ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക
ആദ്യമായ് ഉമ്മയുടെയും ഉപ്പയുടെയും അടുത്ത് പോയപ്പോയാണ് ഞാന്‍ ഉംറക്ക് പോകുന്നത്. അന്ന് കഅബ കാണുന്നതിന്റെ തൊട്ട് മുമ്പ് ഉമ്മ എന്നോട് പറഞ്ഞു , ആദ്യമായ് കഅബ കാണുമ്പോള്‍ എന്ത് ആഗ്രഹിച്ചാലും നടക്കും എന്ന്...
[ഉമ്മയുടെ ആഗ്രഹം ഇടക്ക് ഇടക്ക് അവിടേക് എത്തിച്ചേരുക എന്നായിരുന്നു പോലും.എന്തായാലും ഇടക്കിടക്ക് ഉമ്മ അവിടം എത്തുന്നു എന്നത് എന്നെയും ഒരു ആഗ്രഹം പ്രേരിപ്പിക്കാന്‍ കാരണാമായ്.]
അപ്പോള്‍ എന്റെ മനസ്സിലേക് വന്നത് ഒരറ്റ ആഗ്രഹമായിരുന്നു...
ചെറുപ്പം മുതല്‍ എന്നിലുള്ള ദേഷ്യവും ദുശിപ്പന്‍ സ്വഭാവമും മാറ്റി ഈ ലോകത്തെ സ്യഷ്ടികളെ മനസ്സിലാക്കി ക്ഷമിച്ച് സ്നേഹിച്ച് ഏറ്റവും നല്ല സ്വഭാവത്തില്‍ ജീവിക്കുന്ന മനുഷ്യനായ് മരിക്കണം എന്ന്...
പറഞ്ഞുവരുന്നത് വിശ്വാസമോ അവിശ്വാസമോ അല്ല...
മറിച്ച് എന്റെ ആഗ്രഹത്തെ കുറിച്ചാണ്...
ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക.. ഇതെല്ലാം ഉള്‍കൊള്ളുന്ന ഒരു മനുഷ്യനാവുക.
സിക്കീമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോകിലെ mg മാര്‍ക്കറ്റിലിരിക്കുമ്പോയും ഞാന്‍ ചിന്തിച്ചത് അത് തന്നെയാണ്...
ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക.. ഇതെല്ലാം ഉള്‍കൊള്ളുന്ന ഒരു മനുഷ്യനാവുക.
ഈ യാത്രകളെല്ലാം അതിലേകുള്ള പാതകളും അനുഭവങ്ങളുമാണ്..
മാറ്റമുണ്ട്....മാറാനേറെയുണ്ട്... നൂറേ......
Comments
Post a Comment