തൂത്തുക്കുടി പറയുന്നത് ഒരുപാട് ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥയാണ്.


______________________

https://www.facebook.com/SLATE.pensil/

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്റ്റെറിലെെറ്റ് plant നെതിരെ 100 ദിവസത്തോളമായ് നടന്ന് വന്നിരുന്ന ജനകീയപ്രക്ഷോഭത്തെ ഭരണകൂടം കോര്‍പറേറ്റ്കള്‍ക് വേണ്ടി വെടി വെച്ച് കൊന്നിരിക്കുന്നു..
കോര്‍പറേറ്റുകള്‍ നല്‍കുന്ന ഫണ്ടിന് ഉപകാരസ്മരണയെന്നോളം വാലാട്ടുന്ന ഭരണകൂടവും പോലീസുമാണെങ്കില്‍ ഇതല്ല ഇതിന്നപ്പുറവും നടക്കും,സ്വാഭാവികം.
പക്ഷെ വെടിയുണ്ടകള്‍ക് ജീവനെ അപഹരിക്കാനുള്ള ശേഷിയേ...ഉള്ളൂ..
അത് പടര്‍ത്തുന്ന ചോരപ്പാടുകള്‍ പടര്‍ന്ന് പന്തലിച്ച് ആളിപ്പടരുക തന്നെ ചെയ്യും.
13 പേരെ രണ്ട് ദിവസത്തിലായ്  ജീവനപഹരിച്ചപ്പോള്‍ നഷ്ടപ്പെട്ടത് മനുഷ്യജീവനെന്നതിലുഭരി മനുഷ്യ മനസ്സാക്ഷിയാണ്.
സ്റ്റെറിലെറ്റ് എന്ന കോപ്പര്‍ ‍മെെനിങ്ങ് കമ്പനി കൂടാതെ .BALCO   ( Bharat Aluminium Company).MALCO (Madras Aluminium Company ).Sterlite Energy.Australian Copper Mines.Sesa Goa.Cairn India എന്നീ കമ്പനികളടങ്ങുന്ന വേദാന്ത എന്ന കോര്‍പ്പറേറ്റ് ഭീമന്‍ 1996 ല്‍ ആണ് സ്റ്റെര്‍ലെെറ്റ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോപ്പര്‍ നിര്‍മാണ പ്ലാന്റ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ തുടങ്ങുന്നത്.
അന്ന് മുതലേ മണ്ണും വായും ജലവും മലിനമാക്കി ആ നാട്ടിലെ മുഴുവന്‍ പരിസ്ത്ഥിയേയും ഇല്ലാതാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലെെറ്റ് എന്ന ചെമ്പ്  നിര്‍മാണ കമ്പനി സ്വന്തം ബിസിനസ് സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായ്  നിര്‍മാണ പക്രിയ വീണ്ടും വികസിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ ആണ് അന്നാട്ടിലെ സാധാരണക്കാര്‍ രണ്ടും കല്‍പിച്ച്  മുന്നിട്ടിറങ്ങിയത്.
രാജ്യത്തെ പ്രക്യതി വിഭവങ്ങള്‍ ഊറ്റിയെടുത്ത് കോടികള്‍ സമ്പാദിക്കുന്ന വേദാന്ത റിസോയ്സ് ഉടമ അനില്‍ അഗര്‍വാളിനെ പ്പോലെയുള്ളവര്‍ ഒരു ഭാഗത്തും പട്ടിണിയില്‍ ജീവിക്കുന്ന ദരിദ്ര ജനത മറ്റൊരു ഭാഗത്തുമാകുമ്പോള്‍ അനില്‍ അഗര്‍വാളിനെ പ്പോലെയുള്ളവര്‍ ഇതൊന്നും കൂസാതെ മുന്നോട്ട് പോകുന്നതാണല്ലോ...ഈ നാട്ടിലെ ജനാധിപത്യം...
