⛰️Dhar dolma peak⛰️
ധര്‍ദോല്‍മ peak സ്ഥിതി ചെയ്യുന്നത് ഹിമാചല്‍ പ്രദേശിലെ kinnaur ജില്ലയിലെ pooh എന്ന ഗ്രാമത്തിലാണ്.സമുദ്ര നിരപ്പില്‍ നിന്നും 16000 അടി ഉയരെ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി കയറാന്‍ ഏറ്റവും ഉചിതമായ സമയം oct,nov മാസങ്ങളിലാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഹിമാചലിലെ ചെെനാ ബോര്‍ഡറിന് അടുത്തുള്ള ഇന്റലിജന്‍സ് മിലിട്ടറി ഓഫീസില്‍ ഒരു മാസത്തോളം ഞാന്‍ കഴിയുകയുണ്ടായി.ആ സമയത്ത് അവിടുത്തെ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസര്‍മാരോടപ്പമാണ് ഈ കൊടുമുടി ഞാന്‍ കയറുന്നത്.ഒരു ദിവസം അവര്‍ എന്നോട് പറഞ്ഞു.നാളെ ഒരു ട്രെക്കിങ്ങ് ഉണ്ട് വരണോ..ഇവിടുത്തെ ഒരു ആവറേജ് കൊടുമുടിയാണെന്ന് പറഞ്ഞപ്പോള്‍ ഒന്നും നോകാതെ ഞാന്‍ ഓകെ പറയുകയായിരുന്നു.ഞങ്ങള്‍ 4 പേരായിരുന്നു ഈ ട്രെക്കിങ്ങില്‍ ഉണ്ടായിരുന്നത്.മറ്റു മൂന്ന് പേരും മിലിട്ടറി ഓഫിസര്‍മാര്‍.രാവിലെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് പുറപ്പെട്ടു ഞങ്ങള്‍.അവരെ സംമ്പത്തിച്ചോളം ട്രെക്കിങ്ങ് പതിവായത് കൊണ്ട് അവര്‍കിത് വലിയ കഷ്ടപ്പാടല്ലായിരുന്നു...എന്നാല്‍ എന്നെ സമ്പത്തിച്ചോളം അത് വരെ ഞാന്‍ കയറിയ ഏറ്റവും വലിയ മല മീശപ്പുലി മലയായിരുന്നു.ഏകദേശം അതിന്റെ ഇരട്ടി വലിപ്പം വരും ധർദോല്‍മ പീക്കിന്.
ഒരു ആവേശത്തില്‍ പറഞ്ഞ ഓക്കേ എനിക്ക് തന്നെ വിനയായോ എന്ന് കയറുമ്പോള്‍ ചിന്തിക്കാതിരുന്നില്ല.
ഏകദേശം പകുതിയില്‍ ഒരു ബുദ്ധിസ്റ്റ് ടെംപിളും അവിടെ 40 വഷത്തോളമായ് താഴേകിറങ്ങാത്ത അതിന്റെ പരിപാലകനേയും കാണാം.അയാളുടെ അടുത്ത് നിന്ന് ചൂട് ചായ കുടിക്കുകയും ഞങ്ങള്‍ കൊണ്ടുപോയ ഭക്ഷണം അദ്ദേഹത്തിന് നല്‍കുകയും ഉണ്ടായി.വര്‍ഷത്തില്‍ ഒരിക്കല്‍ ഈ അമ്പലത്തില്‍ ഇവിടുത്തെ ഗ്രാമവാസികളെല്ലാം എത്തിച്ചേരും.ബാക്കിയുള്ള ദിവസങ്ങള്‍ ഞങ്ങളെ പോലെയുള്ള ട്രെക്കിങ്ങ് കാരെയും കാത്ത് ആ പരിപാലകന്‍ ആടുകളേയും അമ്പലവും പരിപാലിച്ച് കഴിയും.വിചിത്രമെന്ന് തോന്നിപ്പിക്കാവുന്ന അദ്ദേഹത്തിന്റെ കഥ എന്നെ ഏറെ വിസ്മയം കൊള്ളിക്കുയുണ്ടായി.വീണ്ടും 2 മണിക്കോറോളം ട്രെക്കിങ്ങ് നടത്തി വിശ്രമിച്ചും അവരുടെ സഹായം കൊണ്ടും ഞാനതങ്ങ് കീഴടക്കി കെട്ടോ.ധര്‍ദോല്‍മ peak ലെത്തിയാല്‍ shipki la ഉം,namgia village ഉം കാണാം.shipki la ദര്‍ദോല്‍മ യേകാള്‍ ഉയരത്തിലും കാഴ്ചയിലും ഉയര്‍ന്നു നില്‍കുന്ന ഹിമാചലിലെ മറ്റൊരു കൊടുമുടിയാണ്.സമുദ്ര നിരപ്പില്‍ നിന്നും 16000 ത്തോളം അടി ഉയരമുള്ള ഈ മലയുടെ ഉയരത്തിലെത്തിയപ്പോള്‍ എന്റെ അത് വരെയുള്ള ക്ഷീണം ആ സന്തോഷത്തില്‍ ഇല്ലാതായിരുന്നു എന്നതാണ് സത്യം...
#explore #travel_india🇮🇳 #solo_travel #mountains #travelling #travelbook #travelblogger #peak #mallus #mallustraveler #trekking #kerala #keralatravellers #himalaya #blogher #manali #traveldiariesindia
Comments
Post a Comment