[പവിഴപ്പുറ്റുകളുടെ നാട്ടിലേക് ]

[പവിഴപ്പുറ്റുകളുടെ നാട്ടിലേക് ]
           ലക്ഷദ്വീപ് യാത്ര
______________________________
 
അനാര്‍ക്കലി എന്ന സിനിമ വരുന്നതിന് മുമ്പും നീലക്കടലുകളാല്‍ ചുറ്റപ്പെട്ട പവിഴപ്പുറ്റുകള്‍ കൊണ്ടും വര്‍ണ മത്സ്യങ്ങള്‍കൊണ്ടും 
സ്നേഹ സമ്പന്നതയാലും നിറഞ്ഞ  ലക്ഷദ്വീപിലേകുള്ള യാത്ര അതിയായ് ആഗ്രഹിച്ച ഒന്നുതന്നെയായിരുന്നു.പക്ഷെ കടമ്പകള്‍ ഒരുപാട് കടന്നുവേണം അവിടേക്ക് എത്തിച്ചേരാന്‍ എന്നുള്ളത് നിങ്ങളെപ്പോലെ എന്നെയും ലക്ഷദ്വീപ് യാത്ര സ്വപ്നം മാത്രമായ് നിലകൊണ്ടു.അങ്ങനെ കൂട്ടുകാരന്‍ @ashik_rahman.kp ന്റെ ദ്വീപ് നിവാസികളുമായുള്ള അടുത്തബന്ധം ഉപകാരപ്പെടുകയായിരുന്നു.പള്ളി ദര്‍സില്‍ പഠിച്ചിരുന്ന ദ്വീപ് നിവാസികള്‍ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വന്നു കൊണ്ടിരുന്ന ബന്ധം കൂടുതല്‍ അടുത്തിടപെടാനും അത് അവരുടെ കുടുംബവുമായുള്ള ബന്ധങ്ങളിലേകും നയിച്ചു. പിന്നീട് ദര്‍സ് കഴിഞ്ഞ് അവര്‍ ദ്വീപിലേക് മടങ്ങിയെങ്കിലും ആ ബന്ധം വീണ്ടും അങ്ങനെ ശക്തമായ് തന്നെ തുടര്‍ന്ന് പോരുകയായിരുന്നു.അങ്ങനെ കാലങ്ങളായുള്ള ഞങ്ങളുടെ സമ്മര്‍ദ്ദം മൂലം ആഷിക് അവരുമായ് ഇക്കാര്യം സംസാരിക്കുകയും അന്ന് ആന്ത്രോത്ത് ദ്വീപിലെ അവന്റെ കൂട്ടുകാരിലൊരുവന്റെ അളിയനായ മുസാഫിര്‍ഖാന്‍, ബേപ്പൂരിലെ കപ്പല്‍ ജീവനാക്കാരനായ് പണിയെടുക്കുന്നത് പെര്‍മിറ്റിനുള്ള രേഖകളും മറ്റും ഒരുക്കുന്നതിലേക് കാര്യങ്ങള്‍ എത്തിച്ചു.ഒരു ദ്വീപ് നിവാസിയുടെ സ്പോണ്‍സര്‍ ഉണ്ടെങ്കില്‍ വളരെ ചിലവ് കുറഞ്ഞ രീതിയില്‍ നിങ്ങള്‍കും അവിടെയെത്തിച്ചേരാം.പക്ഷേ അടുത്ത ബദ്ധക്കാരല്ലാതെ ആര്‍കും ഇത്തരം ഒരു അവസരം അവര്‍  നല്‍കില്ല എന്നിരിക്കെ മറ്റു ചില വഴികളും ഉണ്ട്.ചിലവ് കൂടുതലാണെന്ന് മാത്രം.അത്തരം വഴികളും അതിനെന്തെല്ലാം വേണം എന്നതല്ലാം ഈ യാത്രാ വിവരണത്തിന്റെ അവസാനത്തില്‍ രേഖപ്പെടുത്താവുന്നതാണ്..

ഈ യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെ എല്ലാത്തിലും ആകാംക്ഷ നിറഞ്ഞതായിരുന്നു.
ഞങ്ങളുടെ ഭാഗത്ത് നിന്ന്  എല്ലാ രേഖകളും ഫോമും അദ്ദേഹത്തിന്റെ സഹായഫലമായ് ഞങ്ങള്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ഏല്‍പിക്കുകയുണ്ടായെങ്കിലും ദ്വീപില്‍ നിന്നും കിട്ടേണ്ട ചില രേഖകള്‍കായ്  നിങ്ങള്‍ കാത്തിരിക്കൂ എന്നദ്ദേഹം ഞങ്ങളോട് പറയുകയുണ്ടായി.അങ്ങനെ ദ്വീപിലെ പെര്‍മിറ്റ് ലഭിച്ചാല്‍ കൊച്ചിയിലെ ലക്ഷദ്വീപ് കര്യാലയത്തില്‍ നിന്നും അപ്പ്രൂവ്  വാങ്ങുന്നത് വേഗത്തിലാകാമെന്ന് അദ്ദേഹം  പറഞ്ഞു...

 ആകാംക്ഷകളുടെ നാളുകള്‍ അവിടെ നിന്നും തുടങ്ങി എന്ന് വേണം പറയാന്‍.കാത്തിരുന്ന് കാത്തിരുന്ന് കാലം അങ്ങനെ കഴിഞ്ഞു പോയി.
ഞങ്ങളില്‍ പലരും ആ പ്രതീക്ഷ കെെവിടുകയും ചെയ്തു.ആദ്യമക്കെയുള്ള അന്യേഷണങ്ങള്‍ ഞങ്ങളെ മനസ്സിലാകിയത് സാങ്കേതികമായ ചില തടസ്സങ്ങളും ആ സമയത്ത് ദ്വീപിലേകുള്ള യാത്രക്കാരുടെ നിയന്ത്രണങ്ങളും അദ്ദേഹത്തിന്റെ ജോലി സംബന്ധമായ തിരക്കും അതിന് കാരണമായി എന്നായിരുന്നു.
അത് പിന്നെ പണ്ടേ എന്റെ കാര്യത്തില്‍  അങ്ങനെയാണല്ലോ.
ഞാന്‍ എന്തേലും കിട്ടണം എന്നാഗ്രഹിച്ചാല്‍ മേലെ നിന്ന് മൂപരൊന്ന് എന്നെ നോക്കി പതുക്കെ പറയും..''ടാ നൂറേ..നീ ആഗ്രഹിച്ചതക്കെ ഞാന്‍ തരാറില്ലടാ.ഇതും ഞാന്‍ തരും.പക്ഷെ ഏതൊന്നിന്റെയും വില മനസ്സിലാകാന്‍ കാത്തിരിപ്പിന്റെ സുഖം നീ അറിയുക തന്നെ വേണം.ആ കാലയളവ് ക്ഷമാശീലനായ് നീ നിലകൊള്ളൂ..''
ആ പരിപാടി ഇന്നും ജീവിതത്തില്‍ അദ്ദേഹം തുടര്‍ന്ന് പോകുന്നുണ്ട്.അങ്ങനെ ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളുമായും കഴിഞ്ഞ് പോയി.ഞങ്ങളത് മറന്നു എന്ന് വേണം പറയാന്‍.ഞാന്‍ ഖത്തറിലേകും കൂട്ടുകാരന്‍ കന്യാകുമാരിയിലേകും ജോലി സംബന്ധമായി പോയി.
ആഷികടക്കമുള്ള മറ്റു മൂന്ന് പേരും നാട്ടില്‍ ജോലികളുമായും മുന്നോട്ട് പോയി...

അങ്ങനെ വര്‍ഷം ഒന്ന് കഴിഞ്ഞപ്പോയേകും ഞാന്‍ നാട്ടില്‍ തന്നെ തിരിച്ചെത്തി ഒരു സംരഭവുമായ് മുന്നോട്ട് പോയിരുന്ന കാലം,ആഷിക് ഒരുനാള്‍ പെട്ടെന്ന് വന്ന് പറഞ്ഞു.''ടാ നമ്മുടെ ലക്ഷദ്വീപിലേകുള്ള യാത്രയുടെ എല്ലാം ശരിയായിട്ടുണ്ട്.അടുത്ത ആഴ്ച പോകണം എന്ന്..''
സത്യത്തില്‍ ഞങ്ങളെല്ലാം അത് മറന്നിരുന്നു എന്ന് വേണം പറയാന്‍.അങ്ങനെ യാത്രകള്‍കെല്ലാം ഒരുങ്ങി മുസാഫിര്‍ഖാന്‍(സപോണ്‍സര്‍)നാട്ടിലേക് പോകുന്ന ഒരു ദിവസം ഞങ്ങളും കൊച്ചിയിലെത്തി.
അദ്ദേഹം കപ്പല്‍ ജീവനക്കാരനും ലക്ഷദീപ് കാരനും ആയത്കൊണ്ട് അദ്ദേഹത്തിന്റെ ടിക്കറ്റ് നേരെത്തെ ലഭിച്ചിരുന്നു.
ഞങ്ങള്‍ക് കൊച്ചിയില്‍ പോയിട്ട് വേണം ടിക്കറ്റ് എടുക്കാന്‍.
സാധാരണകതിയില്‍ ടിക്കറ്റിനായ് ദിവസങ്ങള്‍ ബുക്ക് ചെയ്യണം എന്നിരിക്കെ ഞങ്ങളുടെ സ്പോണ്‍സര്‍ മുസാഫിര്‍ഖാന്‍ നാട്ടിലേക് പോകുന്ന ദിവസം തന്നെ ഞങ്ങള്‍ക് ടിക്കറ്റ് ലഭിക്കേണ്ട ആവശ്യകത മൂലമാണ് നേരിട്ട് ടിക്കറ്റ് എടുക്കാന്‍ ഞങ്ങള്‍  എത്തിയത്.പലപ്പോയും പല ടൂറിസ്റ്റ് സ്പോണ്‍സര്‍മാരും പറയുന്നത് കേട്ടിട്ടുണ്ട്,ടിക്കറ്റിനായ് ദിവസങ്ങള്‍ കാത്തിരിക്കണം എന്ന്.അദ്ദേഹത്തിന് അതുമായ് ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ അറിയാവുന്നത് കൊണ്ടായിരിക്കാം അത്തരമൊരു സാഹസികത്തിന് ഞങ്ങളെ അദ്ദേഹം നിര്‍ബന്ധിച്ചത്.
അദ്ദേഹമില്ലാതെ ഞങ്ങള്‍ക് യാത്ര പുറപ്പെടാന്‍ കഴിയില്ല എന്നതും അദ്ദേഹം ഇനിയൊരു ലീവിന് പോകുവാന്‍ കുറച്ച് കഴിയും എന്നതും ഇതിന് കാരണമായി.അങ്ങനെ പുലര്‍ച്ചെ എര്‍ണാകുളം എത്തുകയും അവിടെനിന്ന് ബോട്ട് ജെട്ടിയിലേകും ഞങ്ങള്‍ യാത്രയായി.അവിടെ എത്തി കുറച്ച് കഴിഞ്ഞ് മുസാഫിര്‍ ഖാന്‍ എത്തുകയും ടിക്കറ്റ് കിട്ടുന്ന കാര്യം വളരെ സംശയമാണെന്നും പറഞ്ഞു.അത് വരെ സന്തോഷകരമായ നിമിഷം ഞങ്ങളില്‍ മൂകത നിലനിര്‍ത്തി.വീട്ടുകാരോടും കൂട്ടുകാരോടുമെക്കെ യാത്ര പറഞ്ഞ് വന്ന ഞങ്ങള്‍ തിരിച്ച് പോവുന്നതിനെ കുറിച്ച് ചിന്തിക്കാനേ പറ്റില്ലായിരുന്നു.ബോട്ട് ജെട്ടിയില്‍ നിന്നും വെല്ലിങ്ടണ്‍ ദ്വീപിലേക് പോയി അവിടെയുള്ള ലക്ഷദ്വീപ് കാര്യാലയത്തില്‍ നിന്ന് വേണം ടിക്കറ്റ് എടുക്കാന്‍. ഞങ്ങളെപ്പോലെ ഒരുപാട് പേര്‍ അവിടെ ബോട്ട് സര്‍വീസ് തുടങ്ങുന്ന സമയവും കാത്തിരിക്കുന്നുണ്ടായാരുന്നു.കൂടുതല്‍ പേരും ആന്ത്രോത്തുകാര്‍ തന്നെ.ചിലര്‍ അവിടെ ജോലി ചെയ്യുന്ന മലയാളികളും.
അങ്ങനെ ദ്വീപിലേകുള്ള യാത്ര ഉറപ്പില്ലെന്നിരിക്കെ വെല്ലിങ്‌ടൺദ്വീപും,
അറബിക്കടലിലൂടെയുള്ള ബോട്ട് സഫാരിയെങ്കിലും ലഭിക്കുമല്ലോ എന്നും കരുതി ബോട്ട് ജെട്ടിയില്‍ നിന്നും വെല്ലിങ്‌ടൺദ്വീപിലേക് ഞങ്ങള്‍ യാത പുറപ്പെട്ടു ...
 _______________________________ 
കടലുണ്ടിക്കടവില്‍ നിന്ന് പുഴയുടെയും കടലിന്റെയും സൗന്ദര്യം വേണ്ട് വോളം ഞങ്ങള്‍ (@h_as_h_i_m
@ashik_rahman.kp @aslam___c @lsmayil_mhd @freema__noor )
ആസ്വദിച്ചിട്ടുണ്ടെങ്കിലും
കൊച്ചിക്കായലിലൂടെ ബോട്ട് വെല്ലിങ്ടണ്‍ ദ്വീപിലേക് പോകുമ്പോള്‍ കായല്‍ സൗന്ദര്യവും ചീനവലയുമെക്കെ
നുകര്‍ന്നുള്ള യാത്ര ഞങ്ങളെ വല്ലാതെ ത്രില്ലടിപ്പിച്ഛു.പക്ഷെ എല്ലാവരുടേയും ഉള്ളില്‍ ലക്ഷ്യ സ്ഥാനത്തേക് എത്തിച്ചേരാന്‍ കഴിയുമോ എന്ന ആധി ഉണ്ടായിരുന്നു.പൂര്‍ത്തീകരിക്കപ്പെടാത്ത സാഫല്യമായ് അതങ്ങനെ നിലകൊള്ളുമോ എന്നത് എന്റെ മനസ്സിനേയും വല്ലാതെ ആകുലപ്പെടുത്തി.
കൊച്ചിക്കായലും കടന്ന് ബോട്ട് വെല്ലിങ്ടണ്‍ ദ്വീപിലെത്തി.

കൊച്ചി തുറമുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു മനുഷ്യനിർമ്മിത ദ്വീപാണ് വെല്ലിങ്ടൺ ഐലന്റ്. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വില്ലിങ്ടൻ പ്രഭുവിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.
1920-കളിൽ, ദ്വീപിന്റെ രൂപവത്കരണത്തിലേയ്ക്ക് നയിച്ച തുറമുഖ വികസനത്തിന് നേതൃത്വം കൊടുത്തത് ബ്രിട്ടീഷുകാരനായ റോബർട്ട് ബ്രിസ്റ്റോ എന്ന എഞ്ചിനീയർ ആയിരുന്നു.1929-ൽ അവസാനിച്ച മൂന്നു പ്രവൃത്തി സീസണുകളിൽ, തുറമുഖത്തെ ആഴക്കടലുമായി ബന്ധിപ്പിച്ചുകൊണ്ട് 450 അടി വീതിയിലും മൂന്നര മൈൽ നീളത്തിലും ഒരു കടല്പാത നിർമ്മിച്ചപ്പോൾ എടുത്തുമാറ്റിയ മണ്ണാണ് 780 ഏക്കർ വിസ്താരമുള്ള ദ്വീപിനു രൂപം കൊടുത്തത്.