അതിനെ ചരിത്രമെന്നും മൂല്യമെന്നുമെക്കെ എഴുന്നുള്ളുന്നവര്‍ തന്നെയാണ് തുച്ചമായ ഇടനില പണത്തിന് വേണ്ടി തീറെഴുതി കൊടുക്കുന്നതും..
വേദാന്ത എന്ന ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കോര്‍പറേറ്റ് ഭീമന്‍ രാജ്യത്തെ മുഴുവന്‍ പ്രകൃതി വിഭവങ്ങളും ചൂഷണം ചെയ്ത് പടര്‍ന്ന് പന്തലിച്ചപ്പോള്‍ ബീഹാറുകാരനായ, അനില്‍ അഗര്‍വാള്‍ എന്ന  വെറും ആക്രി കച്ചവടം ചെയ്തിരുന്ന ഈ കമ്പനി ഉടമ  167000 കോടി വരുമാനത്തോടെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്തയില്‍ ആദ്യ പതിനഞ്ചിലും ഫോര്‍ബ്സ് മാസികയിലും ഇടം പിടിച്ചപ്പോള്‍ നഷ്ടപെട്ടത് രാജ്യത്തിന്റെ സമ്പത്തും മൂല്യവുമാണ്...
ഒരു ഭാഗത്ത് ടാറ്റയും റിലേന്‍സും ഇപ്പറയുന്ന vedhantha resource ഉം ഇന്ത്യന്‍ പ്രകൃതി വിഭവങ്ങള്‍  ചൂഷണം ചെയ്ത് സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള ഇടമാക്കി ഈ മണ്ണിനെ മാറ്റുമ്പോള്‍ ഈ മണ്ണില്‍ ജീവിക്കുന്ന സധാരണക്കാരന്‍ അത് നഷ്ടപ്പെടുന്നതിലുഭരി ഇൗ പ്രകൃതി വിഭവങ്ങളുടെ ഒരു മൂല്യവും ലഭിക്കാതെ പട്ടിണിയിലേക് കൂപ്പ് കുത്തുകയാണ്.
പല രാജ്യങ്ങളും അവരുടെ പ്രക്യതി വിഭവങ്ങള്‍ തുച്ചമായ ഇടനില പ്പണത്തിന് വേണ്ടി തീറെഴുതി കൊടുക്കാതെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചക്കും വേണ്ടി ചിലവഴിക്കുമ്പോള്‍ ഇവിടെ ഇന്ത്യയില്‍ മാത്രം ചില രാഷ്ട്രീയക്കാരുടെ കീശ വീര്‍പിക്കാനും അത് വഴി സമ്പന്നരുടെ ആസ്തി വര്‍ദ്ധിപ്പിക്കാനും മാത്രമായ് മാറുകയാണ്..
ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റു പല രാജ്യങ്ങളിലെയും കാര്യങ്ങള്‍ എടുത്ത് നോക്കിയാല്‍ മതി.

ഇത്തരം ചൂഷണങ്ങളും മലിനീകരണങ്ങളും തൂത്തുക്കുടിയുടെ മാത്രം അവസ്ഥയല്ല...
അനേകായിരം തൂത്തുക്കുടികള്‍ ഇന്ത്യയില്‍ ഉണ്ട് ..
പലതും അറിയുന്നത് തന്നെ ഇത്തരം സംഭവങ്ങളിലൂടെ മാത്രം .ഇനി ഇത്തരം സംഭവങ്ങളുടെ ഫലമായ് അറിഞ്ഞാലോ..മരണപെട്ടവര്‍കും പരുക്കേറ്റവര്‍കും താല്‍കാലികമായ് നഷ്ടപരിഹാരം കൊടുത്ത് ഒതുക്കപ്പെടുന്നു..
അപ്പോയും നഷ്ടം സാധാരണക്കാര്‍ക് തന്നെയാണ് .
പലപ്പോയും പെട്ടെന്നുള്ള നഷ്ടപരിഹാരം gov.തന്നെ  കൊടുക്കുന്നതിലൂടെ നഷ്ടം  സാധാരണക്കാരന്റെ നികുതിപ്പണമാണ്..
