്ടോ... പുതുയാത്ര തുടങ്ങുന്ന രണ്ട് ജീവിതങ്ങള്‍ ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോള്‍ എത്രയൊക്കെ നിങ്ങള്‍ മനസ്സിലാക്കി പ്രണയിച്ച് ജീവിതത്തിലേക് പ്രവേശിച്ചവരാണേലും സംഘര്‍ഷങ്ങള്‍ ഇല്ലാതിരിക്കാന്‍ വഴിയില്ല എന്നാണ് എന്റെയും അഭിപ്രായവും.നമ്മളെത്ര ഒന്നാണെന്ന് പറഞ്ഞാലും വ്യത്യസ്തത കലര്‍ന്ന രണ്ട് മനസ്സുകളുടെ ഉടമകളായിരിക്കും രണ്ട് പേരും. അത്കൊണ്ട് തന്നെ ഇടക്കിടക്കുള്ള പൊട്ടലും ചീറ്റലുകളും ജീവിക്കുന്ന മനസ്സുകളുടെ അടയാളമാണ്. പലപ്പോയും ഞാന്‍ കണ്ടിട്ടുണ്ട്.ഒരുപാട് കാലം ഒരുമിച്ച് ജീവിച്ച് ഒരു നാല്‍പതക്കെ ആവുമ്പോള്‍ ആയിരിക്കും മിക്ക...

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

Image
 ആദ്യമായ്  ഉമ്മയുടെയും ഉപ്പയുടെയും അടുത്ത് പോയപ്പോയാണ് ഞാന്‍ ഉംറക്ക് പോകുന്നത്. അന്ന് കഅബ കാണുന്നതിന്റെ തൊട്ട് മുമ്പ് ഉമ്മ എന്നോട് പറഞ്ഞു , ആദ്യമായ് കഅബ കാണുമ്പോള്‍ എന്ത് ആഗ്രഹിച്ചാലും നടക്കും എന്ന്... [ഉമ്മയുടെ ആഗ്രഹം ഇടക്ക് ഇടക്ക് അവിടേക് എത്തിച്ചേരുക എന്നായിരുന്നു പോലും.എന്തായാലും ഇടക്കിടക്ക് ഉമ്മ അവിടം എത്തുന്നു എന്നത് എന്നെയും ഒരു ആഗ്രഹം പ്രേരിപ്പിക്കാന്‍ കാരണാമായ്.] അപ്പോള്‍ എന്റെ മനസ്സിലേക് വന്നത് ഒരറ്റ ആഗ്രഹമായിരുന്നു... ചെറുപ്പം മുതല്‍ എന്നിലുള്ള ദേഷ്യവും ദുശിപ്പന്‍ സ്വഭാവമും മാറ്റി ഈ ലോകത്തെ സ്യഷ്ടികളെ മനസ്സിലാക്കി ക്ഷമിച്ച് സ്നേഹിച്ച് ഏറ്റവും നല്ല സ്വഭാവത്തില്‍ ജീവിക്കുന്ന മനുഷ്യനായ് മരിക്കണം എന്ന്... പറഞ്ഞുവരുന്നത് വിശ്വാസമോ അവിശ്വാസമോ അല്ല... മറിച്ച്  എന്റെ ആഗ്രഹത്തെ കുറിച്ചാണ്...  ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക.. ഇതെല്ലാം ഉള്‍കൊള്ളുന്ന ഒരു മനുഷ്യനാവുക. സിക്കീമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോകിലെ mg മാര്‍ക്കറ്റിലിരിക്കുമ്പോയും ഞാന്‍ ചിന്തിച്ചത് അത് തന്നെയാണ്... ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക.. ഇതെല്ലാം ഉള്‍കൊള്ളുന്ന ഒരു മനുഷ്യനാവുക. ഈ യാത്രകളെല്ലാം അതില...

[പവിഴപ്പുറ്റുകളുടെ നാട്ടിലേക് ]

Image
[പവിഴപ്പുറ്റുകളുടെ നാട്ടിലേക് ]            ലക്ഷദ്വീപ് യാത്ര ______________________________   അനാര്‍ക്കലി എന്ന സിനിമ വരുന്നതിന് മുമ്പും നീലക്കടലുകളാല്‍ ചുറ്റപ്പെട്ട പവിഴപ്പുറ്റുകള്‍ കൊണ്ടും വര്‍ണ മത്സ്യങ്ങള്‍കൊണ്ടും  സ്നേഹ സമ്പന്നതയാലും നിറഞ്ഞ  ലക്ഷദ്വീപിലേകുള്ള യാത്ര അതിയായ് ആഗ്രഹിച്ച ഒന്നുതന്നെയായിരുന്നു.പക്ഷെ കടമ്പകള്‍ ഒരുപാട് കടന്നുവേണം അവിടേക്ക് എത്തിച്ചേരാന്‍ എന്നുള്ളത് നിങ്ങളെപ്പോലെ എന്നെയും ലക്ഷദ്വീപ് യാത്ര സ്വപ്നം മാത്രമായ് നിലകൊണ്ടു.അങ്ങനെ കൂട്ടുകാരന്‍ @ashik_rahman.kp ന്റെ ദ്വീപ് നിവാസികളുമായുള്ള അടുത്തബന്ധം ഉപകാരപ്പെടുകയായിരുന്നു.പള്ളി ദര്‍സില്‍ പഠിച്ചിരുന്ന ദ്വീപ് നിവാസികള്‍ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വന്നു കൊണ്ടിരുന്ന ബന്ധം കൂടുതല്‍ അടുത്തിടപെടാനും അത് അവരുടെ കുടുംബവുമായുള്ള ബന്ധങ്ങളിലേകും നയിച്ചു. പിന്നീട് ദര്‍സ് കഴിഞ്ഞ് അവര്‍ ദ്വീപിലേക് മടങ്ങിയെങ്കിലും ആ ബന്ധം വീണ്ടും അങ്ങനെ ശക്തമായ് തന്നെ തുടര്‍ന്ന് പോരുകയായിരുന്നു.അങ്ങനെ കാലങ്ങളായുള്ള ഞങ്ങളുടെ സമ്മര്‍ദ്ദം മൂലം ആഷിക് അവരുമായ് ഇക്കാര്യം സംസാരിക്കുകയും അ...