താമരശ്ശേരി ചുരം [21/09/2020]

മഴ നന്നായ് പെയ്ത് കൊണ്ടിരിക്കെയാണ് ഇന്നലെ ഞാന്‍ റൂംമേറ്റിനോട് ചോദിച്ചത്.''ടാ ഒന്ന് താമരശ്ശേരി ചുരം വരെ പോയാല്ലോ...''



കേട്ട പാതി കേള്‍കാത്തപാതി അവന്‍ ഓകെ പറഞ്ഞപ്പോള്‍  പിന്നെ പത്ത് മിനുറ്റിനുള്ളില്‍ എല്ലാവരും റെഡിയായ്   താമരശ്ശേരി ചുരത്തിലേക് വിടുകയായിരുന്നു...

ചെറിയ ചാറ്റല്‍ മഴയും കൊണ്ട് വയനാടന്‍ ചുരവും ലക്ഷ്യമാക്കി മൂന്ന് ബെെക്കുകളിലായ് ഞങ്ങള്‍ യാത്ര പോകുമ്പോള്‍ മനസ്സില്‍ ചെറിയ ചെറിയ ചിന്തകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

കുറച്ച് കാലമായ് മുടങ്ങിക്കിടക്കുന്ന യാത്രകളുടെ ചിന്തകളെ സ്വതന്ത്രമാക്കി പശ്ചിമഘട്ടത്തിലെ കാടും മലയും കണ്‍കുളിര്‍കെ കണ്ട് എതിരെ വരുന്ന തണുത്ത കാറ്റിനോടും  കഥ പറഞ്ഞ് പതുക്കെ ചുരം കയറണം...
ചുരത്തിന്‍ മുകളിലെ തട്ടുകടയില്‍ നിന്ന് ഒരു ചൂട് ചായയും കടിയും പിന്നെ മുളകിട്ട കാടമുട്ടയും കഴിച്ച് പച്ച പുതച്ച പ്രകൃതിയിലേക് കണ്ണും നട്ട് ഇരിക്കണം...
ഏറ്റവും മുകളില്‍ നിന്ന് താഴോട്ട് നോക്കി അരിച്ച് അരിച്ച് വരുന്ന വണ്ടികളുടെ മുകളിലോട്ടുള്ള പ്രയാണം വീക്ഷിക്കണം...
എവിടെനിന്നോ വരുന്ന തണുത്ത കോടകളും  കാത്ത്  മനസ്സിനെയും ശരീരത്തേയും തണുപ്പിക്കണം...

എല്ലാം കഴിഞ്ഞ് നിശ്ചലമായ മനസ്സിനേയും ചിന്തകളേയും ചുരത്തിന്റെ മുകളില്‍ നിന്നും താഴോട്ട് വലിച്ചെറിഞ്ഞ് തിരിച്ച് വരുമ്പോള്‍ പുതിയ ചിന്തകള്‍കും പൂര്‍ത്തിക്കരിക്കാതെ പോയ ചിലതിനും ജീവന്‍ വെക്കുകയായിരുന്നു...

അതിലുപരി ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുള്ള യാത്രക്ക്  പുതുജീവന്‍ നല്‍കുകയായിരുന്നു...
അപ്രതീക്ഷമായ യാത്ര അപ്രതീക്ഷമായ ജീവന്‍ നല്‍കുകയും പരിപൂര്‍ണ്ണമായ സന്തോഷവും സമാധാനവും നല്‍കുമെന്ന് ആര്‍കാണ് അറിഞ്ഞ്കൂടാത്തതല്ലേ...
_________________________________________
                                          @freeman_stories 

#freemanlife #freestylelife #freestyle #calicutdiaries #thamarasherichuram #kozhikode

Comments

Popular posts from this blog

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......

മഫ്തയും മുഫ്തികളും