കേസുകള്‍ നടത്തി കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാന്‍ ചില വക്കീലമ്മാര്‍ ശ്രമിച്ചാലും വിജയം കോര്‍പറേറ്റ്കള്‍കായിരിക്കും.
ഞാന്‍ കോടതിയെ അധിക്ഷേപിച്ച് പറയുകയല്ല..
അതിന്നൊരുപാട് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
ഒറീസയിലെ ആദിമ നിവാസികള്‍ മാത്രം താമസിക്കുന്ന നിയമഗിരി എന്ന അവരുടെ പുണ്യ കേന്ദ്രവും
പരിസ്ത്ഥിയുടെ കലവറയും ജെെവ വെെവസ്തയുടെ ഈറ്റില്ലവും ആയ ഈ മലനിരകളിലെ 58.93 ഹെക്ടര്‍ അലുമിനിയം ശുദ്ധീകരണത്തിനായും 672 ഹെക്ടര്‍ ഖനനത്തിനുമായ് സംസ്ഥാന gov ഉം കേന്ദ്ര gov ഉം 2003ല്‍ അനുമതി നല്‍കുകയുണ്ടായി..
അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുത്ത് അവിടെ ക്യഷി ചെയ്ത് ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട്  ജീവിക്കുന്ന അവര്‍ക് പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ജീവിതം പോലും ചിന്തിക്കാനാവില്ല , അങ്ങനെയുള്ള നിയമഗിരി കുന്നുകളാണ് വേദാന്ത കമ്പനിക്കാര്‍ ഇടിച്ച് തകര്‍ത്ത് ഖനനം ചെയ്യാന്‍ പോകുമ്പോള്‍  അവരുടെ ആവാസ വ്യവസ്ഥയാണത് , തകരുന്നത്. കുറെ പാവം  മനുഷ്യരുടെ ജീവനും ജീവിതവുമാണ്.അതിലുപരി ലോകത്ത് വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഇനം ജൈവവൈവിധ്യത്തിന്റെ അമൂല്യമായ കലവറ , നിബിഡ വനങ്ങള്‍ , പ്രധാനപ്പെട്ട രണ്ട് നദികളുടെ ജലസ്രോതസ്സുകള്‍ ഇവയാണ്
ഇടിച്ചു നിരത്തി‍ വേദാന്ത റിസോഴ്സിന്റെ  അലുമിനിയം ശുദ്ധീകരണത്തിന് വിട്ടു കൊടുത്തത്..ചില സാമൂഹിക പ്രവര്‍ത്തകരുടെയും പരിസ്ത്ഥിസ്നേഹികളുടെയും ഫലമായ് അവര്‍ സുപ്രീകോടതിയില്‍ കേസിന് പോവുകയും സുപ്രീം കോടതിയുടെ കമ്മിറ്റി,Central Empowered Committee  [C E C ]   നിക്ഷപക്ഷമായ് അന്യേഷിച്ച് അവിടെ നടന്ന എല്ലാ കൊള്ളയ്താമകളും പുറത്ത് കൊണ്ട് വരികയും ചെയ്തു..
പക്ഷെ ...രണ്ട് വര്‍ഷത്തിന് ശേഷം കേസ് വിധി വന്നപ്പോള്‍
സുപ്രീം കോടതി സി ഇ സി യുടെ റിപ്പോര്‍ട്ടിനെ ഫലത്തില്‍ തമസ്കരിക്കുക മാത്രമല്ല  ആദിവാസികള്‍ക്ക് വേണ്ടി ഹാജരായ സഞ്ചയ് പരേഖിനെ കേസിന് വേണ്ടി എന്തെങ്കിലും പറയാന്‍ പോലും അനുവദിക്കാതെ വേദാന്തക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.
എന്താണ് ഇവിടെ സംഭവിച്ചതെന്നെല്ലേ...
