ലോക മാനസികാരോഗ്യദിനം
World Mental Health Day ›
(Oct 10)
ഇപ്പോയും ജീവിത പാതയില്‍ നിങ്ങള്‍ കിതക്കുന്നുണ്ടോ...
ഓര്‍മകള്‍ വേട്ടയാടുന്നുണ്ടോ...
ചുറ്റുപാടും വെറുപ്പ് തോന്നുന്നുണ്ടോ...
ആരെയും വിശ്വസിക്കാന്‍ കഴിയാതെ ആരോടും കൂട്ട് കൂടാന്‍ വിശ്വാസമില്ലാതെ അകന്ന് പോവുന്നുണ്ടോ..
മറ്റുള്ളവരോട് സംസാരിക്കാന്‍ കഴിയാതെ ഒഴിഞ്ഞ് മാറി നടക്കാന്‍ ശ്രമിക്കുന്നുണ്ടോ...
ഉള്ളില്‍ ചിന്തകള്‍ കുമിഞ്ഞ് കൂടി അനാവശ്യ ചിന്തകള്‍ വലയം വെക്കുന്നുണ്ടോ..
ഒരുപാട് കൂട്ടുകാര്‍ ഉണ്ടായിരുന്നിടത്ത് നിന്നും എല്ലാവരില്‍ നിന്നും ഒഴിഞ്ഞ് മാറുന്നുണ്ടോ...
ചില നേരത്തെ ചെറിയ കളിയാക്കലുകളും കുറ്റപ്പെടുത്തലുകള്‍ പോലും നിങ്ങളെ വിഷമപ്പെടുത്തുണ്ടോ...
കൂടെയുള്ളവരില്‍ ഉറ്റവര്‍ ആരെന്നോ ഒറ്റുന്നവര്‍ ആരെന്നോ മനസ്സിലാവാതെ നട്ടം തിരിയിന്നുണ്ടോ..
അവരില്‍ ആരെങ്കിലും മെസേജ് ചെയ്യുകയോ കോള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ എടുക്കാനോ റീപ്ലെ ചെയ്യാനോ കഴിയാതെ വരുന്നുണ്ടോ..
തീര്‍ച്ചയായും നിങ്ങള്‍ അല്ലെങ്കില്‍ അവര്‍ ജീവിതത്തിന്റെ ഏതോ നിമിഷങ്ങളില്‍ മാനസിക വേദനയുടെ കെെപ് രുചിച്ചിട്ടുണ്ട്. ചെെല്‍ഡ് ഹുഡ് ട്രോമയുടെ പേരില്‍ , മോശം പാരറ്റിങ്ങിന്റെ, കളിയാക്കലുടെ,ഒറ്റപ്പെട്ടതിന്റെ, ഏകാന്തതയുടെ, ബോഡീ ഷെയിം ചെയ്യപ്പെട്ടതിന്റെ പേരില്‍, പരാജയപ്പെട്ടപ്പോള്‍ കര കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ആരോടെക്കെയോ സഹായത്തിനായ് കേണപ്പോള്‍ അവരില്‍ ചിലര്‍ ചവിട്ടി താഴ്ത്തിയതിന്റെ,ചിലര്‍ കണ്ടിട്ടും കാണാതെ പോലെ നടന്ന് പോഴതിന്റെ,മറ്റു ചിലര്‍ ഒഴിഞ്ഞു മാറിയതിന്റെ ,ഒടുവില്‍ കരകയറി വരുമ്പോള്‍ വീണ്ടും കൂടെ കൂടി കളിയാക്കലുകളും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തുകയും ചെയ്തതിന്റെ , ജീവിതത്തിലെ അനാവശ്യ ലക്ഷ്യങ്ങളും പഠനവും ജീവിത രീതിയുമെക്കെ പറഞ്ഞ് സമ്മര്‍ദ്ദം കൊടുത്തതിന്റെ പേരില്‍..
പിന്നെങ്ങെനയാണവര്‍ മറ്റുള്ളവരോട് സംസാരിക്കുക,എന്തെങ്കിലും മിണ്ടുക,വിശ്വസിച്ച് കൂടെ കൂട്ടുക, ആരെ കൂടെ നിര്‍ത്തുമെന്ന് കരുതി കൂടെ കൂട്ടുക.പിന്നെങ്ങെനെ മിണ്ടാതെ മാറി നില്‍കാതിരിക്കും, വീണ്ടും ഉപദ്രിക്കുമോ എന്ന കാരണത്താല്‍ ഉപകാരം ചോദിക്കും, നല്ല ഉദ്ദേശത്തോടെ വരുന്നവരെപ്പോലും നിരാശയോടെ മടക്കാതിരിക്കും,
കടുത്ത ഭാവി സമ്മര്‍ദ്ദത്തില്‍ ജീവിതം തകരാതിരിക്കും,മരിക്കാന്‍ തോന്നാതിരിക്കും.