ബോട്ട് ഇറിങ്ങിയിടത്ത് നിന്നും കുറച്ച് നടന്നിട്ട് വേണം ലക്ഷദ്വീപ് കാര്യാലയത്തില്‍ എത്താന്‍.ഈ സമയത്ത് മുസാഫിര്‍ഖാന്‍(സ്പോണ്‍സര്‍) കുടുംബത്തോടൊപ്പം പോയിരുന്നു.അദ്ദേഹത്തിന്റെ അനിയത്തിയുടെ പ്രസവം കഴിഞ്ഞ് കുഞ്ഞുമായ് ദ്വീപിലേക് തിരിച്ച് പോവാന്‍ അവരും അദ്ദേഹത്തിന്റെ കൂടെയുണ്ട് എന്നത് ഞങ്ങള്‍ അപ്പോയായിരുന്നു അറിഞ്ഞിരുന്നത്. ജനിച്ചയുടനെയുള്ള ആ കുട്ടിയുടെ കപ്പല്‍ യാത്രയുടെ ഭാഗ്യത്തെ കുറിച്ച് ഞാന്‍  ഓര്‍ത്തു.അങ്ങനെ ബോട്ടില്‍ നിന്നിറങ്ങി ഞങ്ങള്‍ നടക്കാന്‍ തുടങ്ങി.ഒരു ഓട്ടോ കിട്ടുമോ എന്ന് നടക്കുന്നിതിനിടയല്‍ ഞങ്ങള്‍ നോകുന്നുണ്ടായിരുന്നു.
കാരണം വെല്ലിങ്ടണ്‍ ദ്വീപിന്റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേകുള്ള ദൂരമുണ്ടായിരുന്നു അവിടേക്ക്. കുറച്ച് നടന്നപ്പോള്‍ ഒരു ഓട്ടോ വന്നു.പക്ഷെ മൂന്ന് ആളുകള്‍ക് മാത്രമേ കയറാന്‍ പറ്റുള്ളൂ എന്നതും അടുത്ത രണ്ടാള്‍ക് വേണ്ടി ഇനി അടുത്ത ഓട്ടോ എപ്പോള്‍ വരും എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതും കാരണം ഞങ്ങള്‍ വീണ്ടും നടന്നു.മാത്രമല്ല കുറച്ച് നടന്നാല്‍ ഒരു ഓട്ടോ സ്റ്റാന്റ് ഉണ്ട് എന്ന് മുസാഫിര്‍ഖാന്‍ ഫോണ്‍ ചെയത് പറഞ്ഞിരുന്നു.
താമസിയാതെ അവിടെ എത്തുകയും രണ്ട് ഓട്ടോയിലായി ലക്ഷദ്വീപ് കാര്യലയത്തിലേക് ഞങ്ങള്‍ എത്തിയപ്പോള്‍ അവിടെ നിന്നും കേട്ട വാര്‍ത്ത ഞങ്ങളെ വീണ്ടും നിരുത്സാഹപ്പെടുത്തുകയാണ് ഉണ്ടായത്.നമ്മളെ പ്പോലെ ഒരുപാട് പേര്‍ ടിക്കറ്റിനായ് അവിടെ കാത്തിരിക്കുന്നുണ്ട് എന്നും അത് കൊണ്ട് ടിക്കറ്റ് കിട്ടാന്‍ സാധ്യത കുറവാണെന്നും കപ്പല്‍ പുറപ്പെടുന്ന സമയം വരെ കാത്തിരിക്കുക എന്നുമായിരുന്നു അത്.

ഉച്ചയായപ്പോള്‍ വെല്ലിങ്ടണ്‍ ദ്വീപിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീണ്ടും ലക്ഷദ്വീപ് കാര്യാലയത്തിലേക് എത്തി.മൂന്ന് മണിക്ക് ശേഷം കപ്പലിലേക് പോവേണ്ടവര്‍ പോയി തുടങ്ങി.വല്ലാതെ അവസ്ഥയില്‍ ഞങ്ങള്‍ അവര്‍ പോവുന്നതും നോക്കിയിരുന്നു.
ഈ സമയമല്ലാം മുസാഫിര്‍ഖാന്‍ ഞങ്ങളെ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു.
അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ ഇടക്ക് ഞങ്ങള്‍ അന്യേഷിക്കുകയും ചെയ്യുന്നുണ്ട്.
കുറച്ച് സമയത്തിന് ശേഷം അവരിലൊരാള്‍ വന്ന് ടിക്കറ്റ് ഇല്ലാത്തവര്‍ അവിടെ ക്യൂ  നില്‍കാന്‍ പറഞ്ഞു.ഞങ്ങള്‍ പെട്ടെന്ന്  തന്നെ പോയി നിന്നു.
ഞങ്ങളെ പ്പോലെ ഒരുവന്‍ നിര ജനങ്ങള്‍ അവിടെയുണ്ടായിരുന്നു.
കപ്പലില്‍ ടിക്കറ്റുകള്‍ ഉള്ളവര്‍ കയറി കഴിഞ്ഞതിന് ശേഷം ബാക്കിയുള്ള ചുരുക്കം സീറ്റുകളുടെ ടിക്കറ്റുകള്‍ കൊടുക്കുന്നു എന്ന് ഞങ്ങള്‍ക് മനസ്സിലായി.പക്ഷെ ആ ചുരുങ്ങിയ സീറ്റില്‍ ഞങ്ങള്‍ ഉള്‍പെടുമോ എന്നത് സംശയം തന്നെയാണ്.ക്യൂ മുന്നോട്ട് നീങ്ങുമ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി ആ പേടി പങ്കുവെച്ചു.ഒരാള്‍ക് കിട്ടാതെ പോയാല്‍ ബാക്കിയുള്ളവര്‍ക് അവനെ കൂട്ടാതെ പോകാന്‍ കഴിയുമോ.അങ്ങനെ ഞങ്ങള്‍ അഞ്ചുപേര്‍കായ് ടിക്കറ്റ് കിട്ടുന്ന ആ സമയം ഹ്രദയം വല്ലാതെ മിടിച്ച് കൊണ്ടിരുന്നു.
സ്വപ്ന സാഫല്യത്തിനായുള്ള ഞങ്ങളുടെ കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങള്‍ അറബിക്കടല്‍ പോലെ ആര്‍ത്ത് തിമിര്‍ത്ത് കോളിളക്കം സ്യഷ്ടിച്ചതായിരുന്നു.
ഒടുവില്‍ മുഖത്ത് പുഞ്ചിരി നിറഞ്ഞ്കൊണ്ട് ടിക്കറ്റും കൊണ്ട് ഞങ്ങള്‍ അകത്തേക് പ്രവേശിച്ചു.ശേഷം കുറച്ച് ആളുകള്‍ക് കൂടി ടിക്കറ്റ് കൊടുത്തതിന് ശേഷം ടിക്കറ്റ് കഴിഞ്ഞുഎന്ന വാര്‍ത്ത തെല്ലു നെട്ടലോടെയാണ്  ഞങ്ങള്‍ അറിഞ്ഞത്.

പിന്നീട് എല്ലാ ചെക്കിങ്ങുകളും ഫോര്‍മാലിറ്റികളും കഴിഞ്ഞ് കപ്പലിലേക് ഞങ്ങള്‍ കയറുമ്പോള്‍ ആദ്യ കപ്പല്‍ യാത്രക്ക് ഞങ്ങളുടെ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.
കപ്പലിന്റെ ഏറ്റവും ടോപ്പില്‍ നിന്നുള്ള കൊച്ചിയുടെ മുഖത്തിന് വല്ലാത്ത സൗന്ദര്യമായിരുന്നു.
ചീനവലയും ചെറിയ ബോട്ടുകളും തോണികളും നിറഞ്ഞ കൊച്ചിക്കായല്‍, എം.വി ലഗൂണ്‍സ് എന്ന കപ്പലില്‍ നിന്നുള്ള സായാഹ്നത്തെ പെരുപ്പിച്ചു നിര്‍ത്തി.സമയം അസ്തമയ സൂര്യന്‍ കടലിലേക് അടുക്കും മുമ്പ് ലഗൂണ്‍സ് അറബിക്കടലിലേക്ക് പതിയെ പതിയെ ഇരച്ചുകയറി.
പിന്നീടൊരു കുതിപ്പായിരുന്നു.
കപ്പലിന്റെ  വേഗത കപ്പലില്‍ ഉള്ളവര്‍ അറിയണം എന്നുണ്ടെങ്കില്‍ കടലിലേക് തന്നെ നോകണം.
അറബിക്കടലിനെ വകഞ്ഞ് മാറ്റികൊണ്ട് ആരെയും കൂസലില്ലാതെ ലഗൂണ്‍സ് വളരെ വേഗതയോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന കാഴ്ച ഒരുപാട് നേരം നോക്കിയിരുന്നു.
കടലില്‍ നിന്ന് അസ്തമയ സൂര്യനെ കാണാന്‍ ഈ സമയം കപ്പലില്‍ ഉള്ളവരില്‍ അതിക പേരും കപ്പലിന്റെ മുകളിലെ നിലയില്‍ ഉണ്ടായിരുന്നു.
ഞങ്ങള്‍ കുറച്ച് ഫോട്ടോ എടുക്കുകയും ചെയ്തു.പകല്‍ ഇരുട്ടില്‍ നിന്നും വിടചൊല്ലുമ്പോള്‍ ഞങ്ങള്‍ കപ്പലിലിന്റെ ഉള്ളിലേക് വിടവാങ്ങി.

കുറച്ച് കഴിഞ്ഞപ്പോള്‍ മുസാഫിര്‍ഖാന്‍ വന്ന് ഞങ്ങളുടെ സ്വീറ്റുകള്‍ എല്ലാം ഉറപ്പ് വരുത്തി ശേഷം അവരുടെ കുടുംബത്തിനടുത്തേക് കൊണ്ട് പോവുകയും  പരിചയപ്പെടുത്തുകയും സംസാരിക്കുകയും അവരുടെ അനിയത്തിയുടെ ചെറിയ കുട്ടിയെ കാണിക്കുകയും  ചെയ്തു.പിന്നീട് രാത്രി ഭക്ഷണം കഴിച്ചു കുറച്ച് നേരം കപ്പലിന്റെ മുകള്‍ നിലയിലേക് പോയി അവിടെ ഇരുന്നു കഥകളെക്ക പറഞ്ഞ് ഇരുന്നു.അവിടെ പണിക്ക് പോകുന്ന ഒരു മലയാളിയെ പരിചയപ്പെട്ടു.അദ്ദേഹം നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് പോവുകയായിരുന്നു.ലക്ഷദ്വീപ് വിശേഷങ്ങളക്കെ പറഞ്ഞ് കുറച്ച് നേരം കൂടെ ഇരുന്നു.മഴക്കാലത്തെ കപ്പല്‍ യാത്രയെ കുറിച്ചുള്ള കഥകള്‍ ഭീകരം തന്നെയായിരുന്നു.അത് തോന്നാതിരുന്നില്ല.ശാന്തമായ കടലിലൂടെയുള്ള ഈ യാത്രയില്‍ തന്നെ ഈ വലിയ കപ്പല്‍ ആടുന്നത് പലപ്പോയും ഞങ്ങള്‍ ശരിക്ക് അറിയുന്നുണ്ടായിരുന്നു.
അപ്പോള്‍ ശാന്തമല്ലാത്ത കാറ്റും കോളിളക്കവും നിറഞ്ഞ കടല്‍ എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാകാമല്ലോ.ഹാഷിമും ആഷികും ഇത്തരം അനുഭവങ്ങള്‍ മുമ്പ് ഞങ്ങളോട്  നാട്ടില്‍ നിന്ന് തന്നെ പങ്കുവെച്ചിട്ടുണ്ട്.ഞാനാണെങ്കില്‍ ഇതിന് മുമ്പ് ഒരു പ്രാവശ്യം കടല്‍ യാത്ര നടത്തിയപ്പോള്‍ തോണിയുടെ അറ്റത്ത് പോയി കിടന്നുറങ്ങിയ ആളാണ്.
ഇഞ്ചനില്ലാത്ത തോണിയില്‍ പിന്നീട് ഒരിക്കല്‍ കടലിലേക് പോയപ്പോള്‍ തിരയുടെ വരവും താളവും കണ്ട് കണ്ണടച്ച് ഇരിന്നിട്ടുണ്ട്.അന്ന് ചുറ്റും നോക്കുമ്പോള്‍ തല ചുറ്റുന്നത് പോലെ തോന്നിയിട്ടുണ്ട്.ഒരാള്‍ അത്തരം മഴക്കാലത്തെ ഒരു കപ്പല്‍ യാത്രയുടെ വീഡിയോ പങ്കുവെച്ചു.ഭക്ഷണം കഴിക്കുമ്പോള്‍ പാത്രങ്ങള്‍ പറക്കുന്നത് കണ്ട് ആകാംഷയോടെ നോക്കിയിരുന്നു.ആന്ത്രോത്തിലേകുള്ള നേരിട്ട കപ്പലാണെന്നതും 12 മണിക്കൂര്‍ കൊണ്ട് അവിടെ എത്തും എന്നുള്ളത് കൊണ്ടും കപ്പല്‍ യാത്രയുടെ യഥാര്‍ത്ത സൗന്ദര്യം ഞങ്ങള്‍ അറിഞ്ഞത് രണ്ട് ദിവസം നീണ്ട തിരിച്ചുവരുന്ന യാത്രയിലാണ്.അത് വഴിയേ പറയാം.അങ്ങനെ രാത്രിയുടെ 
സമയം ഒരുപാടായപ്പോള്‍ ഉറങ്ങുവാന്‍ ഞങ്ങള്‍ അടിയിലേക് പോയി.ആദ്യ കപ്പല്‍ യാത്ര അസ്വസ്ത്ഥകളും ചര്‍ദ്ദിയും ഉണ്ടാകും എന്നത് കേട്ടിരുന്നെങ്കിലും അത്തരം സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.

രാവിലെ എഴുന്നേറ്റ് കടലിലേക് നോകുമ്പോള്‍ അതിശയകരമായ കടലിന്റെ സൗന്ദര്യവും ദ്വീപും കാണുന്നുണ്ടായിരൂന്നു.നീല കടലിനാല്‍ ചുറ്റും തെളിഞ്ഞ വെള്ളവും ദ്വീപും ഞങ്ങളുടെ പുലരിയെ കൂടുതല്‍ സന്തോഷകരമാക്കി.
അപ്പോയേകും യാത്രക്കാര്‍ ഇറങ്ങാന്‍ ഒരുങ്ങിയിട്ടുണ്ട്.
മുസാഫിര്‍കയുടെയും കുടുംബത്തിന്റെയും ലഗേജ് കൂടുതല്‍ ഉള്ളത് കൊണ്ട് ഞങ്ങളും കൂടി അതെടുത്ത് സഹായിച്ചു.കപ്പലില്‍ നിന്നും ബോട്ടിലേകുള്ള ഇറക്കം കൗതുകവും ആധിയും നിറഞ്ഞതാണെന്ന് അനാര്‍ക്കലി എന്ന സിനിമ  കണ്ടപ്പോള്‍ നിങ്ങള്‍ക് മനസ്സിലായിട്ടുണ്ടാകുമല്ലോ.
എന്നാലും കടല്‍ ശാന്തമല്ലാത്ത സമയത്ത് ആടികൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്നും കപ്പലില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും ലഗേജ് പോലെ എറിയുകയാണ് ചെയ്യാറെന്ന് കേട്ടപ്പോള്‍ ഇതെക്കെയെന്തെന്ന് തോന്നി.
അങ്ങെനെ നീലക്കടലിലൂടെ കടലിന്റെ അടിത്തട്ടും കണ്ട് ഞങ്ങള്‍ ആന്ത്രോത്ത് ദ്വീപിലേക് ....
________________________________
തുടര്‍ന്ന് എന്റെ  ആദ്യ കടല്‍ യാത്രക്ക് സാക്ഷ്യം വഹിച്ച എം വി ലഗൂണ്‍ എന്ന കപ്പലില്‍ നിന്നും അല്‍പം പേടിയോടെ തന്നെ ഇറങ്ങി ഞങ്ങള്‍ ബോട്ടിലേക് കയറി.ബോട്ടില്‍ കൂടുതല്‍ ആളുകള്‍ നിറയുംതോറും അടുത്ത ബോട്ട് കപ്പലിനടുത്തേക് വന്നു കൊണ്ടേ ഇരുന്നു.അങ്ങനെ ഞങ്ങളെയും വഹിച്ച് കൊണ്ട് ആന്ത്രോത്ത് ദ്വീപിലേക് ബോട്ട് പുറപ്പെട്ടു.ഞാന്‍ ബോട്ടിന്റെ അറ്റത്ത് തന്നെ സ്ഥാനം ഉറപ്പിച്ച് കാഴ്ചകള്‍ക് ഭംഗി കൂട്ടി.നീലക്കടലിന്റെ  മുകളിലൂടെ ബോട്ട് മുന്നോട്ട് പോകുമ്പോള്‍ അടിത്തട്ടിലെ പാറക്കെട്ടുകളും പവിഴപ്പുറ്റുകളും വര്‍ണമത്സ്യങ്ങളെയും തെളിഞ്ഞ വെള്ളത്തില്‍ വ്യക്തമായ് കാണാമായിരുന്നു.
അങ്ങനെയൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായിരുന്നു.
അങ്ങിങ്ങായി പരന്ന് കിടക്കുന്ന ചെറുതും വലുതുമായ ബോട്ടുകളും ആന്ത്രോത്ത് ദ്വീപില്‍ നങ്കൂരമിട്ട പലവിധ  കപ്പലുകളും അവിടെയുണ്ട്.

