ഖസാക്കിന്റെ ഇതിഹാസം ഒവി.വിജയന്‍(പുസതക റിവ്യൂ) ma.noor
___________________________
പാലക്കാടിന്റെ വശ്യസുന്ദരമായ
പാടവും പറമ്പും കരിമ്പനകളും നിറഞ്ഞതും,ജിന്നുകളുടെയും ദുര്‍ദേവതകളുടെയും ഋഷിദേവാതികളുടെയും പാരമ്പര്യകഥകള്‍ നിറഞ്ഞതുമായ നാടന്‍ സംസ്കാരവും, ഈഴവനും റാവൂത്തര്‍മാരും രാജാവിന്റെ പള്ളിയും,അറബിക്കുളവും, പോതി കുടിപാർക്കുന്ന പുളിങ്കൊമ്പത്തുമൊക്കെ
നിറഞ്ഞ പ്രാചീന ഗ്രാമമായ ഖസാക്കിന്റെ അത്താണിപ്പുറത്തേക്, അറിവിന്റെ അക്ഷരക്കൂട്ടുകളുമായ് പാലക്കാടന്‍ ചുരവും കടന്ന് രവി എന്ന മിത്തും അറിവും കൂട്ടിക്കലര്‍ന്ന ഒരു അധ്യാപകനിലൂടെ എഴുത്തുകാരന്‍ നമ്മളെ കൊണ്ട്പോവുകയാണ്.
ബസ്സ് ചെന്ന് നില്‍കുന്ന കൂമന്‍കാവ് മുതല്‍ ബാങ്കുവിളിക്കുന്ന അള്ളാപ്പിച്ചാ മൊല്ലക്കയുടെയുടെ ഓത്തുപ്പള്ളിയിലെ ഐതിഹ്യകഥകളിലും, റാവൂത്തര്‍മാരും ഈഴവരും ഒരേപോലെ ഉപാവസിക്കുന്ന മിയാന്‍ഷെെകിന്റെ കല്ലറയുള്ള ചിതലിമലയുടെയും ഇടയില്‍, മുന്‍കാല ജന്മങ്ങളില്‍ ചെയ്ത കര്‍മ്മഫലമായ് ഒന്നിക്കുന്ന ജന്മങ്ങളുടെ കഥ പറയുന്ന ഇതിഹാസങ്ങളുടെ ഖസാക്കിലേകാണ് ഖസാക്കിന്റെ മറ്റൊരു ഇതിഹാസമായ് രവി മാഷ് എത്തുന്നത്...
ഏകാധ്യാപക വിദ്യാലയത്തിനായ് ഞാറ്റുവേല വിട്ടുകൊടുത്ത പ്രമാണി ശിവരാമന്‍ നായര്‍ മുതല്‍, വിദ്യാലയത്തിന്റെ വിജയത്തിനായ് അവസാനം വരെ നിലകൊണ്ട അദ്ദേഹത്തിന്റെ മരുമകനും തുന്നല്‍കാരനുമായ മാധവന്‍ നായരും, വിദ്യാലയം വരുന്നത് മൂലം പണി നഷ്ടപെട്ട് വിദ്യാലയത്തിന്റെ തൂപ്പുകാരന്‍ ആവുകയും പെരുവിരല്‍ ചെരുപ്പ് കടിച്ചവൃണം കാന്‍സറായി ഹോസ്പിറ്റല്‍ മരണക്കിടക്കയില്‍ കിടക്കുന്നത് വരെ ഒളിഞ്ഞും മറഞ്ഞും വിദ്യാലയം വരുന്നത് എതിര്‍ക്കുകയും ചെയ്ത അള്ളാപ്പിച്ചാ മൊല്ലാക്കയും, വിദ്യാലയത്തിന് അനുകൂലമായ് നിലകൊണ്ട അദ്ദേഹത്തിന്റെ വളര്‍ത്തുപുത്രനില്‍ നിന്നും സ്വന്തം മകളെ പ്രണയിക്കുകയും എന്നാല്‍ രണ്ടാം കെട്ടുകാരന് കെട്ടിച്ചു കൊടുക്കുന്നതിലൂടെ കമൃൂണിസ്റ്റ് ആവുകയും പിന്നീട് അത്താണിപ്പുറത്തെ പ്രവചനസ്വരങ്ങളുമായ് നടക്കുന്ന നെെസാമലിയെന്ന ഖാളിയിലൂടെയും, കഥ എഴുത്തുകാരന്‍ വായനക്കാരനിലെത്തിക്കമ്പോള്‍, ഖസാക്കിലെ ചായക്കടക്കാരന്‍ അലിയാരും, തൊട്ടുമുന്നിലെ ആല്‍ത്തറയും അതില്‍ ഇരുത്തം പതിവായ കുപ്പുവച്ചനും അദ്ദേഹത്തിന്റെ മരുമകള്‍ കേശിയും, മൊല്ലാക്കയുടെ ഭാര്യ തിത്തിബിയുമ്മയും മകള്‍ മെെമൂനയും,
വിദ്യാലയത്തിന്റെ ഭാഗമായ് മാറിയ മന്ദബുദ്ധിയെങ്കിലും മനുഷ്യ ജീവതം പറയുന്ന അപ്പുക്കിളിയും, നിഷ്കളങ്കതയും കെട്ടുകഥകളുമായ് വന്ന് ഒടുവില്‍ രവിമാഷിന്റെ കെെകളില്‍ ഋതുമതിയാകുന്ന കുഞ്ഞാമിനയും, വസൂരികാലത്തെ ഉണങ്ങാത്ത വൃണങ്ങളുടെയും മരണത്തിന്റെയും കഥ പറഞ്ഞ കുഞ്ഞുനൂറടക്കമുള്ള ഒരു പറ്റം മനുഷ്യരും, സ്വന്തം പാപക്കറകളില്‍ വിരസത തോന്നി മറക്കാന്‍ ശ്രമിക്കുന്ന ഇടക്കെപ്പെയോ കടന്നുവരുന്ന മാഷിന്റെ ആത്മാര്‍ത്ത പ്രണയത്തിന്റെ ഉടമയായ കാമുകി പത്മയും കഥയുടെ ഭാഗമാകുന്നുണ്ട്...