ഈ വിധി പുറപ്പെടുവിച്ച മൂന്നംഗ ഫോറസ്റ്റ് ബെഞ്ചില്‍ ഉള്‍പ്പെട്ട മുന്‍  ചീഫ് ജസ്റ്റിസ് കപാഡിയക്ക് വേദാന്ത റിസോഴ്സില്‍ ഓഹരികളുള്ളത് തന്നെ..പിന്നെയെങ്ങെനെ നിക്ഷപക്ഷമായ വിധി പുറത്ത് വരും..
ഇത് തുറന്ന് പറഞ്ഞ പ്രശാന്ത് ഭൂഷണെതിരെ കോടതീയ അലക്ഷ്യ കേസും വന്നു...
വേദാന്താ റിസോഴ്സിന്റെ കഥ തീരുന്നില്ല..
സ്റ്റെറിലെറ്റിനെതിരായ മുബെെ ഹെെകോര്‍ട്ടിലെ 248കോടിയുടെ നികുതി വെട്ടിപ്പ് കേസില്‍ നിയമ ഉപദേശം നല്‍കി ആ നികുതി അടക്കാതെ രക്ഷപ്പെടുത്തിയത്  സാക്ഷാല്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരമാണ് .ധനമന്ത്രിയാകാന്‍ മാത്രം വേദാന്ത എന്ന കമ്പനിയുടെ director സ്ഥാനം ഒഴിഞ്ഞ ചിതംബരം ഇതല്ല ഇതിനപ്പുറവും ചെയ്യും..എത്രയോ പ്രമുഖര്‍ കോണ്‍ഗ്രസില്‍ ഉണ്ടായിട്ടും മുമ്പ് റിബലര്‍ ആയിരുന്ന ചിതംബരം തന്നെ പിന്നീട് ആഭ്യന്തരവകുപ്പിലേക് എത്തിച്ചേര്‍ന്നത് തന്നെയാണ് വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിയുടെ തുറുപ്പ്ചീട്ടും..
എന്നാല്‍ പരിസ്തിഥി ക്ക് അനുകൂലമായ് നിലപാട് എടുത്ത ജയറാം രമേശിനെ കോണ്‍ഗ്രസ് മെല്ലെ വകുപ്പ് മാറ്റി ഗ്രമീണ വകുപ്പില്‍ പ്രതിഷ്ടിച്ചതും ഇത്തരം കമ്പനികള്‍ ജനാധിപത്യ ഇന്ത്യയെ എത്ത്രത്തോളം പിടിമുറുക്കി എന്നത് മനസ്സിലാകാന്‍ കഴിയും .
ഭരണം മാറിയെങ്കിലും അവര്‍ക് ഒട്ടും സ്വാധീനം നഷ്ടപെട്ടില്ല എന്നതിന്  തെളിവാണ് ബിജെപി gov.forieng contribution reulation act ഭേദകതി
തിരുത്തി നല്‍കിയത്.
പകരം bjp യുടെ ഏറ്റവും വലിയ ഫണ്ട് റെെസര്‍ ആയി വേദാന്ത മാറുകയും ചെയ്തു..
രാജ്യത്തെ പരിസ്ത്ഥിയെ ചുഷണം ചെയ്തും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നത് തൂത്തുക്കുടിയില്‍ മാത്രമല്ല..ഇന്ത്യയിലെ നൂറുകണക്കിന് സ്ഥലങ്ങള്‍ ഉണ്ട്..
പക്ഷെ ഇതൊന്നും അറിയാത്തതിന് പിന്നില്‍ രണ്ട് കാരണങ്ങളാണ്..
ഒന്ന് ഇത്തരം കേന്ദ്രങ്ങള്‍ സ്തിഥി ചെയ്യുന്നത് മാവോയിസ്റ്റ് കേന്ദ്രങ്ങളായ് മുദ്ര കുത്തിയ പല സ്ഥലങ്ങളിലുമാണ്..