ബോട്ട് തീരത്തേക് അടുത്തപ്പോള്‍ കപ്പലില്‍ നിന്ന് വരുന്നവരെ കാത്ത് ഒരുപാട് പേര്‍ അവിടെ
കാത്തിരിക്കുന്നുണ്ട്.ടിക്കറ്റുകളും മറ്റുചിലരുടെ ബാഗുമല്ലാം നോക്കി ഡ്യൂട്ടിയുടെ ഭാഗമായ് പോലീസും അവിടെ റോന്ത് ചുറ്റുന്നുണ്ട്.എന്നിരിന്നാലും തികച്ചും സൗഹാര്‍ദ്ദപരമായ പെരുമാറ്റം.കപ്പലില്‍ നിന്ന് ഇറങ്ങിയവരെ സ്വീകരിക്കാന്‍ ബദ്ധുക്കളും മറ്റും വളരെ ആവേശം കാണിക്കുന്നത് കാണാന്‍ കഴിഞ്ഞു.
ഞങ്ങളെയും കാത്ത് ഫെെസി എന്ന ആഷികിന്റെ കൂട്ടൂകാരനും ഇക്കയും( മുസാഫിര്‍കയുടെ അളിയമ്മാര്‍ )എത്തിയിരുന്നു.
ഞങ്ങളെ കണ്ടതും സന്തോഷത്തോടെ അടുത്തു വന്ന് സംസാരിക്കുകയും യാത്രയെ കുറിച്ച് വിശതമായ്  ചോദിക്കുകയും ചെയ്തു.
ദ്വീപുകാരുടെ ആദിത്യ മര്യാദയുടെ ആദ്യ പാഠം  അവിടെ നിന്നും കണ്ട് തുടങ്ങി എന്ന് വേണം പറയാന്‍.
ഞങ്ങളോട് നല്ല വടിവൊത്ത മലയാളത്തില്‍ തന്നെയായിരുന്നു അവര്‍ സംസാരിച്ചത്.പക്ഷെ അവര്‍ തമ്മില്‍ പരസ്പരം സംസാരിച്ചത് മനസ്സിലാകാന്‍ പ്രയാസപ്പെട്ടു.
ചിലത് മനസ്സിലായില്ല എന്ന് തന്നെ വേണം പറയാന്‍.ജസരി എന്ന ലക്ഷദ്വീപ് ഭാഷയാണ് അതെന്ന് പിന്നീട് മനസ്സിലാകാന്‍ സാധിച്ചു.മുസാഫിര്‍കയുടെ അനിയത്തിയും കുട്ടിയും കൂടെ ഉണ്ടായിരുന്നെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ.അവരുടെ ലഗേജുകള്‍ കൂടി എടുക്കുവാന്‍ സഹായിച്ച് കൊണ്ട് ഞങ്ങളും അവരും ബോട്ടില്‍ നിന്നും ആന്ത്രോത്ത് ദ്വീപിലേക് കാലു കുത്തി.അപൂര്‍വ്വമായ ആ നിമഷത്തെ ഓര്‍ത്ത് ഞാന്‍ അഭിമാനിച്ചു.

ലക്ഷദ്വീപ് ദ്വീപ്സമൂഹങ്ങളിലെ ഇന്ത്യാ ഉപഭൂഖണ്ഡത്തോട് ഏറ്റവും അടുത്ത്‌ കിടക്കുന്ന ദ്വീപാണ് ആന്ത്രോത്ത് ദ്വീപ്. കൊച്ചിയിൽ നിന്നും 293 കിലോമീറ്ററും,ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ നിന്നും 119 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്.
ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയതും ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്.ദ്വീപ് സമൂഹത്തിൽ ഏറ്റവും കുറവ് ലഗൂണുകൾ ഉള്ള ദ്വീപും കൂടിയാണ് ഇത്. ലഗൂണുകള്‍ എന്നാല്‍ 
ദ്വീപുകളിലെ തീരങ്ങളില്‍ മണൽ കൊണ്ടോ പാറക്കൂട്ടങ്ങളാലോ വേർതിരിക്കപ്പെട്ട ആഴം കുറഞ്ഞ കടൽപരപ്പിനെയാണ് ലഗൂൺ എന്ന് പറയുന്നത്.
താരതമ്യേന കടൽ വെള്ളത്തിന്റെയത്ര ഉപ്പ് ലഗൂണുകളിലെ വെള്ളത്തിനുണ്ടാകാറില്ല.ഇതും കപ്പലിന്റെ പേരും ഒന്നാണല്ലോ എന്ന് എന്നെപ്പോലെ നിങ്ങള്‍കും സംശയം സ്വാഭാവികം.
4.66 കിലോമീറ്റർ നീളവും,1.43 കിലോമീറ്റർ വീതിയിലും പരന്നു കിടക്കുന്ന ആന്ത്രോത്ത്  ദ്വീപിലെ ജനസംഖ്യ ഏകദേശം 10000 എന്ന കണക്കിലാണ്.

ഞങ്ങളുടെ രേഖകളല്ലാം പരിശോധിക്കുമ്പോള്‍ ഫെെസിയും ഇക്കയും അവരോട് സംസാരിക്കുന്നുണ്ടായിരുന്നു.
സത്യം പറഞ്ഞാല്‍ നല്ല പ്രാവീണ്യമുള്ള പെയിന്റിങ്ങ് പണിക്കാരെന്ന് കാണിച്ച് ഫെെസിയുടെ വീട്ടിലെ പെയിന്റിങ്ങ്  പണിക്കായി കൊണ്ട് വന്നവര്‍ എന്നാണ് രേഖയില്‍ വ്യക്തമാകിയിട്ടുള്ളത്.
അത് കൊണ്ട് തന്നെ ആ കാര്യം സംശയങ്ങളൊന്നുമില്ലാതെ അവര്‍ പോലീസുകാരെ ബോധിപ്പിച്ച് കൊണ്ടിരുന്നു.പണ്ട് വാപ്പന്റെ കൂടെ വീട്ടിലെ ചുമരില്‍ പെയിന്റ്  അടിച്ചത് അപ്പോയാണ് ഞാന്‍ ഓര്‍ത്തത്.മറ്റുള്ളവരുടെ കാര്യവും അങ്ങനെക്കെ തന്നെയായിരുന്നു.അങ്ങനെ അവിടെ നിന്നും ഫെെസിയുടെ വീട്ടിലേക് പോവാന്‍ ഞങ്ങള്‍ ഒരു ഓട്ടോ കയറി.കുളിച്ച് മാറ്റി ഭക്ഷണം കഴിച്ച് നിന്നോളൂ.അപ്പോയേകും ഞാന്‍ അവിടെ എത്താമെന്നും പറഞ്ഞ് 
മുസാഫിര്‍ക പെങ്ങളുടെയും കുട്ടിയേയും കുടുംബത്തോടും കൂടെ അവരുടെ വീട്ടിലേകും പോയി.ഞങ്ങള്‍ ഫെെസിയുടെ വീട്ടിലേകും പുറപ്പെട്ടു.

ഫെെസിയുടെ വീട്ടിലെത്തിയപ്പോള്‍ ഫെെസിയുടെ ഇത്തയും( അഥവാ മുസാഫിര്‍കയുടെ ഭാര്യ )ഉമ്മയും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
ഞങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.ആഷികിനോട് വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
അത് പറഞ്ഞപ്പോയാ.
ആഷിക് മുമ്പ് ഒരിക്കല്‍ ഇവിടെ വന്നിട്ടുണ്ട്.കുറച്ച് കാലം മുമ്പ്.അന്ന് ഫെെസിയും കൂട്ടുകാരും കടലുണ്ടിനഗരം ജുമാ മസ്ജിദില്‍ ദര്‍സ് പഠിക്കുന്ന കാലമാണ്.അന്ന് മുതലേ ഫെെസിയും കുടുംബവും ആഷികിന്റെ കുടുംബവുമായ് ബന്ധം പുലര്‍ത്തി പോരുന്നുണ്ട്.അത് തന്നെയാണ് ഞങ്ങളും ദ്വീപിലേക് എത്താന്‍ സഹായിച്ചത്.ഈ കാര്യങ്ങള്‍ ഞാന്‍ ആദ്യ പാര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നല്ലോ.ഞാന്‍ വിഷയത്തിലേക് വരാം.

അങ്ങനെ ഫെെസിയുടെ വീടിന്റെ മുകള്‍ നിലയില്‍ ഞങ്ങള്‍കായുള്ള താമസം റെഡിയാകുകയും ഞങ്ങളല്ലാവരും കുളിച്ച് മാറ്റി ഭക്ഷണം കഴിക്കാന്‍ ഇരുന്നു.ആദ്യമായിട്ടാണ് ദ്വീപിലെ ഭക്ഷണം കഴിക്കുന്നത്.നല്ല ഫ്രെഷ് ട്യൂണക്കറിയും വലിയ അയല പൊരിച്ചതും കൂട്ടി ചോര്‍ തിന്നുമ്പോള്‍, ദ്വീപിലെ മീനിന്റെ രുചിക്ക് പുറമെ അവരുടേതായ കറിക്കൂട്ടും കൂടി ചേര്‍ന്നത് കൊണ്ടാകാം ഇങ്ങനെയൊരു മീന്‍ കറിയും ചോറും ഞാന്‍ കഴിച്ചിട്ടില്ല.നല്ല രുചിയുള്ള കാരണം ഞങ്ങള്‍ നന്നായി തിന്നുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും അവര്‍ സല്‍കരിച്ച് കൊണ്ടേ ഇരുന്നു.അതവര്‍ കാലങ്ങളായ് വച്ചു പുലര്‍ത്തിയ അതിഥി മര്യാദയുടെയും സ്നേഹത്തിന്റെയും പ്രതിരൂപമായിരുന്നു.കാലങ്ങള്‍ക് മുമ്പ് ദ്വീപില്‍ വന്ന അറബികളില്‍ നിന്നായിരിക്കാം അവര്‍ക് ഈ സ്വഭാവ സവിശേഷതകള്‍ ലഭിച്ചെതെന്ന് തോന്നുന്നു.ദ്വീപുകാര്‍ അറബ് ഇന്ത്യന്‍ സങ്കരം ആണെന്നാണ് ചരിത്രം പറയുന്നത്.അവരുടെ ഭാഷയും ഇതോട് കൂടി കൂട്ടി വായിക്കേണ്ടതാണ്.

അന്നത്തെ ദിവസം നന്നായി ഭക്ഷണമെക്കെ കഴിച്ച് ഞങ്ങള്‍ മുകളില്‍ പോയി നന്നായി വിശ്രമിക്കാനും ബാഗുകളെല്ലാം വൃത്തിയാക്കി വസ്ത്രങ്ങളും മറ്റും എടുത്ത് വെക്കാനും ഉപയോഗിച്ചു.രാത്രിയില്‍ മുസാഫിര്‍ക വന്നു.അദ്ദേഹം  ഭാര്യ വീടിലാണ് താമസം.
അത് ദ്വീപുകാരുടെ രീതിയാണ്.നമ്മുടെ കണ്ണൂരുകാരുടേത് പോലെ.എങ്കിലും അതൊരു ആചാരമെന്ന നിലക്ക് രാത്രിയില്‍ മാത്രമേ മിക്കവാറും  അദ്ദേഹത്തെ അവിടെ കാണാറുള്ളൂ.ബാക്കി സമയങ്ങളിലെല്ലാം അദ്ദേഹം സ്വന്തം വീട്ടിലാണ് ഉണ്ടാവാര്‍.കടല്‍ കടന്നുള്ള അറബികളുടെ വരവ് ദ്വീപിനെ പൂര്‍ണമായ് ഇസ്ലാമികവല്‍കരിച്ചിട്ടുണ്ടായാരുന്നു.അത്കൊണ്ട് തന്നെ പിന്നീട് പോര്‍ച്ചുഗീസ് കാലം തൊട്ട് അവരുടെ ശല്യങ്ങളിള്‍ ദ്വീപുകാര്‍ അഭയം പ്രാപിച്ചത്  കേരളത്തിലെ ഇസ്ലാമിക് ഭരണമായ അറക്കല്‍ രാജകുടുംബം ആയത് സ്വാഭാവികം.അറക്കല്‍ രാജകുടുംബം ദ്വീപില്‍ വന്ന് താമസമാക്കി ഭരണം തുടങ്ങുകയും ചെയ്തു.അവരുടെ എല്ലാ രീതികളും ദ്വീപുകാര്‍ സ്വാഭാവികമായ്  പകര്‍ത്തുകയും ചെയ്തു.അങ്ങനെയൊന്നാണ് ഭാര്യ വീട്ടിലെ ഭര്‍ത്താവിന്റെ താമസം.കണ്ണൂരുകാര്‍ ഇത് ഇപ്പോയും തുടര്‍ന്ന് വരുന്നുണ്ടല്ലോ.ചേരമാന്‍ പെരുമാളും അദ്ദേഹത്തിന്റെ മരുമകനുമായ പിന്നീട്  മുഹമ്മദാലിയായി പേര് മാറ്റം ചെയ്ത കോഹിനൂര്‍ എന്ന ധര്‍മടം  രാജകുമാരനും മക്കയിലേക് പുറപ്പെടുകയും, ഇസ്ലാം സ്വീകരിച്ച് മടങ്ങിവരുന്ന വഴിയില്‍ ചേരുമാന്‍ പേരുമാള്‍ മരിക്കുകയും ചെയ്ത ചരിത്രം നിങ്ങള്‍കറിയാമല്ലോ.അങ്ങനെ മുഹമ്മദലി ഹിജ്റ ഒന്നാം വര്‍ഷം കേരളത്തില്‍ എത്തുകയും ചേരുമാള്‍ പെരുമാളിന്റെ ഒസിയ്യത് പ്രകാരം ഇസ്ലാം മതം വളര്‍ത്തുകയും ചെയ്തു.മുഹമ്മദലി എന്നത് മഹാബലി എന്നതായി മാറിയെന്ന് ചിലര്‍ വിശ്വസിക്കുന്നു.
(ഈ കാര്യത്തില്‍ ചര്‍ച്ചയാവാം )അങ്ങനെ കണ്ണൂരിലെ ചിറക്കല്‍ രാജാവായ കോലോത്തിരി രാജാവിന്റെ മകള്‍ മതം മാറി ധര്‍മടം രാജകുമാരന്‍ മുഹമ്മദലിയെ കല്യാണം കഴിക്കുകയും ഇഷ്ടധാനമായ് കോലോത്തിരി രാജാവ് അദ്ദേഹത്തിന് ഏഴിമല, വളപ്പട്ടണം,ചിറക്കല്‍ ദേശത്തിന്റെ അര,ക്കാല്‍ ഭാഗം  (1/8) കെെമാറുകയും ആ ദേശം പിന്നീട് കേരളത്തിലെ ഇസ്ലാമിക ഭരണമായ അറക്കല്‍ രാജകുടുംബമായ് മാറുകയും ചെയ്തു.മുഹമ്മദാലിയുടെ മരണശേഷം കോലോത്തിരി രാജാവിന്റെ മകള്‍ അറക്കല്‍ ബീവിയായ് ഭരണം ഏറ്റെടുത്തു എന്ന് ചരിത്രം.സ്വന്തം ദേശമായ ധര്‍മടത്ത് നിന്നും ഇന്നത്തെ കണ്ണൂര്‍ സിറ്റി കേന്ദ്രമായ് പ്രവര്‍ത്തിച്ച ഭാര്യയുടെ ദേശമായ അറക്കല്‍ ദേശത്തേക് പോയത് കൊണ്ടാകാം ഈ ആചാരം ഇന്നും കണ്ണൂരിലും അറക്കല്‍ രാജവംശം ഭരിച്ച ദ്വീപുകളിലും കണ്ടു വരുന്നത് എന്ന് മനസ്സിലാകാം.നമ്മള്‍ വിഷയത്തില്‍ നിന്നും ഒരുപാട് മുന്നോട്ട് പോയല്ലേ.ചുരുക്കി പറഞ്ഞാല്‍ ഈ അറബും മലബാറും കൂടിച്ചേര്‍ന്ന സംസ്കാരമാണ് ദ്വീപിനെ അതിഥി സല്‍കാരത്തിലും സ്നേഹസമ്പന്നതയിലും സത്യസന്ധതയിലും രുചിയേറിയ വിഭവങ്ങളിലും വിത്യസ്ഥമാകുന്നത്.

