ആദ്യാനുരാഗം(ഖലീല്‍ ജിബ്രാന്‍)


________________________________
________________________________

ഒരേ സമയം സ്ത്രീയുടെ അഭിപ്രായ സ്വാതന്ത്രത്തെയും അവകാശങ്ങളെയും ദൗര്‍ബല്യങ്ങളെയും, മനുഷ്യ സൗന്ദര്യസങ്കല്‍പത്തെയും പ്രണയത്തെയും പ്രണയ നെെരാശ്യത്തെയും,  മതമേലാധികാരികളുടെ ചൂഷണത്തെയും സമൂഹത്തിലെ പുരുഷാധിപത്യത്തെ കുറിച്ചുമെന്നെക്കെ നമുക്ക് തോന്നാവുന്ന ഈ കൃതി യഥാര്‍ത്തത്തില്‍ പറയുന്നത്  ജീവിത പരാത്മാവായ ദെെവത്തിലേകുള്ള മനുഷ്യ ആത്മാവിന്റെ അതിരുകളില്ലാത്ത പ്രണയ പ്രയാണത്തിലൂടെ, ആത്മാവും ദെെവസ്വരൂപമായ പരാത്മാവും സംഗമിക്കുന്ന സൂഫിസത്തെയും, തുടര്‍ന്ന് ഒരുനാളില്‍ ദെെവത്തില്‍ നിന്നുമുള്ള കഥാനായകന്റെ വേര്‍പിരിയലിനെ കുറിച്ചുമാണ്...

ഏകാന്തതയില്‍ ലയിച്ച ലെബനാലിലെ ബെെറൂട്ടിലെ അല്‍ഹിക്മ കോളേജ് പഠനകാലത്ത് ഖലീല്‍ ജിബ്രാന്‍  അറബ് മിസ്റ്റിക് പൗരോഹിത ചിന്തകളിലൂടെയും അനുഭൂതികളിലൂടെയും സൂഫിസത്തിലേക് അടുക്കുന്നു.ഇത് സെല്‍മ കരാമി എന്ന പ്രണയിനിയുമായുള്ള കൂടിക്കായ്ചയിലൂടെയും തുടര്‍ന്നുള്ള അനുരാഗങ്ങളിലൂടെയും അദ്ദേഹം  കഥയില്‍ അവതരിപ്പിക്കുയാണ്.
ചിന്തയിലും ധ്യാനത്തിലൂടെയും ഉള്ള ഈ കാലയളവില്‍, പ്രാധാനപ്പെട്ട നിസാന്‍ മാസത്തിലെ പ്രപഞ്ചചേതനയുമായുള്ള ഖലീല്‍ജിബ്രാന്റെ ഒരു സംഗമം ആയിരിക്കാം ഇത്.ആ സംഗമത്തിലൂടെ പര്യാത്മാവുമായുള്ള ജീവാത്മാവിന്റെ അനുഭൂതികരമായ നിമിഷങ്ങളെ കഥയില്‍ കഥാകാരന്‍ സെല്‍മയുമായുള്ള കൂടിക്കായ്ചകളായ് അവതരിപ്പിക്കുന്നു...
ആദ്യ കാഴ്ചയില്‍ തന്നെ കഥാനായകന്‍ സെല്‍മയുമായ് അടുക്കുന്നുണ്ട്.
മനുഷ്യ സൗന്ദര്യ പ്രണയ സങ്കല്‍പങ്ങള്‍കതീതമായുള്ള ഈ അടുക്കലിനെ കഥാകാരന്‍ വര്‍ണിക്കുന്നത് സൂഫികളെ സംബദ്ധിച്ചോളം സൗന്ദര്യമെന്നത്   ആത്മാവിന്റെ വിശുദ്ധിയില്‍ നിന്നുമുണരുന്ന ദര്‍ശനമാണെന്നാണ്.
ജീവാത്മാവിനെ നായകനും പരാത്മാവിനെ നായികയുമായ് അവതരിപ്പിക്കുന്നതിലൂടെ
ദെെവത്തിന്റെ പുരുഷ സങ്കല്‍പ പതിവ് രീതിയെ ലങ്കിച്ച് ദെെവം പിതാവും മാതാവുമാണെന്ന് കൂടി കഥാകാരന്‍ കൂട്ടിച്ചേര്‍കുന്നുണ്ട്...

തുടര്‍ന്ന് പുൗരോഹത്യ ചൂഷണങ്ങള്‍കും സ്‌ത്രീയുടെ അവകാശ സ്വാതന്ത്രമില്ലായ്മയുടെയും പണത്തിന്റെയും സ്വാധീനഫലമായ് തന്റെ അനശ്വര പ്രണയ നായികയായ സെല്‍മ കരാമിയെ നഷ്ടപ്പെടുന്ന ജിബ്രാന്‍  വ്യക്തമാകുന്നത് ജഗതീശ്വരനോടുള്ള തന്റെ ജീവാത്മാവിന്റെ പ്രേമം വിട്ട് അമേരിക്കയിലേകുള്ള കുടിയേറ്റത്തെയാണ്.
സ്വാര്‍ത്ഥതയും മനുഷ്യകുടിലമായ എല്ലാ ചിന്തകളും നിറഞ്ഞ ചുറ്റുപാടുമുള്ള പിന്നീടുള്ള തന്റെ ജീവിതത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടത് താന്‍ ആരാധിക്കുന്ന ദെെവത്തിലേക് ലയിക്കാനുള്ള അവസരത്തെയാണെന്ന് ജിബ്രാന്‍ വിലപിക്കുന്നതായ് നമുക്ക് കാണാന്‍കഴിയും..

കഥാകൃത്തും എഴുത്തുകാരനുമായ തന്റെ  പിന്നീടുള്ള ജീവിതത്തേകാള്‍ താനിഷ്ടപ്പെടുന്നത് തന്റെ പഴയ സൂഫീ ജീവിതശെെലിയാണെന്ന് പറയുന്നതിലൂടെ ജിബ്രാന്‍ പറഞ്ഞത് ദെെവത്തിനോടുള്ള തന്റെ ആത്മപ്രണയ നെെരാശ്യ ജീവിതാമാണെന്ന് സാരം.സൂഫീ ചിന്തകളും അനുഭൂതിയും നിറഞ്ഞ മിസ്റ്റിക് നോവലായ
ഖലീല്‍ ജിബ്രാന്റെ  ആദ്യാനുരാഗം എന്ന അനശ്വര സാഹിത്യം വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഭൂതകാലത്തെ വല്ലാതെ ശ്വസം മുട്ടിക്കുന്നുണ്ട്.വര്‍ത്തമാന കാലത്ത് വല്ലാതെ പേശികള്‍ വലിഞ്ഞ്മുറുകുന്നുണ്ട്.ഭാവി കാലത്തെ വല്ലാതെ  മനസ്സിലേകടിപ്പിക്കുന്നുമുണ്ട്.
_______________________________
 പുസ്തക നിരൂപണം (m.a.noor)
________________________________

Comments

Popular posts from this blog

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......

മഫ്തയും മുഫ്തികളും