ഇത്തരം കേന്ദ്രങ്ങളധികവും ജനങ്ങള്‍ക് പ്രവേശനനുമതി ഇല്ലാത്തതും പെട്ടെന്ന് കടന്ന് ചെല്ലാന്‍ കഴിയാത്തതും ആയ സ്ഥലങ്ങള്‍ ആണ്.എന്നാല്‍ ഇവിടങ്ങളില്‍ കയറി ചെല്ലുന്ന ബഹുരാഷ്ട്ര കമ്പനികളെ ഒന്നെങ്കില്‍ മാവോയിസ്റ്റുകള്‍ പോലും ഭയക്കുന്നു..
അതല്ലെങ്കില്‍ അവര്‍ പോലും അവിടെയുള്ള ജനങ്ങളെ വഞ്ചിക്കുന്നു.
അതിനേകാളേറെ എനിക്ക് തോന്നുന്നത് മാവേയിസ്റ്റ് കേന്ദ്രങ്ങളെന്ന് സര്‍കാര്‍ മുദ്രക്കുന്ന സ്ഥലങ്ങള്‍ കോര്‍പറേറ്റ്കള്‍ക് വേണ്ടി  മാറി വരുന്ന സര്‍കാരുകള്‍  ഉണ്ടാക്കിയെടുത്തത് ആണെന്നാണ്.
അതാണല്ലോ ബഹുരാഷ്ട്ര കമ്പനികള്‍ക് കൂടുതല്‍ സുരക്ഷ.അവിടങ്ങളില്‍ പ്രതികരിക്കുന്ന  ആദിവാസികളെ വെടിവെച്ച് കൊല്ലുകയും പിന്നീടവര്‍ മാവോയിസ്റ്റ് കള്‍ ആകുന്നതും സ്വാഭാവികം.
രണ്ടാമത്തെ കാര്യമാണ് കൂടുതല്‍ ഗൗരവകരം..
അത് ഇന്ത്യന്‍ മാധ്യമങ്ങളുടെ മൗനമാണ്. വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിയുടെ കെെയ്യേറ്റങ്ങളും പരിസ്തിഥി നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള ഖനനങ്ങളും നിര്‍മാണവും കുറിച്ച് ബിബിസിയും മറ്റു വിദേശ ചാനലുകളും
റിപ്പോട്ടുകള്‍ ചെയ്ത് satalite mapping ഉം docment ഉം പുറത്ത് വിടുമ്പോള്‍ ദിനേനെ ഒട്ടനവധി ഒളിഞ്ഞു നോട്ടങ്ങള്‍ നടത്തി സെന്‍സേഷനല്‍ നൃൂസ് ക്രിയേറ്റ് ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ക് മാത്രം ഇതൊന്നും കിട്ടാത്തതല്ല.
ഇത്തരം കമ്പനികളില്‍ നിന്നും കിട്ടുന്ന പലതിനും ഉള്ള ഉപകാര സ്മരണയാണ് എന്ന് മനസ്സിലാക്കിയാല്‍ മതി.
ആനംസ്റ്റി ഇന്റര്‍ നാഷണല്‍ പലവട്ടം വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഹീനമായ പല പ്രവൃത്തികളെ  കുറിച്ചും കേന്ദ്ര gov.ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അതക്കെ എവിടെ പ്പോയെന്ന് ആര്‍ക്കറിയാം.
അതിലുപരി പ്രതികരിച്ച എത്രയോ ശബ്ദങ്ങളെ ഇല്ലാതാക്കി എന്നതാണ് സത്യം.
ബിനായെക് സെന്നും,അരുദ്ധതി റോയിയും, ഹിമാംശുകുമാറും ,പിയൂശ് സേത്തിയയെക്കെ അവരില്‍ ചിലര്‍ മാത്രമാണ്.ഇതൊന്നുമല്ല..ഇനിയുമുണ്ട്‌.