പിറ്റേന്ന് ഞങ്ങളുടെ പ്രധാന പരിപാടി ദ്വീപിലെ പോലീസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്.അങ്ങനെ മുസാഫിര്‍കയും ഞങ്ങളും കൂടി ദ്വീപിലെ ഏക പോലീസ് സ്റ്റേഷനിലേക് പോയി.അവിടെ നിന്ന് ഓരോര്‍ത്തരെ വിളിപ്പിച്ച് രേഖകളല്ലാം ഉറപ്പ് വരുത്തുകയുണ്ടായി.മുസാഫിര്‍കയുടെ ഇടപെടലുകള്‍ നൂലാമാലകള്‍ ഒരുപാട് ഒഴിവാക്കി തന്നു.ഞങ്ങള്‍ പെയിന്റിങ്ങ് ചെയ്യാന്‍ വന്നവരാണ് എന്നാണ് അവിടെയും ബോധിപ്പിച്ചത്.
ആ കാര്യത്തെ കുറിച്ച് ഞങ്ങള്‍ തന്നെ പലപ്പോയും തമാശകളില്‍ ഏര്‍പെട്ട് ചിരിച്ച്കൊണ്ടിരുന്നു.ആ കാര്യത്തില്‍ അസലം തന്നെയായിരുന്നു മിടുക്കന്‍.അത്തരം കോമികുകളില്‍ അവന്‍ പ്രത്തേക കഴിവുണ്ട്.ഫ്രണ്ട്സ് എന്ന സിനിമയിലെ പെയിന്റിങ്ങ് അടിക്കുന്ന തമാശകളുമായ് താരതമ്യപെടുത്തുന്നത് മുതല്‍
 '' സാധനങ്ങളെക്കെ സെറ്റ് അല്ലേ..നാളെതന്നെ പണി തുടങ്ങണം,പെട്ടെന്ന് തീര്‍ത്തിട്ട് നാട്ടില്‍ പോവാനുള്ളതാ എന്ന പോലീസ് സ്റ്റേഷന് പുറത്തുള്ള സീരിയസ് അഭിനയങ്ങള്‍ വരെ പോകുന്നു അത്.അധികം കുളമാകാതെ അവിടെ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം.തുടര്‍ന്നുള്ള ഞങ്ങളുടെ ലക്ഷ്യം ദ്വീപിനെ അടുത്തറിയുക,മതിവരുവോളം കാണുക എന്നത് തന്നെയായിരുന്നു.അത് നൂറു ശതമാനം ആസ്വദിക്കുന്നതിലും അറിയുന്നതിലും ഞങ്ങള്‍ വിജയിച്ചു എന്ന് നിസ്സംശയം പറയാന്‍ ഞങ്ങള്‍ക് കഴിയും.മിക്ക ടൂറിസ്റ്റ് ഏജന്‍സികളും ആ കാര്യത്തില്‍ പ്രഹസനം തന്നെയാണ്.നാലു കിലോമീറ്ററില്‍ ഉള്‍കൊള്ളുന്ന ദ്വീപിന്റെ മുക്കും മൂലയും കാണാന്‍ ഒരു ദിവസം ധാരാളം തന്നെയാണ്. പക്ഷെ ദ്വീപിന്റെ മനസ്സും സംസ്കാരവും സമ്പന്നതയും അറിയണം എന്നുണ്ടെങ്കില്‍ അത് പോരാ.
ആ കാര്യത്തില്‍ ഞങ്ങള്‍ ഭാഗ്യവമ്മാരായിരുന്നു.അവരുടെ കൂടെ ഒരായ്ചയോളം താമസിച്ച് അത്തരം അനുഭവങ്ങള്‍ നേരിട്ടറിയുന്നതില്‍ ഞങ്ങള്‍ വിജയിച്ചു എന്ന് തന്നെ പറയാം.
ഓരോ ദിവസവും ഞങ്ങള്‍ക് ഒരോ വീട്ടിലും സല്‍കാരങ്ങളായിരുന്നു.
അതിലൊന്നാണ് ആഷികിന്റെ കൂട്ടുകാരനായ ഫെെസിയുടെ കൂടെ ദര്‍സില്‍ പടിച്ച അഷ്കറിന്റെ വീട്ടില്‍ പോയതും അവരുടെ വീട്ടിലെ സല്‍കാരവും.അവന്‍ ഇപ്പോള്‍ ഇന്ത്യന്‍ മിലിട്ടറിയില്‍ വർക്ക് ചെയ്യുന്നു എന്നത് ഇന്ത്യന്‍ എന്നതിനോട് അവര്‍ എത്രത്തോളം കമ്മിറ്റഡ് ആണെന്നും അവര്‍കുള്ള സംവരണങ്ങള്‍ അവര്‍ നന്നായി ഉപയോഗികുന്നുണ്ട് എന്നതിനും കൂടിയുള്ള തെളിവാണ്.അവന്‍ ദ്വീപില്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിനേകാള്‍ നന്നാവും എന്നത് ആഷിക് പറഞ്ഞപ്പോള്‍ ഇതിനേകാളോ എന്നത് എന്റെ മനസ്സില്‍ ചോദ്യമായ് വന്നിരുന്നു.അവരുടെ വീട്ടില്‍  വെച്ച് അവരുടെ ഉമ്മയുടെ ഭാഷ മനസ്സിലാകാന്‍ കുറച്ച് ഒന്നുമല്ല കഷ്ടപ്പെട്ടത്.ഞങ്ങള്‍ അന്തം വിട്ട് മുഖത്തോട് മുഖം നോക്കുമ്പോള്‍ അവര്‍ പരസ്പരം അത് പറഞ്ഞു ചിരിച്ചതും കൂടെ ഞങ്ങളും അറിയാതെ ചിരിച്ചതുമെക്കെ അന്നത്തെ ദിവസം അവരെയും ഞങ്ങളെയും ഏറെ ആനന്ദകരമാക്കി മാറ്റി.
ഒരു വെള്ളിയായ്ച ആയിരുന്നു മുസാഫിര്‍കയുടെ വീട്ടിലെ സല്‍കാരം.നാട്ടിലേത് നിന്നും വിത്ത്യസ്ഥമല്ലെങ്കിലും ദ്വീപിലെ ജുമഅയും കൂടാന്‍ പറ്റി എന്നതും അനുഭവം തന്നെയാണ്.എല്ലാത്തിലും ഒരു അറബ്-മലബാറിസം തൊട്ട് നില്‍കുന്നത് കാണാം.പിന്നീട് മുസാഫിര്‍കയുടെ പെങ്ങളുടെ വീട്ടിലെ സല്‍കാരവും അവരുടെ മറ്റൊരു ബന്ധുവീട്ടിലെ സല്‍കാരമക്കെ,ചുരുക്കി പറഞ്ഞാല്‍ ദ്വീപിലെ അതിഥി സല്‍കാരത്തിന്റെയും ഭക്ഷണ സല്‍കാരത്തിന്റെയും അങ്ങേ അറ്റത്തെ ഞങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു.എല്ലാത്തിലും ദ്വീപിന്റെ തനത് വിഭവങ്ങളായ മത്സ്യവും തേങ്ങയും ഉള്‍കൊള്ളിക്കുന്നതായിരുന്നു.ട്യൂണ മീന്‍ പ്രധാനമായും അത്തരത്തില്‍ എല്ലാത്തിലും ഞങ്ങള്‍ക് കാണപ്പെട്ട ഒന്നാണ്. തേങ്ങാച്ചോര്‍ മുതല്‍ തേങ്ങാപാല്‍ കൂട്ടികൊണ്ടുള്ള വിഭവങ്ങളും ഇറച്ചിചോറും ദ്വീപ് ബിരിയാണിയും മീന്‍ അച്ചാറും മീനുകൊണ്ടുള്ള മറ്റു വിഭവങ്ങളും പിന്നെ അവര്‍ തന്നെ വീട്ടില്‍ ഉണ്ടാകാറുള്ള മധുരമുള്ളതും അല്ലാത്തതുമായ പൊരിക്കടികളും എല്ലാം ഞങ്ങളെ ദ്വീപില്‍ നിന്ന് ഒരുത്തിയെ കെട്ടിയാലോ എന്ന് വരെ ആലോചിക്കാതിരുന്നില്ല.
അങ്ങനെ ചില വായ്നോക്കലുകളും  ദ്വീപിലെ പ്രധാന സ്ഥലങ്ങളും സംസ്കാരങ്ങളും രാഷ്ട്രീയവും വിദ്യാഭ്യാസവും തൊഴിലുകളും വിനോദങ്ങളും അതിലെക്കെയുള്ള കേരളവുമായുള്ള ബന്ധങ്ങളും അവരുടെ തൊഴിലുകളില്‍ നേരിട്ട് സഹായിച്ച കഥകളും കടല്‍ കഥകളുമെക്കെയാണ് ഇനി പറയാനുള്ളത്...
________________________________

ആന്ത്രോത്ത് ദ്വീപിലെ ഞങ്ങളുടെ ആദ്യ ദിവസങ്ങളില്‍ പൂര്‍ണമായും നടന്നാണ് ദ്വീപിനേയും ദ്വീപ് സംസ്കാരത്തേയും ജനങ്ങളെയും ഞങ്ങള്‍ അടുത്തറിഞ്ഞത്.മറ്റു ദ്വീപുകളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെയും മറ്റുള്ളവരുടേയും കടന്നുകയറ്റം ആന്ത്രോത്തില്‍ ഇല്ലാത്തത് ഞങ്ങള്‍ക്  വളരെ ഉപകാരപ്രദമായും തിങ്ങിനിറഞ്ഞ ടൂറിസ്റ്റ് സംസ്കാരത്തില്‍നിന്നും വിരുദ്ധമായും ശരിയായ 
ദ്വീപ് സംസ്കാരത്തെ അടുത്തറിയാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്.  

അത്തരം കറക്കത്തിനടിയില്‍ ചില പെണ്‍കുട്ടികള്‍ യാദര്‍ശികമായ് ഞങ്ങളുടെ കണ്ണുകള്‍ക് അതീതനായ് മാറുകയും ദൃഷ്ടിയില്‍ പതിയുകയും ചെയ്തിട്ടുണ്ട്.
 ''വായ്നോട്ടം അത്രമതി, കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട'' അല്ലേ.
അങ്ങനെയുംപറയാം.
സല്‍കാരങ്ങളെക്കെയായി ദ്വീപിലെ അതിഥിയായി ഞങ്ങളങ്ങനെ വിലസിനടക്കുന്ന തുടക്കത്തില്‍,സൗഹാര്‍ദ്ദപരമായ ചില വായ്നോക്കലുകള്‍ നടന്നിട്ടുണ്ടായിരുന്നു എന്ന് തന്നെ വേണം പറയാന്‍.അവരും ഞങ്ങളോടതിന് സൗഹാര്‍ദ്ദപരമായിട്ട് തന്നെയാണ് പ്രതികരിച്ചത്.
ദ്വീപില്‍ വരുന്ന കരക്കാര്‍ അഥവാ കേരളക്കാരോടുള്ള കൗതുകവും മറ്റും ആയിരിക്കാം അത്.ഇനി ഞങ്ങളുടെ സൗന്ദര്യമാണോ അതിന് കാരണം എന്നതിനെ കുറിച്ച് ചര്‍ച്ചയാവാം

കരക്കാരോടുള്ള കല്യാണ ബന്ധങ്ങള്‍ക് അവര്‍ക്  ചെറുതായ് താല്‍പര്യമുണ്ടെന്നും, കടലിനാല്‍ ചുറ്റപ്പെട്ട ദ്വീപിലെ പതിവ് കായ്ചകളില്‍ നിന്നുള്ള മാറ്റവും കേരളത്തിനോടുള്ള കൗതുകവും ഇങ്ങോട്ടേക് വരാനുള്ള താല്‍പര്യവുമെക്കെയാണ് അതിന് കാരണം എന്നെല്ലാം എനിക്ക് തോന്നി.എന്തായാലും ഞങ്ങള്‍കങ്ങനെ അതില്‍ വല്ലാതെ പരിചയം ഇല്ലാത്തത് കൊണ്ടും ചെറുതായിട്ടുള്ള മടി കാരണവും ഞങ്ങളങ്ങത് ഉപേക്ഷിച്ച് ദ്വീപിന്റെ യാഥാര്‍ത്ത സൗന്ദര്യത്തിലേകും സംസ്കാരങ്ങളിലേകും പൂര്‍ണമായ് മടങ്ങി എന്ന് വേണം പറയാന്‍..

ദ്വീപിന്റെ കടല്‍ സൗന്ദര്യം പ്രത്തേകം എടുത്ത് പറയേണ്ടത് തന്നെയാണ്.നമ്മുടെ നാട്ടില്‍ നിന്നും വിത്ത്യസ്തമായ് തിരകള്‍ ചെറിയ ഓളങ്ങളായ് തീരത്തെ തലോടി പോവുകയും തീരത്തോടടുത്ത  പല സ്ഥലങ്ങളിലും ആഴം കുറഞ്ഞ  തെളിഞ്ഞ നീല ജലാശയത്തിലൂടെ നടന്ന് ഒരുപാട് ദൂരം ചെല്ലാന്‍ കഴിയും എന്നതും പ്രത്തേകതയാണ്..

