Posts

Showing posts from July, 2026

ഒരു ജനകീയ പ്രതിരോധത്തിന്റെ ചരിത്രം - ഫുട്ബോള്‍ വെറുമൊരു കളിയല്ല !

Image
        ഫുട്ബോളിൽ രാഷ്ട്രീയം കലർത്തരുത് (No Politics in Football) എന്ന വാദം വളരെ ശക്തമായി പറയുന്ന ചര്‍ച്ചകളാണ് കുറച്ച് ദിവസമായ് എല്ലായിടത്തും നടന്ന് കൊണ്ടിരിക്കുന്നത്, യഥാർത്ഥത്തിൽ ഫുട്ബോളിന്റെ ചരിത്രവും നമ്മൾ ഒരു ടീമിനെ തിരഞ്ഞെടുക്കുന്നതും രാഷ്ട്രീയവുമായി എത്രത്തോളം അടുത്തുനിൽക്കുന്നു എന്നത് വലിയൊരു ചർച്ചാവിഷയമാണ്. ​ഒരു വ്യക്തി ഫുട്ബോളിൽ ഒരു പ്രത്യേക ടീമിനെയോ ക്ലബ്ബിനെയോ പിന്തുണയ്ക്കാൻ തിരഞ്ഞെടുക്കുന്നതിന് പിന്നിൽ പലപ്പോഴും കേവലം കളിയഴക് മാത്രമല്ല, വ്യക്തമായ സാമൂഹിക-രാഷ്ട്രീയ കാരണങ്ങൾ കൂടിയുണ്ടാകാറുണ്ട്. ഇത്തരം നിലപാടുകള്‍ sports ല്‍ എന്നല്ല, ലോകത്തെ മറ്റെല്ലാ വിഷയങ്ങളെയും ബാധിക്കുന്നതാണ്.   ക്ലബ്ബുകളുടെ രാഷ്ട്രീയ പാരമ്പര്യം (Club Identity and Politics) ​ലോകത്തിലെ പല പ്രമുഖ ക്ലബ്ബുകളും ജനിച്ചതും വളർന്നതും വ്യക്തമായ രാഷ്ട്രീയ നിലപാടുകളുടെയോ തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളുടെയോ പശ്ചാത്തലത്തിലാണ്. ആളുകൾ ഈ ക്ലബ്ബുകളെ തിരഞ്ഞെടുക്കുന്നത് അവരുടെ സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളുമായി ഒത്തുപോകുമ്പോഴാണ്. ​ ബാഴ്സലോണ (FC Barcelona): കാറ്റലോണിയൻ ജനതയുട...