മനസ്സും മനുഷ്യനും😍____________😍
ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു.എന്താകാനാണ് ആഗ്രഹം.മനുഷ്യനാകാന്‍.എനിക്ക് മനസ്സിനെ മനസ്സിലാകുന്ന ഒരു മനഷ്യനാകണം.ഞാന്‍ മറുപടി പറഞ്ഞു.
ഹ്രദയങ്ങളുടെ ഉള്ളറകളിലേക് ഒളിഞ്ഞു നോകാന്‍ മറ്റുള്ളവര്‍ക് കഴിയരുതേ എന്ന് നമ്മള്‍ കരുതുമ്പോയും അങ്ങനെ ഒരാള്‍ ഉണ്ടാകണമേ എന്ന് പ്രാര്‍ത്തിക്കുന്നവരാണ് നമ്മളിലധികവും.കാരണം ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ നമുക്ക് പ്രയാസമുണ്ടാകുമ്പോള്‍ അത് മനസ്സിലാക്കിയെടുക്കുക നിസ്സാരകാര്യമല്ല.ഒരാള്‍ ചെയ്തു പോയ തെറ്റിന് അയാളുടെ മനസ്സ് വല്ലാതെ കാരണമായിട്ടുണ്ടാകണം.അത് ഒരു അവസ്ഥയാണ്.അത് തിരുത്തണമെങ്കില്‍ ആദ്യം അയാളുടെ മനസ്സ് മനസ്സിലാകണം. അതിന് അയാളുടെ ഹ്രദയം കവരണം,ഉള്ളിലേക് ഇറങ്ങിച്ചല്ലണം.വിഷമങ്ങള്‍ ഒപ്പിയെടുക്കണം.ഒറ്റക്ക് പോയി ഞാനും ഇങ്ങനെയാണെന്ന് തുടങ്ങി സംസാരിക്കണം.അത് ഭാര്യയായാലും മക്കളായാലും കൂട്ടുകാരായാലും അതാണ് പോംവഴി.അല്ലാത്ത കാലത്തോളം അയാളത് തുടര്‍ന്ന് കൊണ്ടേയിരിക്കും.
ഇന്ന് നാം ചെയ്ത ശരി നാളെയുടെ തെറ്റാകാം.ഇന്നത്തെ ചിന്തകള്‍ നാളെത്തെ മണ്ടത്തരമാകാം.ഇന്ന് എടുത്ത തീരുമാനങ്ങള്‍ നാളത്തെ പരാജയവുമാകാം.
പക്ഷെ അതല്ലാം സ്വയം,അല്ലെങ്കില്‍ മറ്റൊരാള്‍ ആശ്വസിപ്പിച്ച്,കുറ്റപ്പെടുത്താതെ,മറ്റുള്ളവരുമായ് താരതമ്യപ്പെടുത്താതെ,പറഞ്ഞ് മനസ്സിലാകിയാല്‍ താരതമ്യേനെ ഇല്ലാതാവുന്നതേയുള്ളൂ.
ഒരു മനുഷ്യനെ കുറ്റപ്പെടുത്തുക,മറ്റുള്ളവരുമായ് താരതമൃപ്പെടുത്തുക.അതയാളുടെ മനസ്സിനെ ഒരു തരി പോലും മനസ്സിലാകാതെയുള്ള വെറും വാചകമടി മാത്രമാണ്.അത് കൊണ്ട് ആര്‍കാണ് പ്രയോജനം.മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റാണെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് നമ്മള്‍ ചെയ്യുമ്പോയായിരിക്കും അതവര്‍ എന്ത്കൊണ്ടാണ് ചെയ്തത് എന്ന തോന്നലുകളും പിന്നീട് സ്വയമത് കുറ്റപ്പെടലുകളുമായും പരിണമിക്കുന്നത് അല്ലേ...പല തെറ്റുകള്‍കും അത്രേ ആയുസ്സുണ്ടാവുകയുള്ളൂ.
വല്ലാതെ മനസ്സിലാകുന്ന ഒരു ഹ്രദയവും ദുഖങ്ങളിലും സന്തോഷങ്ങളിലും എല്ലാത്തിലും കൂടെയുണ്ടാകുമെന്ന വിശ്വാസവും ഉണ്ടെങ്കില്‍ നിങ്ങള്‍ക് ഒരു മനുഷ്യനാകാം.മനുഷ്യമനസ്സിന്റെ ഓരോ പ്രവര്‍ത്തിയും സാഹചര്യങ്ങളും,സന്ദര്‍ഭങ്ങളും,മനസ്സിലാകുക എന്നതാണ് പ്രാധാന്യം.ഒഴുകുന്ന ജലം പോലെയാകണം നമ്മളുടെ ജീവിതം.അതൊഴുകുന്ന ഭാഗത്തുള്ള കല്ലിനേയും മണ്ണിനേയും തഴുകി ഒഴുകി മിനുസപ്പെടുത്തികൊണ്ടാണ് അതിന്റെ യാത്ര.മറ്റുള്ളവരുടെ മനസ്സില്‍ തഴുകി ഒഴുകി സ്വാന്തനമായ് അതിന്റെ പര്യവസാനമായ മരണത്തില്‍ എത്തിച്ചേരുന്നതിലൂടെയായിരിക്കും പരിപൂര്‍ണനായ മനുഷ്യനാകാന്‍ നമുക്ക് സാധിക്കുക.ഒരു മനുഷ്യജന്മത്തിന്റെ ഭൂമിയിലെ കര്‍മ്മവും അതാണ്.
ഇതെഴുതുമ്പോള്‍ ഞാനും ഒരു മനുഷ്യനാവാനുള്ള യാത്രയിലാണെന്ന് ഓര്‍ക്കണം
Comments
Post a Comment