പഠിപ്പും വിവരവും വെച്ച് നോക്കിയാല്‍ മറ്റേതോ ഉയര്‍ന്ന തലത്തിലേക് എത്തിച്ചേരണ്ടയാള്‍ രണ്ടാനമ്മയുമായുള്ള രതിയുടെ പാപക്കറയില്‍ അവസാന ബിരുദ എക്സാം എഴുതാതെ എവിടെങ്ങെളിലോ പാപമോചനത്തിനായ് സഞ്ചരിച്ച് ഒടുവില്‍ മുന്‍ജന്മത്തിലെ കര്‍മഫലമായ്
തോന്നിപ്പിക്കും വിധം
കൂമന്‍കാവില്‍ ബസ്സ് ഇറങ്ങിയത് മുതല്‍ കഥ തുടങ്ങുന്നു. പിന്നീട് ഖസാക്കിലെ മെെമൂനയിലൂടെയും കേശിയിലൂടെയും അയാളുടെ രതി പടരുകയും ഖസാക്കിലെ വാസം അയാളുടെ പാപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന പാപമോചന മനസ്സുമായ് ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഖസാക്കില്‍ നിന്നും തിരിച്ചുപോക്കിനായ് കൂമന്‍കാവില്‍ ബസ് കാത്തുനില്‍കുന്നത് വരെ ഖസാക്കുകാര്‍കിടയില്‍ മിത്തും ഐതിഹ്യവും നിറഞ്ഞ് ജീവിച്ച് മൃതയടിയുന്നവനായ് രവി മാഷ് മാറുന്നു...
പലപ്പോയും വായനക്കാരനെ കഥാപാത്രങ്ങളോട് ഒരേ സമയം അകല്‍ചയും എന്നാല്‍
വിധേയത്വവും
തോന്നിപ്പിക്കുവാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
ഒരേസമയം മനുഷ്യമനസ്സിന്റെ പാപങ്ങളില്‍ നിന്നും പാപങ്ങളിലേകുള്ള പ്രയാണവും തുടര്‍ന്നുണ്ടാകുന്ന മാനസാന്തര ചിന്തകളും അതേസമയം ഭൂതകാലത്തേയും മുന്‍ജന്മ കര്‍മ്മങ്ങളുമെല്ലാം ബന്ധപ്പെടുത്തി കഥ മുന്നോട്ട് പോവുകയാണ്.
ഈ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍ തമിഴും മലയാളവും കലര്‍ന്ന പാലക്കാടന്‍ ഭാഷയെ കെെപിടിയിലൊതുക്കുവാന്‍ ചില പേജുകളെ രണ്ടും മൂന്നും തവണ വായിക്കേണ്ടി വന്നത് എന്നെപ്പോലെ പല വായനക്കാരനെയും തുടക്കത്തില്‍ മുഷിപ്പിച്ചുട്ടുണ്ടായിരിക്കാം.എന്നാല്‍ ഒരു നാടിന്റെയും മനുഷ്യന്റെയും സ്വത്ത്വവും തത്ത്വവും മിത്ത്വും പാരമ്പര്യത്തേയും ഇത്ത്രമേല്‍ പരാമര്‍ശിച്ച ഈ കൃതി ഒ വി വിജയന്‍ എന്ന അനശ്വരമായ എഴുത്തുകാരന്‍ നമ്മളെ ഒരു ഖസാക്കുരാനായിട്ട് വായിപ്പിക്കുന്നു എന്നതും അതിന്റെ അര്‍ത്ഥ തലങ്ങളെ കുറിച്ച് പൂര്‍ണമായ് പറയാതെ വായനക്കാരനെ അവരുടെ സ്വയം ചിന്തകളിലേകും ഇഷ്ടങ്ങളിലേകും എത്തിക്കുന്നു എന്നതാണ് സത്യം.
ma.noor
Comments
Post a Comment