പതുക്കെ പവിഴപ്പുറ്റുകളിലും ശെെലസേതുക്കളിലും ചവിട്ടി സ്റ്റാര്‍ ഫിഷുകളെയും വര്‍ണമത്സ്യങ്ങളെയും ചെറിയ നീരാളി മത്സ്യങ്ങളെയും മറ്റു
വ്യത്ത്യസ്തമായ ജലാശയ ജീവികളേയും കണ്ടും തൊട്ടും അടുത്തറിഞ്ഞും ആയത്തിലേക് അടുക്കുന്തോറും, കടലെന്ന മഹാസാഗരത്തിന്റെ മഹാത്ഭുതങ്ങളെ വര്‍ണവിസ്മയത്തിനും മിഴികള്‍കും അതീതമായ് വര്‍ണിക്കുവാന്‍ കഴിയാത്ത വിധം അടിമപ്പെട്ടു പോകുന്ന, മനുഷ്യമനസ്സുകളായ് ഞങ്ങള്‍ മാറുന്നതായ് തോന്നി.

വിസ്മരിക്കുവാന്‍ കഴിയാത്തവിധം  ദ്വീപിന്റെ കടല്‍ തീരത്തിനിത്രയും സൗന്ദര്യം ഉണ്ടെങ്കില്‍ ആഴക്കടലിന്റെ അഴക് പറഞ്ഞറീകാന്‍ കഴിയാത്തവിധമായിരിക്കുമല്ലേ.ഒരു പക്ഷെ ലെെഫ് ഓഫ് പെെ എന്ന സിനിമയില്‍ നാം കണ്ടത് എത്ര യാഥാര്‍ത്ത്യം ആണെന്ന് തോന്നി.അത്പോലെ തന്നെയാണ് കടലിന്റെ രുദ്രഭാവവും,കാലവര്‍ഷക്കാലത്തെ കടല്‍ കണ്ടാല്‍ ഇത്രയും പേടിപ്പെടുത്തുന്നത്  വേറെയൊന്നും ഭൂമിയില്‍ ഇല്ലാന്ന് തോന്നും..

കടലുണ്ടിക്കടവിലെ വീട്ടിലെ ബാല്‍കണിയില്‍ നിന്നും  അറബിക്കടലിന്റെ ഈ രണ്ട് ഭാവത്തെയും വളരെ അടുത്ത് നിന്ന് മറകളില്ലാതെ കാലങ്ങളായ് വീക്ഷിച്ചവനാണ് ഞാന്‍,കടലിനെ അത്രയും അടുത്ത് നിന്നും വീക്ഷിക്കുമ്പോള്‍ അറബിക്കടല്‍ പലതും എനിക്ക് കാണിച്ച് തന്നിട്ടുണ്ട്.നിലാവില്ലാത്ത കറുത്തവാവിലെ കടല്‍തിരമാലകളിലെ തിളങ്ങുന്ന വെള്ളി വെളിച്ചവും കടലിലേക് ആഴ്ന്നിറങ്ങുന്ന സൂര്യന്റെ അസ്തമയ സൗന്ദര്യങ്ങളും, മഴക്കാലത്ത് രൂക്ഷതയോടെ ആര്‍ത്തിരമ്മി കൊഞ്ഞനം കുത്തുന്ന രുദ്ര ഭാവം വരെ,

പക്ഷെ ഈ സൗന്ദര്യങ്ങള്‍കപ്പുറം ലക്ഷദ്വീപ് എന്നെ കാണിച്ചത് കടലിന്റെ പ്രണയ ഭാവത്തെയായിരുന്നു.
ആന്ത്രോത്ത് ദ്വീപിലെ പ്രധാന ബീച്ചാണ് മൂള ബീച്ച്.ഇവിടെ വെെകുന്നേരങ്ങളില്‍ സ്വദേശവാസികള്‍ വന്നിരുന്ന് സൊറ പറഞ്ഞിരിക്കുന്നത് പതിവാണ്.നീലക്കടലിന്റെ നുരഞ്ഞ പതയില്‍ ഓളങ്ങള്‍ തീരത്തെ തലോടിക്കൊണ്ട് പോകുന്ന കാഴ്ച വെള്ളപ്പളുങ്ക് പോലെയുള്ള മണല്‍ തരികളില്‍ നടന്നങ്ങനെ ആസ്വദിക്കുമ്പോള്‍, കടല്‍ കാറ്റ് എവിടെ നിന്നോ ഒരു പ്രണയ ഗാനവുമായ് നമ്മെ തേടിയെത്തും, അതില്‍ ലയിച്ചങ്ങനെ തീരത്തിലൂടെ കഥയും പറഞ്ഞ് നടന്നാല്‍  ചിലപ്പോള്‍ സകലമാന വികാരങ്ങളും അതില്‍ ലയിച്ച് പോകും.
കടല്‍ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ചായക്കടകളില്‍ നിന്നും ഒരു ചായയും കടിയും വാങ്ങി, തൊട്ടടുത്ത പ്രത്തേക തരത്തിലുണ്ടാക്കിയ ടേബിളിനതീതമായ ബെഞ്ചിലിരുന്ന് കടലിലേകും  നോക്കി ആസ്വദിച്ചങ്ങനെ ചായ കുടിക്കുന്നതും കൂടിയാകുമ്പോള്‍, യാത്ര പറയാനാവാത്ത വിധം നമ്മളതില്‍ ലയിച്ച് പോകുന്നത് സ്വാഭാവികമല്ലേ.നിങ്ങളതില്‍ ലയിച്ച് പോകും മുമ്പ് ആന്തോത്ത് ദ്വീപിന്റെ മറ്റു വിശേഷങ്ങളിലേക് ഞാന്‍ നിങ്ങളെ കൊണ്ട് പോകട്ടേ..

സല്‍കാരങ്ങളെക്കെയായുള്ള  ദ്വീപ് അതിഥി വാസത്തിനിടയില്‍ അവിടുത്തെ ചുറ്റലിനും മറ്റു കാഴ്ചകള്‍കും വേണ്ടി  ഫെെസിയും ഇക്കയും ഞങ്ങള്‍ക്  ബെെക്കുകള്‍ സംഘടിപ്പിച്ചു തന്നിരുന്നു.
കൂടാതെ മുസാഫിര്‍കയുടെ സ്കൂട്ടറും കൂടി  ഞങ്ങള്‍ക് സഹായകരമായി.ദ്വീപില്‍ പൊതുവേ വാഹനങ്ങള്‍ കുറവാണെന്ന കാര്യം നിങ്ങള്‍കറിയാമല്ലോ.ഒരറ്റ ബസ് സര്‍വ്വീസ് മാത്രമുള്ള ദ്വീപില്‍ ബെെക്കുകളും ഓട്ടോറിക്ഷയും ഉണ്ടെങ്കിലും വളരെ കുറവായിട്ടേ കാണാറുള്ളൂ.ദ്വീപിലെ ഏക വിമാനത്താവളം തലസ്ഥാനമായ കവരത്തിയില്‍ ആണെങ്കിലും ആന്ത്രോത്തില്‍ ഒരു ഹെലിപ്പാഡ് സര്‍വ്വീസ് നിലവിലുണ്ട്.

സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നത് സെെക്കിള്‍ തന്നെയാണ്.അത്കൊണ്ട് തന്നെ എടുത്ത് പറയേണ്ട കാര്യം മറ്റുള്ള സ്ഥലങ്ങള്‍ അപേക്ഷിച്ച് ദ്വീപില്‍ വായു മലിനീകരണം വളരെ കുറവാണെന്നതും ശുദ്ധവായു കൂടുതല്‍ ആണെന്നതുമാണ്.
സ്കൂളിള്‍ പോകുന്ന ആണ്‍-പെണ്‍ വിത്ത്യാസമില്ലാതെ ഒട്ടുമിക്ക എല്ലാ വിദ്യാര്‍ത്ഥികളും പ്രത്തേകിച്ച് പെണ്‍കുട്ടികള്‍ എല്ലാവരും സെെക്കിള്‍ ഉപയോഗിക്കുന്നതായിട്ടും കണ്ടു.പെണ്‍കുട്ടികള്‍ക് സൗജന്യമായ് സര്‍ക്കാര്‍ സെെക്കിള്‍ വിതരണം നടത്തിയിട്ടുമുണ്ട്.നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ സെെക്കിള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച്  ചില കുടുംബങ്ങളിലുള്ള ധാരണകളും മറ്റു ദ്വീപുകള്‍കതീതമായ് നൂറു ശതമാനം ഇസ്ലാമിനതീതമായും പാരമ്പര്യമായും ജീവിക്കുന്ന ആന്ത്രോത്ത്  നിവാസികളുടെ പുരോഗനപരമായ ഈ നിലപാടും ഇതോട് കൂടി കൂട്ടിവായിക്കേണ്ടതാണ്.
ഇങ്ങനെ ബെെക്കില്‍ കറങ്ങുന്നിതനിടയില്‍ ഞങ്ങള്‍ക് പറ്റിയഒരു അമളി പറയാം.ചില സ്ഥലങ്ങളില്‍ ബെെക്കും നിര്‍ത്തി ചാവിയും ഊരി പോരുമ്പോയെക്കെ അടുത്തുണ്ടായിരുന്ന സ്വദേശവാസികള്‍ ഞങ്ങളെ നോക്കി ''വല്ല്യ പുള്ളികളാ'' എന്നര്‍ത്ഥത്തില്‍ ചിരിക്കുന്നതായ് ഞങ്ങള്‍ക് കാണാന്‍ കഴിഞ്ഞു.ഞങ്ങള്‍ അത്
ഞങ്ങളുടെ വേഷത്തിലോ മറ്റു പ്രവര്‍ത്തികള്‍ കൊണ്ടോ ആവുമെന്നാണ് കരുതിയത്.
ഫെെസിയും കൂടെയുള്ള ഒരു ദിവസം ഞങ്ങളത് പോലെ വണ്ടി നിര്‍ത്തി ചാവി ഊരിപ്പോരുമ്പോള്‍ ഫെെസി ചിരിച്ച് കൊണ്ട് പറഞ്ഞു.''ഇവിടെ ആരും വണ്ടിയുടെ ചാവി ഊരാറില്ല'' .''വണ്ടി ഓഫാക്കി ചാവി അവിടെതന്നെ വെച്ച് പോവാറാണ് ചെയ്യാര്‍''.
അപ്പോയാണ് ഞങ്ങള്‍ക് പറ്റിയ അമളിയോര്‍ത്ത് ഞങ്ങള്‍ പരസ്പരം ചിരിച്ചത്‌.മറ്റുള്ളവര്‍ ഞങ്ങളെ നോക്കി ചിരിച്ചതല്ല.
പുച്ചിച്ചതാണെന്ന് അപ്പോയാണ് മനസ്സിലായത്.

ദ്വീപിലെ സത്യസന്ധതയും കളവും എത്ര വിദൂരത നിറഞ്ഞതാണെന്നും,മനസ്സ് ഇത്രയും പരിശുദ്ധമായവര്‍ ലോകത്ത് വേറെ ഒരിടത്തും ഉണ്ടാവില്ല എന്ന് ഞാന്‍ പറയുന്നതിന് മുമ്പ് എന്നെപ്പോലെ നിങ്ങള്‍കും അറിയാമായിരിക്കാം.
പക്ഷെ അവരുടെ സത്യസന്ധത എത്രത്തോളം ആണെന്ന് ഊട്ടിയുറപ്പിക്കാന്‍ ഈ ഉദാഹരണം മാത്രം മതി.

ദ്വീപിലെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവര്‍ മതപരമായും ഭൗതികപരമായും വിദ്യ നേടിയെടുക്കുന്നതില്‍ വന്‍ മുന്നേറ്റം തന്നെ നടത്തിയിട്ടുണ്ട്.
അതിന് വേണ്ട എല്ലാ സഹായങ്ങളും മുസ്ലിം പട്ടിക വിഭാഗം എന്ന സംവരണത്തില്‍ അവര്‍ക് ലഭിച്ച് വരുന്നുമുണ്ട്.
കൂടുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിനായ്  കേരളത്തിലേക് വരുന്നവരുടെ എണ്ണവും അതികരിച്ചതായ് ഇൗ കാലയളവില്‍ ഞങ്ങള്‍ക് വ്യക്തമായതാണ്.

ദ്വീപിലെ പ്രധാനപ്പെട്ട മറ്റൊന്ന് ലെെറ്റ്ഹൗസ് തന്നെയാണ്.ചെറുതും വലുതുമായ രണ്ട് ലെെറ്റ് ഹൗസുകള്‍ ഇവിടെയുണ്ട്‌.ചെറുത് പടിഞ്ഞാറെ ലെെറ്റ്ഹൗസ് എന്ന് അറിയപ്പെടുന്നു. വലിയ ലെെറ്റ് ഹൗസ് നമ്മുടെ നാട്ടില്‍ നിന്നും വിത്ത്യസ്ഥമായ ഒന്നല്ലെങ്കിലും അതിനെ വേറിട്ട് നിര്‍ത്തുന്നത് വെറും നാല്‍ കിലോമീറ്റര്‍ വൃസ്തിതിയില്‍ പരന്നുകിടക്കുന്ന ദ്വീപിന്റെ പരിപൂര്‍ണ സൗന്ദര്യം വീക്ഷിക്കുവാന്‍ ഇതില്‍ കൂടുതല്‍ മറ്റൊരിടം എവിടെയാണുണ്ടാകുക എന്നത് നാട്ടിലെ ലെെറ്റ്ഹൗസില്‍ കയറിയ ഏതൊരാള്‍കും വ്യക്തമാകും.

നീലക്കടലുകളാലും നീലാകാശം കൊണ്ടും അതിര്‍വരമ്പുകളില്ലാതെ ചുറ്റപ്പെട്ട, നാളികേരത്താല്‍ പടര്‍ന്നു കിടക്കുന്ന, ചെറിയ റോഡുകളാല്‍ കീറിമുറിച്ച,  ആകാശവീക്ഷണത്തിന്റെ നേര്‍കാഴ്ചകള്‍ കണ്ണിലിടയുമ്പോള്‍, ആന്ത്രോത്ത് ദ്വീപിന്റെ ആകാശങ്ങള്‍ക് മീതെ പറക്കുന്ന പറവകളെപ്പോലെ,നമ്മുടെ കണ്ണുകളും ചിറകുകളും വിടര്‍ന്നിട്ടുണ്ടാകും..

ദ്വീപിലെ പല കാഴ്ചകള്‍കും അവിടുത്തെ സംസ്കാരവും മതവും ചരിത്രവുമായുള്ള അടുത്ത ബന്ധം വ്യക്തമാകുന്നതാണ്.
പല ദ്വീപുകളിലും മറ്റുള്ളവരുടെ ഇടപെടലുകള്‍ ചെറുതായെങ്കിലും അവരുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ബാധിച്ചിട്ടുണ്ട്.അവിടെയാണ്
ആന്ത്രോത്ത് ദ്വീപ് വ്യത്ത്യസ്തമാകുന്നത്.
ഒട്ടും പഴമയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും വൃതിചലിക്കാന്‍ അവര്‍ കൂട്ടാക്കിയിട്ടില്ല.അതവരുടെ മതപരമായ കാഴ്ചപ്പാടിലും മറ്റെല്ലാത്തിലും കാണാം.

