താഴ്വരയിലെ ചതിപ്രയോഗം
#__________________________________#
രാവിലെ തന്നെ കുളിച്ച് മാറ്റി പുറത്ത് ഇറങ്ങിയെങ്കിലും രണ്ട്പേര്‍കും വല്യ മനസ്സുഖം ഒന്നും തോന്നാത്ത ദിവസമായിരുന്നു അന്ന്...
ശോകം തന്നെ എന്ന് പറയാം...
കുറച്ച് ദിവസമായ് കുമിഞ്ഞ് കൂടുന്ന ചിന്തകള്‍ക് കനം വെച്ച് തുടങ്ങിയിരിക്കുന്നു..
മനുഷ്യസംക്രമണ ജീവിതത്തില്‍ ഇത്തരം ചിന്താഗതികള്‍ അടിസ്ഥാനമാക്കി വളരുന്ന ജീവി എന്ന നിലക്ക് അതങ്ങനയാവുന്നത് സ്വാഭാവികം,
ആര്‍കാണതില്ലാത്തതല്ലേ..!
ഇത്തരം മോശം അവസ്ഥകളെയും ചിന്തകളെയും നാം തന്നെ ചോരയും നീരും കൊടുത്ത് അട്ടയെപ്പോലെ വളര്‍ത്തുന്നതിനാല്‍ നമ്മളില്‍ നിന്ന് വിട്ട് പോകാന്‍ വളരെ പ്രയാസമായിരിക്കും...
കൂടെപ്പിറപ്പ് പോലെ കൂട്ട് കൂടിയവരെ എങ്ങെനെയാണ് ഉപേക്ഷിക്കുക.. ഞാന്‍ സ്വയം മനസ്സിനോട് പങ്കുവെച്ചു.
ശേഷം അവളോട് സ്വകാര്യത്തില്‍ പറഞ്ഞു..ഇത്തരം ദുശിപ്പന്‍ ചിന്തകളെ നമുക്ക് കൊല്ലണം അല്ലേ...
അതെ...എങ്ങെനെ കൊല്ലും...
അവ നമ്മളില്‍ നിന്ന് വിട്ട് പോകുന്ന ലക്ഷണം പോലും കാണിക്കുന്നില്ല,അവള്‍ പറഞ്ഞു.
ശേഷം ലേശം സൗകാര്യത്തില്‍ ഞാന്‍ അവളോട് പറഞ്ഞു ഒരു ഐഡിയ ഉണ്ട്...പക്ഷെ...ചതിച്ച് കൊല്ലേണ്ടി വരും
എങ്ങനെ...?
നമുക്ക് താഴ്വരകളിലേക് പോയല്ലോ....?
താഴ്വരകളിലേക് പോയിട്ട്...?അവള്‍ ആകാംഷ കാണിച്ചു...
'' മനസ്സില്‍ നാം ആറ്റ് നോറ്റ് പോറ്റുന്ന മോശം ചിന്തകളെയും കൂട്ടി പച്ച വിരിച്ച കോട പൂത്തുലയുന്ന താഴ്വരകളിലേക് നമുക്ക് പോവാം..''
'' യാത്രകള്‍കിടയിലെ നല്ല നിമിഷങ്ങള്‍ കൊണ്ട് ഇത്തരം ചിന്തകളെ കുത്തി കുത്തി പുറത്ത് ചാടിക്കണം.അല്ലെങ്കില്‍ അവയോരോന്നും ഉള്ളിലേക് തലയിട്ട് ആമയെപ്പോലെ കിടക്കും.
ആരോരുമില്ലാത്ത താഴ്വരകളിലെ പച്ച പുതച്ച പുല്‍മേടുകളില്‍ നാം അഭിരമിച്ച് ആനന്ദത്തിന്റെ നൃത്തം ചവിട്ടുമ്പോള്‍ അട്ടയെപ്പോലെ നമ്മുടെ അള്ളി പിടിച്ചിരിക്കുന്ന ദുശിച്ചതും മോശമായതുമായ ചിന്തകള്‍ പുറത്തേക്ക് വരാന്‍ തുടങ്ങും..''
''അതങ്ങനെയാണല്ലോ... നമ്മള്‍ എല്ലാം മറന്ന് സന്തോഷിക്കാന്‍ തുടങ്ങിയത് ദുശിപ്പന്‍ ചിന്തകള്‍ക് സഹിക്കുമോ...''അവള്‍ പറഞ്ഞു ...
''മെല്ലെ അവയെ പുറത്ത് കൊണ്ട് വന്ന് നാം തളര്‍ച്ചയിലേകും അവശതയിലേകും നീങ്ങുമ്പോള്‍ താഴ്വരയുടെ അറ്റം നോക്കി നടക്കണം.
താഴ്വരകള്‍കവസാനം മറഞ്ഞിരിക്കുന്ന അഘാതമായ ആ കൊക്കകള്‍ ലക്ഷ്യമാക്കി കൊണ്ട് നമുക്ക് പിന്നാലെയവരും കൂടുമല്ലോ..ശേഷം കൂടെയുള്ള ഇത്തരം അവസ്ഥകളെയും ചിന്തകളെയും താഴ്വവരകള്‍കവസാനം പതിഞ്ഞിരിക്കുന്ന അഘാത ഗര്‍ത്തങ്ങളിലേക് പിന്നില്‍ നിന്ന് തള്ളിയിട്ട് കൊന്ന് ആരും കാണാതെ നമുക്ക് തിരിച്ച് പോരാം..''
ഇത്രയും പറഞ്ഞ് അവളിലേക് ഞാന്‍ നോക്കി ...
അപ്പോഴേക്ക് ബെെക്കിന്റെ പിറകില്‍ വലിഞ്ഞ് കഴറി കൊണ്ട് അവള്‍ പറഞ്ഞു...
''ബാ...ഇക്കാക്കാ...ഞമ്മക്ക് പൊവ്വാ...? ''
Comments
Post a Comment