.[22/04/2020 #world_bookday ]



ഏഴാം ക്ലാസില്‍ പഠിക്കുമ്പോയാണ് നീയടങ്ങുന്ന വര്‍ഗത്തെ ആദ്യമായ് ഞാന്‍ ചുംബിക്കുന്നത്.പത്താം ക്ലാസില്‍ പഠിക്കുന്ന ചേട്ടന്റെതായിട്ടും അവന്‍ എനിക്കതിന് അനുവാദം  നല്‍കി.അതിന്റെ മുമ്പ് നിന്നെപ്പോലെ പലരെയും ഞാന്‍ കണ്ടിരുന്നെങ്കിലും, ചിലരെ സ്പര്‍ശിച്ചിട്ടുണ്ടെങ്കിലും ചുംബിച്ചിരുന്നില്ല.കൂടുതല്‍ അടുത്തിരുന്നില്ല...
പിന്നീട് നിങ്ങളില്‍ പലരിലൂടെയും
എനിക്കത് കൂടുതല്‍ അടുത്തറിയുവാനും ബന്ധപ്പെടുവാനുമുള്ള ഒരു അവസരം കിട്ടി. പലപ്പോയായ് പല ചേട്ടമ്മാരും കൂട്ടുകാരോടും അവര്‍ ഉപയോഗിച്ചുരുന്ന നിങ്ങളില്‍ പലരേയും ചോദിച്ചു വാങ്ങിയും, ചിലര്‍ ഉപയോഗിച്ച് മടുത്തിട്ടും ഞാന്‍ കൂടുതല്‍ ഉപയോഗിക്കുവാനും അടുക്കുവാനും തുടങ്ങി.പിന്നെ പിന്നെ നിങ്ങളുമായുള്ള ബന്ധങ്ങള്‍ കൂടുകയും എനിക്കത് കിട്ടാതെ വയ്യെന്നുമായി.അപ്പോള്‍ പലരും പണം കൊടുത്ത് സ്വന്തമാക്കിയതിനെ കടം പറഞ്ഞും ദിവസങ്ങളും, ആഴ്ചകളും അവധി പറഞ്ഞും ഞാന്‍ നിങ്ങളെ ഉപയോഗിക്കുവാന്‍ തുടങ്ങി.ഞാന്‍ നിങ്ങളെ  ഉപയോഗിക്കുമ്പോള്‍ എനിക്ക്  വല്ലാത്ത സുഖവും അനുഭൂതിയുമായിരുന്നു.ചിലരെ ഒറ്റ പ്രവാശ്യം ഉപയോഗിച്ചും മറ്റു ചിലരെ പല പ്രാവശ്യങ്ങളായ് ഉപയോഗിച്ചും ഞാന്‍ എന്റെ ഈ പ്രവര്‍ത്തിയില്‍ ആനന്ദം കണ്ടെത്തി.നിങ്ങളില്‍ പലരെയും അടുത്ത് കിട്ടുമ്പോള്‍ പുറം സൗന്ദര്യം പോലും നോക്കാതെ നിങ്ങളുടെ ഉള്ളിലേക് വലിഞ്ഞുകയറി ഞാന്‍ കൂടുതല്‍ കൂടുതല്‍ നിങ്ങളെ അറിയുകയും അനുഭൂതിയും സുഖവും കണ്ടെത്തുകയും ചെയ്തു...
പിന്നീടൊരിക്കല്‍ നിങ്ങളെ ഞാന്‍ പണം കൊടുത്ത് വാങ്ങുവാന്‍  തുടങ്ങി.എന്നാല്‍ പണ്ട് പലരില്‍ നിന്നും നിങ്ങളെ ഞാന്‍ കെെപറ്റിയ പോലെ, അവര്‍ എന്നില്‍ നിന്നും ഞാന്‍ പണം കൊടുത്ത് സ്വന്തമാക്കിയതിനെ കൊണ്ട് പോവുകയും കെെപറ്റുകയും ചെയ്തു.അവരില്‍ പലരും എനിക്ക് നിങ്ങളില്‍ പലരെയും  മടക്കി തന്നില്ല എന്ന് മാത്രമല്ല പലരും നിങ്ങളെ മറ്റുള്ളവര്‍ക്  കെെമാറികൊണ്ടിരിക്കുകയും ചെയ്തു.അവരും നിങ്ങളെ മടുക്കുവോളം ഉപയോഗിച്ചു.എങ്കിലും ഇപ്പോയും ഞാന്‍ നിങ്ങളെ പലരില്‍ നിന്നുമായിട്ടും പണം കൊടുത്ത് വാങ്ങിയിട്ടും ഉപയോഗിച്ച് കൊണ്ടേ ഇരിക്കുന്നു...
എനിക്ക് നിങ്ങളോടുള്ള ആര്‍ത്തി കൂടി കൂടി വരുന്നുണ്ടെങ്കിലും എന്റെ ആദ്യാനുഭവമായ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, പത്താം ക്ലാസില്‍ പഠിക്കുന്ന ജേഷ്ട്ടന്റെ മലയാളം സെകറ്റ് പുസ്തകത്തിലെ പാത്തുമ്മയുടെ ആടിനെ വായിച്ചത് മറക്കാന്‍ പറ്റില്ല..

Comments

Popular posts from this blog

നെല്ലിക്ക മുതല്‍ വത്തക്ക.......

ഹാപ്പിനെസ്സ്

മഫ്തയും മുഫ്തികളും