രണ്ട് ജീവിതങ്ങള്‍

 ഞങ്ങള്‍ കൂട്ടുകാര്‍ സംസാരിച്ചിരിക്കുന്ന സമയത്ത് ഒരു കൂട്ടുകാരന്‍ എന്നോട് ചോദിച്ചു.

നിങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവാറുണ്ടോന്ന്.

ഞാന്‍ പറഞ്ഞു ''പിന്നേ'' ...

ആദ്യമെക്കെയാണ് കൂടുതല്‍, ഇപ്പോള്‍ അങ്ങനെ ഉണ്ടാവാറില്ല...വളരെ  കുറവാണ്..


[ പ്രണയം സ്നേഹത്തിന്റേതും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും മാത്രമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ...

സംഘര്‍ഷങ്ങളും ദുഃഖങ്ങളും കൂടി നിറഞ്ഞ മനോഹരമായ കൂടൊരുക്കല്‍ ആണ് പ്രണയവും ജീവിതവും എന്ന് ഒരുമിച്ച് ജീവിക്കുന്ന ജീവിതങ്ങളോട് ഞാന്‍ പറയേണ്ടതുണ്ടോ...

പുതുയാത്ര തുടങ്ങുന്ന രണ്ട് ജീവിതങ്ങള്‍ ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോള്‍ എത്രയൊക്കെ നിങ്ങള്‍ മനസ്സിലാക്കി പ്രണയിച്ച് ജീവിതത്തിലേക് പ്രവേശിച്ചവരാണേലും സംഘര്‍ഷങ്ങള്‍ ഇല്ലാതിരിക്കാന്‍ വഴിയില്ല എന്നാണ് എന്റെയും അഭിപ്രായവും.നമ്മളെത്ര ഒന്നാണെന്ന് പറഞ്ഞാലും വ്യത്യസ്തത കലര്‍ന്ന രണ്ട് മനസ്സുകളുടെ ഉടമകളായിരിക്കും രണ്ട് പേരും. അത്കൊണ്ട് തന്നെ ഇടക്കിടക്കുള്ള പൊട്ടലും ചീറ്റലുകളും ജീവിക്കുന്ന മനസ്സുകളുടെ അടയാളമാണ്.

പലപ്പോയും ഞാന്‍ കണ്ടിട്ടുണ്ട്.ഒരുപാട് കാലം ഒരുമിച്ച് ജീവിച്ച് ഒരു നാല്‍പതക്കെ ആവുമ്പോള്‍ ആയിരിക്കും മിക്ക ദമ്പതികളും പരിപൂര്‍ണ സന്തോഷവമ്മാരായ് ജീവിതം സുഖകരമായ് മുന്നോട്ട് പോകുന്നത്.ഇങ്ങനെയുള്ള ജീവിതത്തിലേക്  വരുന്നതിന്റെ

കാരണം മറ്റൊന്നുമല്ല..

സംഘര്‍ഷങ്ങളും സന്തോഷവും പരാതിയും പരിഭവും നിറഞ്ഞ ഈ ജീവിതത്തില്‍ നിന്നും പഠിച്ച ആകെ തുകയാണ് അത്.

ഇത്തരം സന്തോഷമായ മധ്യവയസ്സിന്റെ കാലഘട്ടത്തിലേക് നമ്മളെ എത്തിക്കുന്നത് സംഘര്‍ഷങ്ങളും പരാതികളും പരിഭവങ്ങളെയും നല്ല രീതിയില്‍ ട്രീറ്റ് ചെയ്യുകയെന്നാണ്...

തുറന്ന് പറച്ചിലുകള്‍, നിരന്തരമായ സംസാരങ്ങള്‍, മനസ്സിലാക്കലുകള്‍, കൂടെക്കൂട്ടലുകള്‍, അത് സന്തോഷങ്ങളിലും ദുഃഖങ്ങളിലായാലും യാത്രകളിലാണെങ്കിലും...

പ്രധാനമായ് മറ്റൊരു കാര്യമാണ്, അത് വ്യക്തി ജീവിതത്തിലെ ശുദ്ധി തന്നെയാണ്. അത് രണ്ട് പേരും പുലര്‍ത്തേണ്ട ഒന്ന് തന്നെയാണ്... ഇതക്കെ ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ റിസല്‍ട്ട് കിട്ടുന്നതാകട്ടെ നാം മധ്യവയസ്സിലേക് കടക്കുമ്പോയാണ്..

സ്ഥിരമായ് ഒഴുകുന്ന വെള്ളത്തിലെ കല്ലുകള്‍ മിനുസപ്പെടുന്ന പോലെയാണത്...


ഇതക്കെ പറയുമ്പോള്‍ ഇതല്ലാം മനസ്സിലാക്കി വളരെ പക്വതയോടെ ജീവിക്കുന്ന എല്ലാം തികഞ്ഞ ഒരാളാണ് ഞാന്‍ എന്ന് കരുതണ്ട...

ഞാനും ഇതക്കെ മനസ്സിലാക്കി വരുന്ന ഒരാള്‍ മാത്രമാണ് ... ]



Comments

Popular posts from this blog

നെല്ലിക്ക മുതല്‍ വത്തക്ക.......

ഹാപ്പിനെസ്സ്

മഫ്തയും മുഫ്തികളും