കൊടികുത്തി മലയും കോടയും പിന്നെ പ്രിയപ്പെട്ടവരും ഓര്‍മകളും

×_____________________________________×

ലോക്കായി കിടക്കുന്ന നാട്ടില്‍ പൂട്ടിയ മനസ്സുമായ്  ഒരുപാടായല്ലോ നമ്മള്‍ വീര്‍പ്പ് മുട്ടാന്‍ തുടങ്ങീട്ട്.
കൊറോണക്കാലം കഴിഞ്ഞേ ടൂറിസം ഓപണാകൂ എന്നക്കെ പറയുമ്പോ ഉള്ളില്‍ സങ്കടവും കലിപ്പെക്കെ വര്ണ്ട്.
അടങ്ങ് സജീ കൊറോണ ആണ് എന്ന് സ്വയം മനസ്സില്‍ പറഞ്ഞിട്ട് ഇരിക്കാന്‍ തുടങ്ങീട്ടാണേല്‍ കുറച്ചായി.അങ്ങനെയാണ് മനസ്സില്‍ കൊടികുത്തി മലയും പഴയ ഓര്‍മകളെക്കെ വന്നതും ശടപടേ പ്ലാനെക്കെ സെറ്റ് ആക്കി ഞാനും വഫയും യാത്ര പോവുന്നത്.@fasalmose ന്റെ വീട്ടിലെത്തിയപ്പോള്‍ നല്ല നാടന്‍ ചിക്കന്‍ ബിരിയാണിയും സെറ്റാക്കി ഓനെപ്പെഴോ റെഡി.. ബിരിയാണി കഴിച്ച് കഴിഞ്ഞ് ഒന്ന് റെസ്റ്റെക്കെ എടുത്ത് @travelin_mentalis ഉം @jimshad_mhd നേയും സെറ്റാക്കി @fasalmose വെെഫിനേയും (@safareena_fasal )കൂട്ടി പഴയ ഓഫ് റോഡുകളിലേക് വഫയോട്  ലേശം ലേശം തള്ളി തള്ളി  ഓര്‍മകളിലേക്ക് യാത തുടര്‍ന്നു...

കോളോജ് കാലഘട്ടത്തിലെ @shahinummer ന്റെ നാട്ടിലേകുള്ള സ്ഥിരമായ വരവുകളും ചിലപ്പോയെക്കെയുള്ള അവന്റെ വീട്ടിലെ താമസവും പതിവായുള്ള കൊടികുത്തി മലയുടെ പല വഴികളിലൂടയുള്ള ഓഫ് റോഡ് സഞ്ചാരവുമെക്കെ പറഞ്ഞ് തുടങ്ങുമ്പയേകും മഴയില്‍ കുതിര്‍ന്ന് ചാലും കുഴിയും കീറിയ കൊടികുത്തിയുടെ പാതകള്‍ ദുശ്കരമേറി  കൊണ്ടിരിന്നു... ചിലപ്പോയെക്കെ ചളിയും കുഴിയും താണ്ടിയ വഴികള്‍ ഞാന്‍ ഇറങ്ങിയാലോ എന്ന് വഫയെ ചോദിപ്പിക്കുന്നുണ്ടായിരുന്നു.
ചാറുന്ന മഴയില്‍ ചോലകള്‍കിടയിലൂടെ വളഞ്ഞ് തിരിഞ്ഞ് പുളഞ്ഞ് കിടക്കുന്ന വഴികളിലൂടെ കുത്തിയൊലിച്ച് വന്ന യമണ്ടന്‍ കല്ലുകളെ തെറിപ്പിച്ഛും തെന്നിയും ഞങ്ങളുടെ ബെെക്കുകള്‍ മുന്നോട്ട് പോയി.
മഴയില്‍ തണുത്ത് കുതിര്‍ന്ന എന്റെ ശരീരം മുകളിലെത്തിയപ്പയേകും വിയര്‍കുന്നുണ്ടായാരുന്നു.
കൊടുകുത്തിയുടെ കോടയും കാത്ത് കുറച്ചിരുന്നപ്പോള്‍ തന്നെ മൂപ്പെരെങ്ങത്തിയിരുന്നു.
ഞാനപ്പയേ പറഞ്ഞതല്ലേ മൂപ്പിരിപ്പം എത്തും എന്ന ആധികാരികഭാവവുമായ് @fasalmoseയും   ഞാനിതെത്ര കണ്ടതാ എന്ന ഭാവത്തോടെ @travelin_mentalis, @jimshad_mhd ഉം നില്‍ക്കുമ്പോള്‍ ഞാനും വഫയും കാഴ്ചകളെ അനശ്വരമാകുന്ന പുതിയ തീരങ്ങളില്‍ ആസ്വാദനത്തിന്റെ പുതു കാമ്പുകള്‍ തേടുകയായിരുന്നു.
പിന്നീട് ഇരുട്ടിലേകടുക്കുന്തോറും കോടയില്‍ കുടഞ്ഞ കൊടികുത്തിയെയാണ് കണ്ടത്.എങ്ങെനെയെങ്കിലും അവിടെ രാത്രിയില്‍ ടെന്റടിച്ച് കഴിയണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമായ ടെന്റും നല്ല മഴയും പ്രതീക്ഷളില്ലാതാക്കി കൊണ്ടിരുന്നു.

പക്ഷെ..അതിനിടയില്‍ റബ്ബര്‍ പ്ലാന്റ് തൊഴിലാളികളില്‍ നിന്ന് കിട്ടിയ ഒരു നമ്പറില്‍
അപ്രതീക്ഷിതമായ് സെറ്റായ വീടും അതിനടുത്ത് തന്നെ മലഞ്ചെരുവിലേക് കാലിട്ടിരിക്കുന്ന താഴ് വരയില്‍ ടെന്റടിച്ച് പ്രകൃതിയുമായ് കൂട്ട് കൂടിയതും നിലാവ് പൂത്ത രാത്രിയില്‍ കഥകള്‍ പറഞ്ഞ് രസിച്ചതും ഒടുവില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ ടെന്റ് വിരിച്ച് ഞാനും വഫയും കിടന്നുറങ്ങിയെതെക്കെ കൊടുകുത്തിയില്‍ പലതവണ പോയിട്ടുണ്ടെങ്കിലും കാട്ടില്‍ കിട്ടാതെ കാണാതെ ഒളിപ്പിച്ച് വെച്ച കിട്ടാകനി പോലെ തോന്നി... 

വഫയുടെ കൂടെയുള്ള  യാത്രകളുടെ പുതിയ തീരങ്ങളിലേകുള്ള തുടക്കമാവട്ടെ എന്ന് ആഗ്രഹിച്ചു... പുലര്‍വേളയില്‍ മേഘങ്ങള്‍കിടയിലൂടെ കഷ്ടപെട്ട് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച സൂര്യനെ മേഘങ്ങളെല്ലാം കൂടി അടിച്ചിരുത്തി എന്നാണ് സത്യം... പിന്നെ അങ്ങേരെ കണ്ടില്ലട്ടോ...

കോട പരന്ന  വഴിവീതികളിലൂടെ പ്രണയാര്‍ദ്രമായ് ഒഴുകി നടക്കുമ്പോള്‍ വഫ പറയുന്നുണ്ടായിരുന്നു ഇത് പോലൊരു ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല... 
ചുറ്റും പച്ച പരന്ന മരങ്ങള്‍കിടയിലൂടെയുള്ള ചെമ്മണ്‍ പാതകള്‍ ,
 ഇനിയും ഒരുപാട് തീരങ്ങളുടെ കഥ നീണ്ട് കിടക്കുന്ന പരവതാനിയെ പോലെ ഞങ്ങളെ മുന്നോട്ട് നയിച്ച് കൊണ്ടേ ഇരിന്നു...

@freeman_stories

Comments

Popular posts from this blog

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......

മഫ്തയും മുഫ്തികളും