എല്ലാം അടിച്ചേല്‍പിക്കുകയും ചെയ്യുകയും നിരാശപ്പെടുത്തുകയും മുറിവേല്‍പിക്കുകയും ചെയ്തതിന് ശേഷം ഇവനാകെ മാറിപ്പോയി, എന്ന് പറയുന്നവരാണ് പലരും.
ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്,
കാലം ഒരുപാട് മുന്നോട്ട് സഞ്ചരിച്ചു,ടെക്നോളജിയും സമൂഹവും മാറ്റങ്ങൾക് വിധേയമായ്, Ai യും ബഹിരാകാശ ജീവിതവും ചർച്ചകൾ സജീവമായ്.
പക്ഷെ ഇപ്പോയും നമ്മുടെ സമൂഹം മാനസികാരോഗ്യത്തെ കുറിച്ച് പരിപൂർണമായ് പര്യാപ്‌തമായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.മാനസികാരോഗ്യത്തെ കുറിച്ച് ഭയങ്കരമായ ചർച്ചകൾ നടക്കുമ്പോയും, ഒരുപക്ഷെ ഇന്നും മാനസികരോഗ്യത്തെ പ്രധാനമായ് കാണുന്നവർ പോലും എല്ലാ തരത്തിലുള്ള മാനസിക പ്രശ്നങ്ങളും ഒരറ്റെന്നായ് കാണാനാണ് ശ്രമിക്കുന്നത്.മാനസികമായ പ്രശ്‌നങ്ങൾ എല്ലാം ഒറ്റ കുടക്കീഴിൽ കെട്ടിക്കൂട്ടി എല്ലാ തരത്തിലുള്ള മാനസിക പ്രശ്നങ്ങൾകും മോട്ടിവേഷൻ കൊടുക്കുന്ന പ്രവണത ഈയിടെ കാണപ്പെടുന്ന ഒന്നാണ്.നിങ്ങൾ അവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണത്.പനി വന്നാൽ വയർ വേദനയുടെ മരുന്ന് കൊടുക്കുന്നത് പോലെയാണത്,ശാരീരിക രോഗങ്ങളെപ്പോലെ തന്നെയാണ് മാനസിക രോഗങ്ങളും,ഒരോ വ്യക്തികളിലും വ്യത്യസ്ഥമായ തരത്തിലാണത് കാണപ്പെടുക, അത് കൊണ്ട് തന്നെ ശാരീരിക രോഗം ബാധിച്ചാൽ വ്യത്യസ്ഥ വൈദ്യമ്മാരെ പോയി കാണിക്കുന്നത് പോലെ തന്നെയാണ് മാനസിക രോഗങ്ങൾകും കൃത്യമായ തെരെഞ്ഞെടുപ്പ് അനിവാര്യമാണ്. ചിലർക് നിങ്ങൾ മോട്ടിവേഷൻ നൽകിയാൽ അവർകത് അശ്വാസമായിരിക്കും, ചിലർക് ഒന്ന് തുറന്ന് പറയാൻ കഴിയാത്ത അവസ്ഥയായിരിക്കും, അവരോട് പറയൂ,, ചെയ്യൂ,,കഴിയും,, എന്നെക്കെ പറയുന്നതിന് പകരം കൂടെ നിന്ന് ഒരുമിച്ച് ചെയ്ത‌് ജീവിച്ച് കാണിച്ച് കൊടുക്കേണ്ടി വരും. പറയാനും ചെയ്യാനും കൂടെ നിൽകാനും മനസ്സിലാകാനും ഒരുപാട് പേരില്ലെങ്കിലും ഒരാളെങ്കിലും ഉണ്ടാവുക എന്നതാണ് പ്രധാനം. ഒന്നിനേയും നിസ്സാരമായ് കാണണ്ട, ഞമ്മൾ ഇതക്കെ എത്ര അനുഭവിച്ചതാണ്, ഞാൻ സിമ്പിൾ ആയി കൈകാര്യം ചെയ്‌തില്ലേ..എന്ന് പറയുന്നവരേയും പൊതുവേ കാണാറുണ്ട്.ഒരു കാര്യം ഓർക്കുക. എല്ലാ മാനസികാരോഗ്യ പ്രശ്‌നങ്ങളും ഒന്നല്ല. എല്ലാ ജീവിതങ്ങളും ജീവനും ഒന്നല്ലാത്ത പോലെ.. ഈ മാനസികരോഗ്യ ദിനത്തിലും എനിക്ക് പേഴ്സണലായ് പറയാനുള്ളത്, മുൻഗണന കൊടുക്കേണ്ടത് നമുക്കാണ്. നമ്മുടെ മനസ്സിനാണ്. ശരീരത്തിനാണ്. ആഗ്രഹത്തിനാണ്, ജീവിതത്തിനാണ്. അതിനപ്പുറമുള്ളതക്കെ ജീവനില്ലാത്തപ്പോൾ, നാമില്ലാത്തപ്പോൾ വെറും മിഥ്യയാണ്...
Comments
Post a Comment