ആറാം നൂറ്റാണ്ടില്‍ ബുദ്ധമതക്കാര്‍ ഇവിടെ ഉണ്ടായിരുന്നു എന്നും പിന്നീട്  ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിന്നും ഇസ്ലാമിക പ്രചാരണാര്‍ത്ഥം ഉബെെദ് (റ) നേത്രത്തത്തില്‍ ദ്വീപില്‍ അറബികള്‍ എത്തിച്ചേരുകയും അദ്ദേഹവും അനുചരമ്മാരും ദ്വീപില്‍ താമസിച്ച് പോരുകയും തുടര്‍ന്ന് അവരുടെ സംസ്കാരവും അമാനുഷികതയും ദ്വീപുകാര്‍  ഒന്നടക്കം ഇസ്ലാം മതത്തിലേക് അടുപ്പിക്കുകയും ചെയ്തു എന്നാണ് ചരിത്രം,
അദ്ദേഹത്തിന്റെ ഖബറിടവും മറ്റു ചില നബി അനുചരമ്മാരുടെയും ഖബറിടങ്ങളല്ലാം ദ്വീപില്‍ പലയിടങ്ങളിലായ്  കാണപ്പെടുന്നുണ്ട്.ഉബെെദ് (റ) ന്റെ മഖ്ബറ അടങ്ങുന്ന  ജുമുഅത്ത് പള്ളി അത്തരം ഒരു ചരിത്ര രേഖയുടെ ഭാഗമായ് ഇന്നും നിലകൊള്ളുന്നുണ്ട്.
ഈ അറേബ്യന്‍ സംസ്കാരം ദ്വീപില്‍ നമുക്ക് പലതിലും കാണപ്പെടാന്‍ സാധിക്കും.

പിന്നീട് 1400 കളുടെ തുടക്കത്തിലുള്ള പോര്‍ച്ചുഗീസുകാരുടെ അധിനിവേശവും തുടര്‍ന്നുള്ള അവരുടെ അറക്കല്‍ രാജാവില്‍ അഭയം പ്രാപിക്കലും തല്‍ഫലമായ് അറക്കല്‍ കുടുംബത്തിന്റെ  ദ്വീപിലേകുള്ള വരവുമെക്കെ അറേബ്യന്‍-മലബാര്‍ സംസ്കാരങ്ങളുടെ ഇടകലര്‍ന്നുള്ള ഒരു പ്രത്തേക ദ്വീപ് സംസ്കാരം വളര്‍ന്നുവരുവാന്‍ ഇടയാക്കി എന്ന് വേണം പറയാന്‍.
ഭാഷകളിലെ വൃതിയാനം അത്തരത്തില്‍ ഉടലെടുത്ത ഒന്നാണെന്നാണ് എനിക്ക് പലപ്പോയും തോന്നിയിട്ടുണ്ട്.
നമ്മുടെ നാട്ടിലെ ഉണക്കമീനിന് മാസ് എന്നാണ് ദ്വീപുകാരും കണ്ണൂരുകാരും പറയാര്‍ എന്ന് ഒരു ചരിത്രാന്യേഷിയുടെ കൗതുകങ്ങളായ് നിലകൊണ്ടു.

എന്റെ അടുത്ത അന്യേഷണം ദ്വീപിലെ വെെദ്യുതിയെ കുറിച്ചായിരുന്നു.ഡാമുകളൊന്നുമില്ലാത്ത ദ്വീപില്‍ എങ്ങെനെ വെെദ്യുതി ഉല്പാതിക്കുന്നു എന്നത് വെറും കേരളക്കാരന്റെ ഭാക്ഷ്യം മാത്രമായിരിക്കാം,
എന്നിരിന്നാലും 
ഒടുവില്‍ ഞാന്‍ വിചാരിച്ചപോലെ ഗള്‍ഫ് രാജ്യങ്ങളിലെ പെട്രോള്‍ ഡീസലുകളില്‍ നിന്ന് ജനറേറ്റര്‍ പ്രവര്‍ത്തിച്ചുള്ള വെെദ്യുതി ഉല്പാതന രീതിതന്നെയാണ് ഇവിടെയും എന്നും കണ്ടെത്താന്‍ കഴിഞ്ഞു.
പക്ഷെ പുറമേ നിന്നും ഇന്ധനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് കൊണ്ട്, ദ്വീപിലേകുള്ള ഇന്ധന വരവിന്റെ ക്ഷാമവും തടസ്സവുമെല്ലാം ഇടക്ക് ഇടക്കുള്ള പവര്‍കട്ടുകള്‍ക് സാധ്യതയുണ്ടെന്ന് മനസ്സിലായി.
പ്രത്തേകിച്ച് മഴക്കാലത്ത്.

ഇത്രയും പറഞ്ഞിട്ട്  ദ്വീപിന്റെ തൊഴിലിനേയും വരുമാനത്തെയും കുറിച്ച് പറയാതിരിക്കുന്നത് എങ്ങെനെ.
പൊതുവെ ദ്വീപില്‍ രണ്ട് തരം തൊഴിലും വരുമാനമാര്‍ഗവുമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.ഒന്ന് മത്സ്യബന്ധനവും രണ്ട് തേങ്ങ ഉണക്കി കൊപ്രയാക്കുന്നതും.
നമ്മുടെ ഫെെസിയും ഉപ്പയും ജേഷ്ട്ടനുമെക്കെ തേങ്ങയുണക്കി കൊപ്രയാക്കി കൊച്ചിയിലേക്ക് കപ്പല്‍ വഴി കഴറ്റി അയക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവരാണെന്ന് അവരോടപ്പമുള്ള താമസത്തില്‍ മനസ്സിലാകാന്‍ കഴിഞ്ഞു.ഇൗ പക്രിയയില്‍ ഞങ്ങള്‍ കൂടി പങ്കാളികളായ് അവരെ സഹായിക്കുകയും ചെയ്തു.നമ്മുടെ നാട്ടില്‍ നിന്നും വ്യത്ത്യസ്തമായ ഒന്നല്ല ഇതെങ്കിലും കപ്പലിലേക് നേരിട്ട് ഇടനിലക്കാരൊന്നുമില്ലാതെ ചരക്ക് കഴറ്റി അയക്കുന്ന ഈ സമ്പ്രദായം ഉല്പാതകന് കൂടുതല്‍ സാമ്പത്തികപരമായും മറ്റും ഒരുപാട് നേട്ടങ്ങള്‍ ലഭിക്കുന്നതാണ്.

മറ്റുള്ള എല്ലാ വസ്തുക്കളും കേരളത്തില്‍ നിന്ന് വരുന്നതാണെങ്കിലും വാഴയും ചേമ്പും മറ്റു ചില പച്ചക്കറികളും സ്വയം പര്യാപ്തമായ് വീടുകളിലും മറ്റും കൃഷി ചെയ്യുന്നതായ്  എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ദ്വീപുകാര്‍ക് ഒഴിച്ചുകൂടാനാവാത്ത മറ്റൊരു കാര്യമുണ്ട്.അത് രാഷ്ട്രീയമാണ്. ദ്വീപ് രാഷ്ട്രീയത്തില്‍ ആന്ത്രോത്ത് ദ്വീപിന് വിലമതിക്കാനാവാത്തതും ഒഴിച്ചുകൂടാത്തതുമായ പങ്കുണ്ട്.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ മുഴുവൻ പ്രദേശവും ഉൾക്കൊള്ളുന്ന ഒരു ലോകസഭാ മണ്ഡലമാണ് ലക്ഷദ്വീപ്.
2014 ലെ കണക്കനുസരിച്ച് വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ഈ സീറ്റ് മുസ്ലിം  പട്ടികവർഗ്ഗക്കാർക്കായി നീക്കിവച്ചിരിക്കുന്നു.1967 വരെ രാഷ്ട്രപതിയുടെ നേരിട്ടുള്ള നിയമനത്തിന്റെ ഫലമായ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കെ നല്ലക്കോയ തങ്ങളായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
ശേഷം 1967 ല്‍ ആദ്യമായ് തിരെഞ്ഞെടുപ്പ് നടത്തിയതിന്റെ ഫലമായ് ആന്ത്രോത്തുകാരനും ലക്ഷദ്വീപുകാരുടെ പ്രിയങ്കരനുമായ പി എം സെയ്ദ് സ്വതന്ത്ര സ്ഥാനാര്‍ത്തിയായി  വിജയിക്കുകയായിരുന്നു.
അടുത്ത തിരെഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുകയും എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പിന്നീട് 2004 ല്‍ ജനതാദള്‍ യുണെെറ്റഡിന്റെ പി.കുഞ്ഞിക്കോയ 74 വോട്ടുകള്‍ക് അദ്ദേഹത്തെ തോല്‍പ്പികുന്നത് വരെ ഈ തല്‍സ്തിഥി തുടര്‍ന്ന് വന്നു.
2005 ല്‍ പി എം സെയ്ദ് മരിക്കുകയും 2009ല്‍ അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ഹംദുള്ള സെയ്ദ് വിജയിക്കുകയും ചെയ്തു.

എന്നാല്‍ അവസാനമായ് നടന്ന രണ്ട് തിരെഞ്ഞെടുപ്പിലും ശക്തമായ പോരാട്ടത്തിനവസാനമായ് NCP യുടെ മുഹമ്മദ് ഫെെസല്‍ പി പി എന്ന മറ്റൊരു ആന്ത്രോത്ത് കാരന്റെ ഉദയവും വിജയവുമായിരുന്നു.
ലക്ഷദ്വീപ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സ്തിതികള്‍ മുമ്പുള്ളതില്‍ നിന്നും വിത്യസ്തമായ് ഏകപക്ഷിയതീയയില്‍ നിന്നും ശക്തമായ പോരാട്ടങ്ങളിലേക് കടന്ന് വന്നിട്ടുണ്ട്.അല്ലെങ്കിലും തിരെഞ്ഞെടുപ്പ് കാലമായാല്‍ ദ്വീപില്‍ നമ്മുടെ നാട് പോലെ ആവേശവും സംവാദങ്ങളും വാഗ്വാദങ്ങളും നിറഞ്ഞത് തന്നെയാണ്.ഫെെസിയുടെ ഇക്കയില്‍ നിന്നും രാഷ്ട്രീയത്തോടുള്ള ഈ ആവേശവും പ്രത്തേകിച്ച് കോണ്‍ഗ്രസിനോടുള്ള അവരുടെ അവേശവും കണ്ടിരുന്നു.അല്‍പം കമ്യൂണിസ്റ്റ് അനുഭാവികളേയും മുസ്ലിംലീഗുകാരെയും എനിക്ക് ഇവിടെ  കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

മൊത്തത്തില്‍ കേരളക്കരയോട് വളരെ അനുഭാവവും അടുപ്പവും എന്നാല്‍ ചില വ്യത്ത്യസ്തതകളും  പുലര്‍ത്തുന്ന ദ്വീപ് സമൂഹത്തിനിടയില്‍ ഇടപഴകി ജീവിച്ച ഞങ്ങള്‍ക് ഒരുപാട് കാഴ്ചകളും അനുഭവങ്ങളും അറിവുകളും സമ്മാനിച്ചു എന്ന് വേണം പറയാന്‍.

ദ്വീപനുഭവങ്ങളെ കുറിച്ച് പറയാനാണെങ്കില്‍ ഇനി ഒരു രണ്ട് പാര്‍ട്ടിലും തീരുന്നതല്ല.അത്കൊണ്ട് തന്നെ അവസാനിപ്പിക്കുകയാണ്.

അങ്ങനെ ഞങ്ങള്‍ തിരിച്ച്പോക്കിനായ് ഒരുക്കങ്ങള്‍ നടത്തി പോകുന്ന ഒരു ദിവസം മുസാഫിര്‍ക ഞങ്ങളോട് പറഞ്ഞു.ടിക്കറ്റ് ലഭിക്കാനില്ല.കുറച്ച് പ്രയാസമാണെന്നെക്കെ.
വന്നിട്ട് ഒരായ്ചയോളമായി,എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയില്‍ ഞങ്ങള്‍ പരസ്പരം നോക്കി.

നാട്ടിലേക് പോകാനുള്ള ടിക്കറ്റിനായുള്ള നെട്ടോട്ടവും മറ്റു അഞ്ച് ദ്വീപുകളെ തൊട്ട് തലോടികൊണ്ടുള്ള നാലു ദിവസം നീണ്ട് നിന്ന കവരത്തി കപ്പലിലെ യാത്രയും ലക്ഷദ്വീപിലേക് നിങ്ങള്‍ക് എങ്ങെനെ വരാന്‍ സാധിക്കും എന്നെക്കെയുള്ള വിശേഷങ്ങള്‍ നിങ്ങളുമായ് പങ്കുവെക്കും മുമ്പ് അദ്യം തന്നെ ഒരു ആശങ്ക പങ്കുവെക്കട്ടെ.
കഴിഞ്ഞ പാര്‍ട്ടില്‍ ഒരു പവിഴപ്പുറ്റുകളുടെ കൂട്ടം പിടിച്ച് നില്‍കുന്ന ഒരു ഫോട്ടോ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ.ദ്വീപ് വാസത്തിനിടയില്‍ പവിഴപ്പുറ്റുകള്‍ ആദ്യമായ് കാണുന്ന പ്രതീതിയിലും ആവേശത്തിലും ഞങ്ങള്‍ ചെയ്ത ഈ പ്രവര്‍ത്തിയോട് ലക്ഷദ്വീപ് സമൂഹത്തോടും പ്രകൃതിയോടും മാപ്പ് ചോദിച്ചു കൊള്ളുന്നു.കേരളത്തിലും കേരളത്തിന് പുറത്തും ഉള്ള
ഏതൊരു യാത്രയിലും പ്രകൃതിയോടിണങ്ങിയും സംരക്ഷിച്ചും യാത്ര ചെയ്യുന്നവരാണ് ഞങ്ങള്‍ എന്നിരിക്കെ അവ്യക്തതകൊണ്ടും വിവരമില്ലായ്മ കൊണ്ടും ചെയ്ത ഈ പ്രവൃത്തി ഖേദം പ്രകടിപ്പിച്ചാലും തീരാത്ത ഒന്ന് തന്നെയാണ്.എങ്കിലും ഇനിയൊരാളും ഈ എഴുത്ത് മൂലം ഈ പ്രവൃത്തിയില്‍ ഏര്‍പ്പാടാതിരിക്കട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ലക്ഷദ്വീപ് സമൂഹത്തെ ഒരു പരിതിവരെ കടല്‍ക്ഷോഭങ്ങളില്‍ നിന്നും മറ്റു പ്രക്യതിക്ഷോഭങ്ങളില്‍ നിന്നെല്ലാം സംരക്ഷിക്കുന്നതിന് ലക്ഷദ്വീപിന്റെ വരധാനമായ പവിഴപ്പുറ്റുകള്‍ക് വലിയൊരു പങ്കുണ്ട്.ഞങ്ങളത് പറിച്ചെടുത്തതല്ലായെങ്കിലും അത്തരം ഫോട്ടോ സമൂഹത്തില്‍ തെറ്റായ ധാരണകള്‍ നല്‍കുമുന്നിരിക്കെ ഞങ്ങളതിനോട് വലിയ ഖേദം പ്രകടിപ്പിക്കുകയും നാളെ നിങ്ങളും ഇത്തരം പ്രവൃത്തിയില്‍ നിന്ന് പിന്‍മാറുവാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു.ഇനി നമുക്ക് യാത്രയിലേക് വരാം.
ദ്വീപിലേക് വരാനുള്ള ബുദ്ധിമുട്ട് പോലെതന്നെയാണ് തിരിച്ച് നാട്ടിലേക് പോവാനും എന്ന് എനിക്ക് മനസ്സിലായി തുടങ്ങിയ ദിവസങ്ങളായിരുന്നു കടന്ന് പോയത്.ഓരോ ദിവസവും മുസാഫിര്‍ക പറഞ്ഞത് ടിക്കറ്റിന്  ശ്രമിക്കുന്നുണ്ട്.പക്ഷെ ടിക്കറ്റ് ലഭ്യമാകുന്നില്ല എന്നായിരുന്നു.

