എന്റെ ഗ്രാമം


മലപ്പുറംജില്ലയുടെ വടക്ക്പടിഞ്ഞാര്‍ അതിര്‍ത്ഥി ഗ്രാമമായ കടലുണ്ടിനഗരം എന്ന,കടലുണ്ടിപ്പുഴ അറബിക്കടലിന്റെ മടിത്തട്ടിലേക് തലചാഴ്കുന്ന കടലുണ്ടിക്കടവിനെ കുറിച്ച് ഒരുപാട് കഥകള്‍ പറയാനുണ്ട്.
വടക്ക് കോഴിക്കോട് ജില്ലക്കും പടിഞ്ഞാര്‍ അറബിക്കടലിനും കിഴക്ക് റെയില്‍വേ പാളത്തിനും തെക്ക് ആനങ്ങാടിക്കും ഇടയില്‍ 1kmവിസ്ത്രിതിയില്‍ പരന്നുകിടക്കുന്ന ഈ ദേശത്തിന് കടലില്‍ മുസല്ല വിരിച്ച് കടല്‍ ഉന്തി വന്ന ജമലുല്ലെെലി തങ്ങളുടെ വരവാണ് കടലുണ്ടി എന്ന നാമത്തിനാധാരമായ് മാറിയതെന്നാണ് വിശ്വാസം.ഈ മഹാന്റെ സ്പര്‍ശനം ഈ നാടിന്റെ സ്പര്‍ശനമായ് മാറി എന്നതാണ് ചരിത്രം.
അറബിക്കടല്‍ താണ്ടിവന്ന സൂര്യനുദിക്കാത്ത സാമ്രാജ്യക്കാരുടെ വെടിക്കോപ്പുകളുടെ ശബ്ദം മുതല്‍ കൂക്കിപ്പായുന്ന തീവണ്ടിയുടെ നിലക്കാത്ത ശബ്ദം കടലുണ്ടി റെയില്‍വേ പാലത്തില്‍ 2001jun22ന് നിലച്ച്  പോയത് വരെ,ഇന്നും ഒരു എക്കോ പോലെ മുഴങ്ങിക്കേള്‍കുന്നുണ്ടിവിടെ.
മലേഷ്യയില്‍ നിന്നും വരുന്ന സ്വര്‍ണക്കടത്തുകാര്‍ സ്വര്‍ണം കപ്പലില്‍ നിന്നും അഴിമുഖത്തേക്ക് കൊണ്ടുവന്ന ചരിത്രം മുതല്‍ അറബിക്കടല്‍ താണ്ടി വന്ന ബ്രിട്ടീഷുകാര്‍ കോട്ടക്കുന്നിലേക് പോകും മുമ്പുള്ള വിശ്രമകേന്ദ്രമായിരുന്നു ഇവിടുത്തെ അഴിമുഖം.അന്ന് കപ്പലിനും തോണികള്‍കും വഴികാട്ടിയായ ലെെറ്റ്ഹൗസിന്റെ ബാക്കിരൂപം അഴിമുഖത്ത് ഇന്നും മായാതെ കിടക്കുന്നുണ്ട്.
ഇതക്കെയാണെങ്കിലും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പുതിയ കടലുണ്ടിയുടെ കഥകളാണ് ഇന്ന് എല്ലാവര്‍ക്കും പറയാനുള്ളത്.മരണത്തിനവസാനവും നിങ്ങളെ സന്തോഷിപ്പിക്കുന്ന സൂര്യാസ്തമയം,ആഞ്ഞടിക്കുന്ന തിരമാലകളെ നെഞ്ചോട് ചേര്‍കുന്ന പാറക്കെട്ടുകള്‍,ദൂരെനിന്നും കിലോമീറ്ററുകള്‍ താണ്ടി കടലുണ്ടിപ്പുഴയുടെ തീരത്ത് വിശ്രമിക്കുന്ന ദേശാടനപക്ഷികള്‍,കടലുണ്ടിപ്പുഴയുടെ സൗന്ദര്യത്തിന് അഴക് കൂട്ടുന്ന കണ്ടല്‍കാടുകള്‍,അഴിമുഖത്തെ അഴിക്കുള്ളില്‍ കെട്ടിപ്പുണര്‍ന്ന് പ്രണയിക്കുന്ന കടലും പുഴയും,ഇങ്ങനെ ഒരുപാട് കഥകള്‍ പറയാനുള്ള കടലുണ്ടിനഗരം എന്ന കടലുണ്ടിക്കടവിലാണ് ഈയുള്ളവന്റെ ജനനവും വളര്‍ച്ചയും.കൃത്ത്യമായ് പറഞ്ഞാല്‍ ആ മാപ്പില്‍ കാണുന്ന ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തിയ സ്ഥലത്ത്.
ഒരുപിടി കൂട്ടുകാരും ബന്ധങ്ങളും ഓര്‍മകളും ആഗ്രഹങ്ങളും സന്തോഷവും നല്‍കിയിട്ടുണ്ടെങ്കിലും ഈ നാട് അവസാനമായ് എനിക്ക് നല്‍കിയത് ഒരുപിടി കെെപേറിയ അനുഭവങ്ങളും സങ്കടങ്ങളും ആയിരുന്നു..എന്നിരിന്നാലും അറബിക്കഥയിലെ ശ്രീനിവാസനെപ്പോലെ ഒരുനാള്‍ ഞാനും മടങ്ങുവരും...
''തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍കാനായ് ഗ്രാമം കൊതിക്കാറുണ്ടെന്നും.തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും.
#kerala360 #malappuram #kozhikode #kadalundi

Comments

Popular posts from this blog

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......

മഫ്തയും മുഫ്തികളും