വേദാന്ത റിസോഴ്സ് എന്ന ബഹുരാഷ്ട്ര കമ്പനി നടത്തുന്ന സാമ്പത്തിക കുറ്റ കൃത്യങ്ങളും  രാഷ്ട്രീയ ഉപജാപങ്ങളും വ്യക്തമായി പ്രദിപാതിക്കുന്ന , കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് , ഓഹരി വിപണിയിലെ കള്ളക്കളികളെക്കുറിച്ച് ഒക്കെ  വിശദമായി പഠിച്ചെഴുതിയ കൃതിയാണ് രോഹിത് പൊഡ്ഡാറിന്റെ Vedanta’s Billions”
യാതൊരു വിധ വിവാദങ്ങളും ഉണ്ടാകാതെ തന്നെ ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട കൃതിയാണ് Vedanta’s Billions” . .വേദാന്ത റിസോഴ്സിന്റെ സാമ്പത്തിക ഇടപാടുകളില്‍ ചിദംബരത്തിന്റെ പങ്ക്  പരാമര്‍ശിക്കപ്പെട്ട ഒരു കൃതിയായിരുന്നു ഇത്.പക്ഷെ gov.അതും
നിശബ്ദമാക്കി എന്നതാണ് യാഥാര്‍ത്ത്യം.

തൂത്തുക്കുടിയിലെ വേദാന്തയെന്ന ഈ ബഹുരാഷ്ട്ര കമ്പനിക്കുള്ള ചരിത്രത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ഞാന്‍ പറഞ്ഞത് .
ഇത്രയും കപടത നിറഞ്ഞ കമ്പനിക്ക് മുമ്പില്‍ ശിരസ്സാ തലകുനിച്ച് ഓശാനപാടുന്ന വലതുപക്ഷ അജണ്ട കെെമുതലാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഷങ്ങളായ് ഈ കമ്പനിയെ പാലൂട്ടി വളര്‍ത്തികൊണ്ടിരിക്കുകയാണ്.കാരണം ഭീമന്‍ ഫണ്ടുകള്‍ പോകറ്റിലേക് വീഴുമ്പോള്‍  ആദര്‍ശം തകരുന്നവരില്‍ ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.
ഇത്രയും ഞാന്‍ പറഞ്ഞത് തൂത്തുക്കുടിയിലെ വെടിവെപ്പിനെ നിസ്സാരമാക്കി കളഞ്ഞ് പോകരുത് എന്ന് പറയാനാണ്..പതുക്കെ പതുക്കെ ഇന്ത്യയൊന്നാകെ കാര്‍ന്ന് തിന്നുന്ന ഇത്തരം ബഹുരാഷ്ട്ര കമ്പനികള്‍ നിങ്ങളെത്തേടിയും നാളെയെത്തും..
തീര്‍ച്ചയായും കരുതിയിരിക്കുക..
മതേതരത്ത്വവും വര്‍ഗീയതക്കെതിരെ എന്നക്കെ പറഞ്ഞ് എല്ലാവരും ഒന്നിച്ച് കൂത്താടുമ്പോള്‍ നിങ്ങള്‍ മനസ്സിലാകേണ്ട ചില കാര്യങ്ങളുണ്ട്..അവര്‍ക് ഇതക്കെ ഒരു മറ മാത്രമാണ് .യഥാര്‍ത്ത വിഷയങ്ങളില്‍ നിന്നും വൃതിചലിക്കാനുള്ളതും ഇതൊന്നും നിങ്ങളുടെ ചെവികളിലെത്താതെ പകരം മതേതരത്ത്വം പറഞ്ഞ് നിങ്ങളെയെക്കെ കൂടെ നിര്‍ത്താനുമുള്ള ഒരു ഉപാധി...
ഇത് സാധാരണക്കാര്‍ മനസ്സിലാക്കിയാല്‍ നല്ലത്...നിങ്ങളെന്ത് പ്രതികരിക്കണം എന്ന് നിങ്ങളറിയാതെ അവര്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്..നാളെ നിങ്ങളെങ്ങെനെ ജീവിക്കണം എന്ന് അവര്‍ തീരുമാനിക്കും. അതിന് മുമ്പെങ്കിലും  പ്രതികരിച്ച് തുടങ്ങുക

 M.a. Noor

Comments

Popular posts from this blog

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......

മഫ്തയും മുഫ്തികളും