ദ്വീപിനെ കണ്ടോ ജീവിച്ചോ ഞങ്ങള്‍ക് മതിയായിട്ടില്ല.പക്ഷെ ഓരോര്‍ത്തരും ഓരോ ഉത്തരവാദിത്ത്വത്തില്‍ ഏര്‍പെടുന്നവര്‍ ആണെന്നിരിക്കെ നാട്ടിലേക് എത്തേണ്ട സമയം അതിക്രമിച്ചിരുന്നു.യാത്രയുടെ സന്തോഷങ്ങളില്‍ നിന്ന് വൃതിചലിച്ച് പോവുന്നുണ്ടോ എന്ന് തോന്നിതുടങ്ങിയ സമയം.നാട്ടില്‍ നിന്നും പലരും ഞങ്ങളെ വിളിക്കുന്നത് കൂടിയാകുമ്പോള്‍ ആ തോന്നലുകള്‍ വളരുകയും ചെയ്യുമല്ലോ.ഞങ്ങള്‍ നാട്ടില്‍  എത്തേണ്ട ദിവസം ആയിരിക്കുന്നു എന്നതാണ് അതിന് പ്രധാന കാരണം.

അങ്ങനെയുള്ള രണ്ട് ദിവസങ്ങള്‍ക് ശേഷം മുസാഫിര്‍ക പറഞ്ഞു.നാളെ ഒരു വലിയ കപ്പല്‍ കൊച്ചിയിലേക് പുറപ്പെടുന്നുണ്ട്‌.പക്ഷെ നാല് ദിവസം എടുക്കും കൊച്ചിയിലെത്താന്‍.കാരണം നാലോ അഞ്ചോ ദ്വീപ് കണക്ട് ചെയ്താണ് ആ കപ്പല്‍ യാത്രയാവുക.എന്ത് ചെയ്യണം എന്ന് അദ്ദേഹം ചോദിച്ചു.12 മണിക്കൂര്‍ കൊണ്ട് എത്തുന്ന ഡയറക്റ്റ്  കപ്പലില്‍ ഒന്നിലും ടിക്കറ്റ് ലഭിക്കാത്തതും ഇനിയും കാത്തിരുന്നാല്‍ ശരിയാവില്ല എന്നതും ഞങ്ങളെ നാല്‍ ദിവസം നീണ്ടു നിന്ന ആ കപ്പല്‍ യാത്രക്ക് പ്രേരിപ്പിക്കുകയാണുണ്ടായത്

അങ്ങനെ അന്ന് എന്നെയും വിളിച്ച് മുസാഫിര്‍ക ''വാ നമുക്ക് ഒരിടം വരെ പോകാനുണ്ട് '' എന്ന് പറഞ്ഞ് വണ്ടി എടുപ്പിച്ചു.എങ്ങോട്ടന്നറിയാതെ അദ്ദേഹം പറഞ്ഞ വഴികളിലൂടെ ഞാന്‍ വണ്ടി ഓടിച്ച് കുറച്ച് പച്ചപ്പുള്ള ഒരു സ്ഥലത്ത് എത്തി.അവിടെ നിര്‍ത്തി ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു.ഒരു കൂടാരം പോലെയുള്ള ഒരു സ്ഥലത്ത് എത്തിയതിന് ശേഷം അദ്ദേഹം അവിടെ നിന്നു.
അതിനടുത്തായ് ഒരു കിണര്‍ കാണപ്പെട്ടു.അദ്ദേഹം എന്നോട് പറഞ്ഞു.ഇതാണ് ദ്വീപുകാര്‍ എല്ലാം എല്ലാം ആയികാണുന്ന ദ്വീപുകാരെ നന്മകളിലേക് നയിച്ച ഉബെെദ് (റ) ദ്വീപിലേക് വന്ന് ആദ്യമായ് താമസിച്ചതും 
ആ കിണറില്‍ നിന്ന് അംഗശുദ്ധി വരുത്തി ഏകാന്ത ദ്യാനത്തില്‍ ഇരുന്ന സ്ഥലം.നമുക്ക് ഇവിടെനിന്ന് പ്രാര്‍ത്തിക്കാം.എന്റെ യാത്രക്ക് പരിപൂര്‍ണത ലഭിച്ചത്  ആ ചരിത്ര സഥലം സന്ദര്‍ശിച്ചപ്പോയാണോ എന്ന് ഞാന്‍ ചിന്തിച്ചു.
ദ്വീപുകാര്‍ക് ഇവിടം അവരുടെ വിഷമങ്ങള്‍ പങ്കുവെക്കുന്നതും ഒരു പ്രത്തേക  എനര്‍ജി കിട്ടുന്ന പ്രത്ത്യേക ഇടമാണെന്നും എനിക്ക് മനസ്സിലായി.
പിറ്റേന്ന് യാത്ര പുറപ്പെടണം എന്നിരിക്കെ ഞങ്ങള്‍ യാത്രക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ടായിരുന്നു.
ഞങ്ങള്‍ നാട്ടിലേക് പോകുമ്പോള്‍ ഏറ്റവും വിഷമം അനുഭവിച്ചത് ഫെെസിയുടെ കുടുംബത്തിനായിരുന്നു.
തിരിച്ചും അവരെ വിട്ട് പോവുന്നതില്‍ ഞങ്ങള്‍കും വേവലാതികള്‍ തോന്നി.കാരണം ദിവസങ്ങള്‍ ആയുള്ള ഞങ്ങളുടെ ഒരുമിച്ചുള്ള വാസം അത്രക്ക് ഞങ്ങളെ പരസ്പരം അടുപ്പിച്ചിരുന്നു.അന്ന് വെെകുന്നേരം അവരോട് യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഞങ്ങളത് വല്ലാതെ അനുഭവിക്കുകയും ചെയ്തു.ഫെെസിയും ഇക്കയും മുസാഫിര്‍കയും ഞങ്ങളെ യാത്രയാകാന്‍ കൂടെ വന്നിരുന്നു.കപ്പലില്‍  കയറും മുമ്പ് മുസാഫിര്‍കയോടും ഫെെസിയോടും അവരുടെ ഇക്കയോടുമുള്ള വളരെ വികാരപരമായുള്ള യാത്രയപ്പ് സത്യത്തില്‍ ആന്ത്രോത്ത് ദ്വീപിനോടുള്ള യാത്ര പറച്ചില്‍ പോലെ എനിക്ക് തോന്നി.

ബോട്ടില്‍ നിന്നും  എം വി കവരത്തി എന്ന കപ്പലിലേക് കയറുമ്പോള്‍
ചുറ്റുപാടും നീലാകാശംകൊണ്ടും നീലകടലിനാലും അതിര്‍നിര്‍ണയിച്ച ദ്വീപ് എന്ന  നാല്‍ കിലോമീറ്റര്‍ പരന്ന് കിടക്കുന്ന സ്ഥലത്തെ മനുഷ്യരുടെ സ്നേഹവും നന്മയും സത്യസന്ധതയും മനക്കരുത്തും കടല്‍ പോലെ പരന്നു കിടക്കുന്നതാണെന്നതില്‍ ഞാന്‍ അസൂയാലുവായ് മാറി.ഞാന്‍ മാത്രമാണോ... ഈ പ്രക്യതി സൗന്ദര്യം പോലും അങ്ങനെ നാണിച്ച് നിന്നതാണെന്ന് എനിക്ക് തോന്നി.നാട്ടിലേക് വരുമ്പോള്‍ വിളിക്കണം,വീട്ടിലേക് എന്തായാലും വരണം എന്നെക്കെ പറഞ്ഞ് വികാരീതമായ ഞങ്ങളുടെ മനസ്സ് സ്വയം നിയന്ത്രിച്ച് കൊണ്ട് കപ്പലിന്റ ഉള്ളിലേക് ഞങ്ങള്‍ പ്രവേശിച്ചു.

 ആന്ത്രോത്ത് , കല്‍പേനി , മിനിക്കോയി ,കവരത്തി ,അഗത്തി, അങ്ങനെ പ്രധാനപ്പെട്ട മനുഷ്യവാസ ദ്വീപുകളെല്ലാം ബന്ധപ്പെടുത്തിയാണ് എം വി കവരത്തിയുടെ യാത്ര.
സിറിയയിലെ ഐ എസ് ഭീകരരില്‍ നിന്നും 480 ഓളം ഇന്ത്യന്‍ പൗരമ്മാരെ രക്ഷപ്പെടുത്തി കൊണ്ട് വരുന്നതില്‍ ലക്ഷദ്വീപിന്റെ  ഈ അഭിമാന നൗകം വല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട് എന്നത് കൂടി അറിഞ്ഞപ്പോള്‍ യാത്രക്ക്‌ തയ്യാറായ എം വി കവരത്തിയുടെ ഉള്ളില്‍ നിന്നും വല്ലാതെ ഞങ്ങള്‍ ആവേശപരിതരായ് മാറി.

എട്ടുവര്‍ഷത്തെ ലക്ഷദ്വീപ് നിവാസികളുടെ കാത്തിരിപ്പിനൊടുവില്‍ 2008 ല്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 140 കോടി ചിലവിട്ട് വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍  ഷിപ്പിയാര്‍ഡ് ലിമിറ്റഡ് എന്ന  കമ്പനി നിര്‍മിച്ച ഈ കപ്പലില്‍, കപ്പല്‍ ജീവനക്കാരടക്കം 700 ഓളം യാത്രക്കാര്‍ കൂടാതെ 200 മെട്രിക്‌ ടണ്‍ ചരക്ക് കയറ്റാനുള്ള സൗകര്യവും,
നീന്തല്‍കുളം,കളി സ്ഥലം,ഭക്ഷണശാലകള്‍,
തിയേറ്ററുകള്‍,പള്ളി,ഹോസ്പിറ്റല്‍ എന്നീ മറ്റു സൗകര്യങ്ങളും ഉണ്ട്.
ഏത് കാലാവസ്ഥയിലും സഞ്ചരിക്കാന്‍ കഴിയുന്ന എം വി കവരത്തിയെന്ന ഈ ആധുനിക കപ്പല്‍ 6 നിലകളാണ് ഉള്ളത്.ആദ്യത്തെ രണ്ട് നിലയില്‍ ലോവര്‍ക്ലാസും  3,4.5 നിലകളിലുമായ് ഉയര്‍ന്ന ക്ലാസും നിലകൊള്ളുന്നു.നീന്തല്‍ കുളം 5ാം നിലയിലും നിസ്കാര റൂമും കഫ്തീരിയയും 4ാം നിലയിലുമാണ്.ഹോസ്പിറ്റലും ഇന്‍ഫര്‍മേഷന്‍ റൂമും നിലകൊള്ളുന്നത് 3ാം നിലയിലാണ്.

അങ്ങനെ ഏതാനും സമയങ്ങള്‍ക് ശേഷം  ആന്ത്രോത്തില്‍ നിന്നും എം വി കവരത്തിയെന്ന ആധുനിക കപ്പല്‍ യാത്ര പുറപ്പെട്ടു കഴിഞ്ഞു.നാല് ദിവസത്തെ യാത്രയുണ്ട് കൊച്ചിയിലെത്താന്‍.
വരുമ്പോള്‍ 12 മണിക്കൂര്‍ എടുത്ത യാത്രക്ക് നാല് ദിവസം എടുക്കും എന്നത് വളരെ വെെകിയ കപ്പല്‍ യാത്രയാണെങ്കിലും കടലിനേയും കപ്പല്‍ യാത്രയേയും കുറിച്ചറിയാന്‍ ഉപകാരപ്പെടും എന്നത് മനസ്സിനെ സന്തോഷവാനാക്കി.

സാധനങ്ങളെല്ലാം സീറ്റില്‍ ഭദ്രമായ് വെച്ച് ഞങ്ങള്‍ 6ാം നിലയിലേക് നടന്നു.അവിടം കാഴ്ചകള്‍ കാണാന്‍ പറ്റിയ തുറന്ന സ്ഥലവും ഹെലികോപ്റ്റര്‍പാഡും ആണുള്ളത് എന്ന് കാഴ്ചയില്‍ ഞങ്ങള്‍ക് വ്യക്തമായി.വെെകുന്നേരങ്ങളില്‍ കപ്പലിലെ മിക്കവാറും പേരും അവിടെയുണ്ടാകാറുണ്ട്.അല്ലാത്ത സമയത്തും ഒറ്റപ്പെട്ട ചിലരേയും കാണാം.

സായാഹ്നത്തിലെ അസ്തമയ കാഴ്ചയും ചുവന്ന ആകാശം കടലിന്റെ നീലിമയില്‍ നിന്ന് വേര്‍പിരിയുന്ന നിമിഷങ്ങളും ഒപ്പിയെടുത്ത് ഇരുട്ട് മൂടി കടല്‍ കാഴ്ച  അന്യമാകുന്നത് വരെയും ഒട്ടുമിക്ക പേരും അവിടെ കഥകള്‍ പറഞ്ഞ്  ഇരിക്കുന്നുണ്ടാകും,ചിലര്‍ നേരം ഇരുട്ടിയാലും ഉറങ്ങാതെ ഭൂമിക്ക് കാവലിരിക്കുന്ന ആകാശത്തെ വെളിച്ചങ്ങളെ നോക്കി സൊറ പറഞ്ഞിരിക്കുന്നുണ്ടാകും,
ചിലര്‍ കടലിനെയും ആകാശത്തെയും  കാമുകിയെയും പ്രണയിക്കുന്നുണ്ടാകും,ചിലര്‍ കൂട്ടം കൂടി കളികളിലും തമാശകളിലും ഏര്‍പെട്ടിട്ടുണ്ടാകും,ചില സൗന്ദര്യ ആസ്വാദകര്‍ പ്രക്യതിയെ കൂടാതെ സുന്ദരികളുടെ സൗന്ദര്യവും ആസ്വദിക്കുന്നുണ്ടാകും.
ഇടക്ക് ഇടക്കുള്ള അനോണ്‍സ്മെന്റുകള്‍ ഇതില്‍ നിന്നെല്ലാം ഇടവേളകള്‍ നല്‍കുകയും ഭക്ഷണം കഴിക്കാനും മറ്റും ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ഈ സമയവും ഉറങ്ങുന്ന സമയവും ഒഴിച്ചാല്‍ ബാക്കി സമയങ്ങളിലെല്ലാം കപ്പലിന്റെ പലഭാഗങ്ങളിലായ് ഞങ്ങള്‍ ചിലവഴിച്ചു.മൊബെെല്‍ റെെഞ്ച് പലപ്പോയും ഇല്ലാത്ത കാരണം ഫോണിലും ആരും അങ്ങനെ ശ്രദ്ധചെലുത്തുന്നതായ് കണ്ടിട്ടില്ല.

പക്ഷെ എന്നെ പിന്നീട്  ഏറെ വിഷമിപ്പിച്ച ഒരു കാര്യം ഞങ്ങളുടെ കെെയ്യില്‍ ഒരു കാമറ ഉണ്ടായിരുന്നെങ്കിലും പലപ്പോയും കണ്ണുകള്‍ കൊണ്ട് പ്രകൃതിയെ ആസ്വദിക്കുന്നതിനിടയില്‍ കാമറ കണ്ണുകള്‍ ചിമ്മാന്‍ മറന്നു എന്നതാണ്.
എന്നിരിന്നാലും ഞങ്ങള്‍ ചിലതല്ലാം പകര്‍ത്തുക തന്നെ ചെയ്തു.പലപ്പോയും കപ്പലിന്റെ പല ഭാഗങ്ങളില്‍ നിന്നും ടിക്ടോകുകള്‍ പരീക്ഷിച്ച കാര്യങ്ങള്‍ വളരെ രസകരമായ കാര്യം തന്നെയാണ്.

