എന്റെ ഗ്രാമം

മലപ്പുറംജില്ലയുടെ വടക്ക്പടിഞ്ഞാര്‍ അതിര്‍ത്ഥി ഗ്രാമമായ കടലുണ്ടിനഗരം എന്ന,കടലുണ്ടിപ്പുഴ അറബിക്കടലിന്റെ മടിത്തട്ടിലേക് തലചാഴ്കുന്ന കടലുണ്ടിക്കടവിനെ കുറിച്ച് ഒരുപാട് കഥകള്‍ പറയാനുണ്ട്. വടക്ക് കോഴിക്കോട് ജില്ലക്കും പടിഞ്ഞാര്‍ അറബിക്കടലിനും കിഴക്ക് റെയില്‍വേ പാളത്തിനും തെക്ക് ആനങ്ങാടിക്കും ഇടയില്‍ 1kmവിസ്ത്രിതിയില്‍ പരന്നുകിടക്കുന്ന ഈ ദേശത്തിന് കടലില്‍ മുസല്ല വിരിച്ച് കടല്‍ ഉന്തി വന്ന ജമലുല്ലെെലി തങ്ങളുടെ വരവാണ് കടലുണ്ടി എന്ന നാമത്തിനാധാരമായ് മാറിയതെന്നാണ് വിശ്വാസം.ഈ മഹാന്റെ സ്പര്‍ശനം ഈ നാടിന്റെ സ്പര്‍ശനമായ് മാറി എന്നതാണ് ചരിത്രം. അറബിക്കടല്‍ താണ്ടിവന്ന സൂര്യനുദിക്കാത്ത സാമ്രാജ്യക്കാരുടെ വെടിക്കോപ്പുകളുടെ ശബ്ദം മുതല്‍ കൂക്കിപ്പായുന്ന തീവണ്ടിയുടെ നിലക്കാത്ത ശബ്ദം കടലുണ്ടി റെയില്‍വേ പാലത്തില്‍ 2001jun22ന് നിലച്ച് പോയത് വരെ,ഇന്നും ഒരു എക്കോ പോലെ മുഴങ്ങിക്കേള്‍കുന്നുണ്ടിവിടെ. മലേഷ്യയില്‍ നിന്നും വരുന്ന സ്വര്‍ണക്കടത്തുകാര്‍ സ്വര്‍ണം കപ്പലില്‍ നിന്നും അഴിമുഖത്തേക്ക് കൊണ്ടുവന്ന ചരിത്രം മുതല്‍ അറബിക്കടല്‍ താണ്ടി വന്ന ബ്രിട്ടീഷുകാര്‍ കോട്ടക്കുന്നിലേക് പോകും മുമ്പുള്ള വിശ്രമകേന്ദ്രമായിരുന്നു...