ഹാപ്പിനെസ്സ്
നമ്മുടെ സ്റ്റാറ്റസുകളിലും ചര്‍ച്ചകളിലെക്കെ എപ്പോയും ഇടം പിടിക്കുന്ന ഒന്നാണല്ലോ ഹാപ്പിനെസ്സ്...
എന്താണ് ഹാപ്പിനെസ്സ്...?
സന്തോഷം തോന്നുന്ന പല നിമിഷങ്ങളും നമ്മളിലേക് പലപ്പോയായ് എത്തിച്ചേരാറുണ്ടല്ലോ...
അത്തരം അവസ്ഥകള്‍ പൊതുവേ നമ്മുടെ ആഗ്രഹസാഫല്യത്തിന്റെയോ ആരുടെങ്കിലും സാന്നിധ്യം ഫലമായോ എന്തിനോടെങ്കിലും ഉള്ള അതിയായ ഇഷ്ടം കൊണ്ടെക്കെ സംഭവിക്കാവുന്നതാണ്.
അതെന്തെക്കെയായാലും ഇത്തരം സന്തോഷപരമായ അവസ്ഥകളുടെ അടിസ്ഥാനപരമായ കാര്യം എന്താണെന്ന് പരിശോദിച്ചാല്‍ നമുക്ക് ഒരു കാര്യം മനസ്സിലാകും.
അത് പറയും മുമ്പ് ഒരു കാര്യം പറയാം...?
നമുക്കെക്കെ പലപ്പോയും പല കാരണങ്ങളാല്‍ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാറില്ലേ...
അപ്പോയെക്കെ നാം ഒരു നിയന്ത്രണവുമില്ലാതെ കരഞ്ഞ് നോക്കിയിട്ടുണ്ടോ...
ഉണ്ടെങ്കില്‍ അത്തരം കരച്ചിലുകളുടെ പരിണിതഫലം എന്തായിരുന്നു.എന്തായാലുംഅത്തരം കരച്ചിലുകളില്‍ നന്നായ് സന്തോഷം കണ്ടെത്തുന്നവരാണ് ഞമ്മളില്‍ അതികപേരും.
എന്ത്കൊണ്ടെന്നാല്‍ അത്തരത്തിലുള്ള സ്വയം ഒരു കരച്ചില്‍ കൊണ്ട് നമ്മളുടെ മനസ്സിന് ശാന്തതയും സമാധാനവും അതിലുപരി സന്തോഷവും കെെവരിക്കാന്‍ കഴിയുന്നു എന്നത് കൊണ്ട് മാത്രമാണ്...
ചുരുക്കം പറഞ്ഞാല്‍ വെറും മുഖത്ത് വരുന്ന ഒരു പുഞ്ചിരിയില്‍ മാത്രമല്ല നമ്മള്‍ സന്തോഷം കണ്ടെത്തുന്നത് എന്നാണ്.
നമ്മള്‍ കരയുമ്പോയും മറ്റുചിലപ്പോള്‍ മ്ലാനത നിറഞ്ഞ നിമിഷങ്ങളിലും നമ്മള്‍ സന്തോഷം കണ്ടെത്താറുണ്ട്.അതിനര്‍ത്ഥം നമുക്ക് ഇഷ്ടമെന്ന് തോന്നാവുന്ന കാര്യങ്ങള്‍ അത് ചിരിക്കുന്ന അവസ്ഥയാകട്ടെ കരയുന്ന അവസഥയാവട്ടെ.അതില്‍ ഹാപ്പിനെസ്സ് കണ്ടെത്താന്‍ സാധിക്കുന്നുണ്ട് എന്നാണ്...
അഥവാ നമ്മുടെ മനസ്സിന് തൃപ്തിയാകുന്ന, ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ജീവിതത്തിലുടനീളം ദെെനന്തിന കാര്യങ്ങളിലും മറ്റും ചെയ്ത് പോരുമ്പോള്‍ നമുക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നു.
അത് ചിലപ്പോള്‍ നമുക്ക് കൂട്ടുകാരുടേയോ പ്രണയിനിയിടേയോ മറ്റു ചിലരുടേയോ സാന്നിദ്ധ്യം ആയിരിക്കാം.ചിലപ്പോള്‍ യാത്രകളായിരിക്കാം.മറ്റു ചിലപ്പോള്‍ നമ്മള്‍ കേള്‍കാന്‍ ഇഷ്ടപ്പെടുന്ന വാര്‍ത്തകളായിരിക്കാം.അതിലെക്കെ നമുക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നത് നമ്മുടെ മനസ്സിന്റെ തൃപ്തിയോടെയും ഇഷ്ടത്തോടും കൂടിയുള്ള കാര്യമായത് കൊണ്ടാകാം.
അത് കരഞ്ഞാലും ചിരിച്ചാലും ഏതൊരു കാര്യവും നമ്മുടെ തൃപ്തിയോടയായാല്‍ ആ പ്രവൃത്തിയുടെ റിസല്‍ട്ട് നമ്മുടെ സന്തോഷമായിരിക്കും തീര്‍ച്ച...
അത് കൊണ്ടാണ് നമ്മുടെ ബാല്യകാലങ്ങളില്‍ നമ്മള്‍ കൂടുതല്‍ സന്തോഷവമ്മാരാകുന്നതും പിന്നീട് മറ്റുള്ളവര്‍ക് വേണ്ടിയോ പണത്തിന് വേണ്ടിയോ ഇഷ്ടങ്ങളെ മാറ്റി വെക്കുന്നതിലൂടെ സന്തോഷം നഷ്ടപ്പെടുന്നതും.എന്നാല്‍ മറ്റുള്ളവര്‍ക് വേണ്ടി ചിലത് ചെയ്യുമ്പോള്‍ നമ്മള്‍ സന്തോഷവാന്‍ ആകാറുണ്ട് അല്ലേ...അവിടെ നമ്മുടെ ഇഷ്ടം അയാളെ സഹായിക്കുക എന്നതായത്കൊണ്ടാണ്.
ചുരുക്കം പറഞ്ഞാല്‍ happiness എന്നാല്‍ നമ്മുടെ ഇഷ്ടങ്ങള്‍കനുസരിച്ച് ജീവിക്കുക,ചിന്തിക്കുക,പ്രവര്‍ത്തിക്കുക എന്ന് മാത്രമാണ്
#freeman_stories
Comments
Post a Comment