ദ്വീപിലേക് വരുമ്പോയുള്ള എം വി ലഗൂണിലെ യാത്രയും തിരിച്ച് നാട്ടിലേകുള്ള എം വി കവരത്തിയിലെ യാത്രയും തമ്മിലുള്ള പ്രധാന വിത്ത്യാസം എന്തെന്നാല്‍ എം വി ലഗൂണിൽ ആന്ത്രോത്തിലേകുള്ളവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.ഭൂരിഭാഗവും ആന്ത്രോത്തുകാര്‍ തന്നെ,പക്ഷെ എം വി കവരത്തിയിലുള്ള യാത്രയില്‍ പല ദ്വീപുകളില്‍ നിന്ന് കൊച്ചിയിലേക് പഠനാവശ്യത്തിനും ജോലിക്ക് പോകുന്നവര്‍,ഒരു ദ്വീപില്‍ നിന്നും മറ്റു ദ്വീപിലേക് പോകുന്നവര്‍, ടൂറിസ്റ്റുകളായ് ദ്വീപ് സന്ദര്‍ശിക്കാന്‍ വന്നവര്‍,അങ്ങനെ പല തരത്തിലുള്ളവരും പല ദ്വീപുകളില്‍ നിന്നായ് കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട് എന്നതായിരുന്നു.

ദ്വീപിനോട് കപ്പല്‍ അടുത്താല്‍ മണിക്കൂറുകളോളം കപ്പല്‍ നിര്‍ത്തിയിട്ടിരുന്നു.ഒരു ദ്വീപില്‍ ഒരു പകലോളം കപ്പല്‍ നിര്‍ത്തിയിരുന്നു എന്നത് ഒരു ചോദ്യമായ് എന്നില്‍ അവശേഷിച്ചു.
ഇത്തരം സമയങ്ങളില്‍ കപ്പല്‍ ജീവിനക്കാര്‍ മോക്ഡ്രില്ലുകള്‍ നടത്തുന്നതായ് ഞങ്ങള്‍ കണ്ടു.ഇത്തരം യാത്രാ ഇടവേളകള്‍ ടൂറിസ്റ്റുകള്‍ക് വളരെ ഉപകാരപ്രദമാകുന്നുണ്ട്.
കപ്പലെടുക്കും മുമ്പ് ആ ദ്വീപില്‍ ഒന്ന് കറങ്ങി വരാം എന്നത് ടൂറിസ്റ്റ് ഏജന്റ് മുഖേനെ പോകുന്നവര്‍ക് വളരെ ഉപകാരപ്രദമായിമാറുന്നുണ്ട് എന്നത് സത്യമാണ്‌.

ഇത്തരത്തിലുള്ള കുറച്ച്
ഗവണ്‍മെന്റും പ്രെെവറ്റ് ആയ ഏജന്‍സികളെയും അവരുടെ യാത്രക്കാരെയും  എനിക്ക് ഈ യാത്രയില്‍ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്.അവരും ഞങ്ങളും സായാഹ്നങ്ങളിലും മറ്റും കൂടിയിരുന്ന് പല തമാശകളിലും കളികളിലും ഏര്‍പെടാറുണ്ടായിരുന്നു.
പലരും ഇതിന് മുമ്പ് പല യാത്രകളും നടത്തിയവരാണ്‌.ലോകത്തിലെ പല രാജ്യങ്ങളിലും  ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ യാത്രകള്‍ മുതല്‍ ചെറിയ ചെറിയ അറിയപ്പെടാത്ത സ്ഥലങ്ങള്‍ വരെ സന്ദര്‍ശിച്ച പല യാത്രികരേയും പരിചയപ്പെടാന്‍ സാധിച്ചു.
കൂടാതെ പല മറ്റു ദ്വീപ് നിവാസികളെയും[ കല്‍പേനി,മിനിക്കോയി,കവരത്തി,അഗത്തി ] പരിചയപ്പെടാന്‍ സാധിച്ചു
എന്നത് എനിക്ക് ആ കപ്പല്‍ യാത്രയില്‍ കിട്ടിയ ഏറ്റവും വലിയ മുതല്‍കൂട്ടായിരുന്നു. ലോകത്തിലെ പലഭാഗങ്ങളിലും പ്രക്യതി വരച്ച് കൂട്ടിയ ചിത്രങ്ങളുടെ സൗന്ദര്യ വര്‍ണ്ണനകള്‍ മുതല്‍ നിഗൂഡ്ഡതകളും ആകാംക്ഷളും നിറഞ്ഞതുമായ കഥകള്‍ അവര്‍ പങ്കുവെച്ചു.ദ്വീപ് നിവാസികളാവട്ടെ ദ്വീപ് വിശേഷങ്ങളും പങ്കുവെച്ചു.
കേട്ടിട്ടും കേട്ടിട്ടും മതിവരാതെ ഞാന്‍ ഓരോ യാത്രികനേയും തേടിപ്പിടിച്ച് പരിചയപ്പെട്ടുകൊണ്ടേ ഇരുന്നു.ഇവരില്‍ ദ്വീപ് നിവാസികളല്ലാത്ത  ഭൂരിഭാഗവും ഗവണ്‍മെന്റ് വഴിയും പ്രെെവറ്റ് ഏജന്‍സികള്‍ വഴിയും ദ്വീപ് കാണാന്‍ വന്നവരാണ്.ഇത്തരം പല ഏജന്‍റുകളും ദ്വീപ് നിവാസികള്‍ ആണെന്നിരിക്കെ അവര്‍ നിങ്ങളെ മനസ്സ് നിറഞ്ഞ യാത്രക്ക് അവസരം നല്‍കും എന്നത് തീര്‍ച്ചയാണ്.

കടലിന്റെ വിത്ത്യസ്ത ഭാവങ്ങളും നിറങ്ങളും സൗന്ദര്യവും വീക്ഷിച്ച് അറബിക്കടലിനെ വകഞ്ഞ് മാറ്റി നുരഞ്ഞു പൊന്തുന്ന പതയും അവശേഷിപ്പിച്ച് കുതിച്ച് പായുന്ന എം വി കവരത്തിയെന്ന ലക്ഷദ്വീപിന്റെ അഭിമാന നൗകത്തിന്റെ ഉയരത്തിലിരുന്ന് പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും ഞങ്ങളങ്ങനെ അറബിക്കടലിന്റെ റാണിയായ കൊച്ചിയിലേക് കുതിച്ച് കൊണ്ടിരുന്നു.

എല്ലായ്പോയും എവിടെയായാലും 12 മണിക്ക് മുമ്പ് കിടന്നുറങ്ങിയാല്‍ അതിരാവിലെ എഴുന്നേല്‍കുന്ന ഒരു സ്വഭാവം എനിക്ക് ഉണ്ട്‌.അങ്ങനൊയൊരു പുലര്‍ച്ചെ കൊച്ചിയിലേക് കപ്പല്‍  അടുക്കുന്ന സമയം ഞാന്‍ ഹെഡ്സെറ്റും ചെവിയില്‍ തിരുകി ഏറ്റവും മുകളിലെ നിലയിലേക് പോവുകയുണ്ടായി.അവിടെ യാത്രയില്‍ പരിചയപ്പെട്ട താടിക്കാരനായ ഒരാള്‍ കാമറയും പിടിച്ച് കടലിലേകും നോക്കിയിരിക്കുന്നുണ്ട്.
എന്നെ കണ്ടപ്പോള്‍ ഗുഡ്മോർണിംഗ് പറഞ്ഞു.തിരിച്ച് അങ്ങോട്ടും ആശ്ലേഷിച്ചു.ഈ പുലര്‍ച്ചെ കാമറയുമായ് ഇയാളെന്താ ചെയ്യുന്നത് എന്ന് നോക്കി  ഞാന്‍ ഇരുന്നു.പെട്ടെന്ന് അയാളുടെ കാമറക്കണ്ണുകള്‍ ചിമ്മുന്ന കാഴ്ച കണ്ട് ഞാന്‍ കടലിലേക് നോക്കി.

ഇരുപതോളം വരുന്ന ഡോള്‍ഫിനുകള്‍ എവിടെനിന്നോ ചീറിപാഞ്ഞ് കപ്പലിനരികെ വന്ന് ഒരേ രീതിയില്‍ മറിഞ്ഞും തിരിഞ്ഞും ചാടിത്തിമിര്‍ത്ത് കൊണ്ട് അഴിഞ്ഞാടുന്ന കാഴ്ച.അപ്പോയേകും കപ്പലിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ചിലര്‍ ശബ്ദങ്ങളുണ്ടാക്കിയപ്പോയാണ് ഞാനറിഞ്ഞത് ഇവിടെ ഇത്രയും പേര്‍ ഉണ്ടായിരുന്നു  എന്ന്.ഒടുവില്‍ ഞങ്ങളെ അറബിക്കടലില്‍ നിന്നും യാത്രയപ്പ് നല്‍കി ഡോള്‍ഫിനുകള്‍ എങ്ങോ മറഞ്ഞ് പോയി.അപ്പോയാണ് താടിക്കാരന്‍ പറഞ്ഞത് ''എനിക്കറിയാം കൊച്ചിയോടടുക്കുന്ന ഈ സമയം ഇവര്‍ ഇവിടെ കാണുമെന്ന്,അത്കൊണ്ടാണ് ഞാന്‍ പുലര്‍ച്ചെ കാമറയുമായ് ഇവിടെയെത്തിയത് ''
എന്ന് അദ്ദേഹം പറഞ്ഞു.
കാമറ പകര്‍ത്തിയ ചിത്രങ്ങള്‍ അയച്ച് തരാന്‍ പറഞ്ഞിരുന്നെങ്കിലും കപ്പലില്‍ നിന്ന് ഇറങ്ങുന്ന തിരക്കില്‍ പിന്നയത് മറന്നു എന്നതാണ് സത്യം. എന്തായാലും അറബിക്കടലിന്റെ ഭംഗിയും കണ്ടുള്ള ആ യാത്രക്ക് അവസാനം ഡോള്‍ഫിനുകളുടെ യാത്രയപ്പ് ആരോടന്നില്ലാതെ യാത്ര പറയുന്ന പോലെ എനിക്ക് തോന്നി.ചിലപ്പോള്‍ അറബിക്കടലിനോടാകാം, ചിലപ്പോള്‍ കൂടെയുള്ള യാത്രികരോടാകാം,
അതുമല്ലെങ്കില്‍ രണ്ടാഴ്ച നീണ്ട ഞങ്ങളുടെ പവിഴപ്പുറ്റുകളുടെ നാട്ടിലേകുള്ള യാത്രയോടായിരിക്കാം.
എന്തായാലും വലിയൊരു സ്വപ്ന സാഫല്യത്തിനവസാനം ഇനിയും വരും എന്ന് യാത്ര പറഞ്ഞ് എം വി കവരത്തി എന്ന കപ്പലില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി കേരളത്തിലേക് പ്രവേശിച്ചു.
ഇനി നിങ്ങള്‍കും എങ്ങെനെ ലക്ഷദ്വീപിലേക് എത്തിച്ചേരാന്‍ സാധിക്കും എന്നതിനെ കുറിച്ച് ഞാന്‍ പറയാം.അതിന് വേണ്ടത്
അറ്റസ്​റ്റ്​ ചെയ്ത ആധാറി​​ന്റെ പകർപ്പ്, രണ്ട് അയൽവാസികളുടെ വിലാസം, തിരിച്ചറിയാനുള്ള  അടയാളം, നാല്​ ഫോട്ടോ എന്നിവയാണ്‌.ലക്ഷദ്വീപ് ടൂറിസത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സാണ് (സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്പോർട്സ്) ഇക്കാര്യങ്ങള്‍ക് ചുക്കാന്‍ പിടിക്കുന്നത്.

ആദ്യത്തെ വഴി ഞങ്ങള്‍ പോയത് പോലെ നിങ്ങള്‍ക് പരിചയമുള്ള ഒരു ദ്വീപ് നിവാസിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ അദ്ദേഹത്തിന്റെ ദ്വീപ്  സന്ദര്‍ശിക്കുക എന്നതാണ്.ഈ യാത്രക്ക് വളരെ ചിലവ് കുറവാണ്.
ഈ പക്രിയയില്‍ സ്പോണ്‍സറുടെ സമ്മതപത്രത്തോട് കൂടി ലക്ഷദ്വീപ് പോലീസിന്റെ അനുമതിയും ലഭിച്ചാല്‍ പിന്നെ സ്പോർട്സിൽ 200 രൂപ ഫീസായി അടക്കണം. പിന്നീട് കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അഡ്മിനിസ്ട്രേഷൻ പെർമിറ്റിനായി അപേക്ഷിക്കണം. പാസ്പോർട്ടിന് അപേക്ഷിക്കുന്നതുപോലുള്ള പ്രക്രിയയാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലുമുള്ളത്. അതിനുശേഷം പോലീസ് അന്വേഷണമുണ്ടാകും.
പക്ഷെ ഞങ്ങള്‍ക് അത്തരം ഒരു അന്വേഷണം നേരിടേണ്ടി വന്നില്ല എന്നതാണ് സത്യം.

ഇതൊന്നുമില്ലാതെ ദ്വീപ് നിവാസികളായ പരിചയക്കാരായ സ്പോണ്‍സര്‍മാരില്ലാതെ എത്തിച്ചേരാനുള്ള രണ്ട് വഴികളാണ് ഉള്ളത്.ഒന്ന് ഗവണ്‍മെന്റ് വഴിയുള്ള യാത്രയാണ്‌.വളരെ ചിലവ് കൂടിയ ഈ യാത്രയില്‍ അതിന്റേതായ ഉപകാരങ്ങളും ഉണ്ട്‌. എകദേശം 25000 മുതല്‍ അങ്ങോട്ടാണ് അതിന്റെ മുതല്‍ മുടക്ക്.രണ്ടാമത്തേത് പ്രെെവറ്റ് ഏജന്റുകള്‍ വഴിയുള്ള യാത്രയാണ്.ഏകദേശം 12000 മുതല്‍ ചാര്‍ജ് വരുന്ന ഇത്തരം യാത്രയില്‍ നിങ്ങളെ മാക്സിമം എല്ലാതരത്തിലും വിനോധങ്ങളിലേര്‍പെടുത്തിയും സന്തോഷവാനാകും എന്നതിലുപരി  മേല്‍ പറഞ്ഞ രേഖകള്‍ ( അറ്റസ്​റ്റ്​ ചെയ്ത ആധാറി​​ന്റെ പകർപ്പ്, രണ്ട് അയൽവാസികളുടെ വിലാസം, തിരിച്ചറിയാനുള്ള  അടയാളം, നാല്​ ഫോട്ടോ )
കൊടുക്കുന്ന ബുദ്ധിമുട്ടല്ലാതെ നിങ്ങള്‍ മറ്റൊന്നും അറിയേണ്ടതില്ല എന്നതാണ്.

അങ്ങനെയൊരു ലക്ഷദ്വീപ് പാക്കേജ് ഞമ്മക്കും തുടങ്ങിയാലോന്ന്   ആഗ്രഹിച്ചപ്പോയാണ് കൊറോണക്കാലം വന്നത്.

ഇനിപ്പം അതിന് വേണ്ടി എത്രകാലം കാത്തിരിക്കാം എന്ന് കണ്ടറിയാം.
കുറച്ച്ക്കാലത്തിന് ശേഷം നമ്മളല്ലാം വീണ്ടും പഴയ ജീവിതക്രമങ്ങളിലേക് എത്തിച്ചേരും എന്നതില്‍ നിങ്ങള്‍കും എനിക്കും ഒരു സംശയംവേണ്ട.കാരണം ചരിത്രം അതാണ് നമ്മോട് പറഞ്ഞത്.കൊറോണയല്ല ഇതിനിപ്പറുവും വന്നാലും നമ്മള്‍ മനുഷ്യരാണ്.അതിജീവിക്കും എന്നതില്‍ സംശയം വേണ്ട.ആ കാലം വിദൂരമല്ലതാനും.
ആ സമയത്തിനായ് ഞാനും നിങ്ങളും കാത്തിരിക്കുകയാണ്.
നമുക്ക് ഒരുമിച്ച് പതറാതെ പോരാടാം.. 
 
                       
                            freemanoor

Comments

Popular posts from this blog

തിലകന്‍ മുതല്‍ പാര്‍വതി വരെ

നെല്ലിക്ക മുതല്‍ വത്തക്ക.......

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക