Posts

Showing posts from September, 2020

#care #love #child❤️

Image
സ്കൂളില്‍ പോയാല്‍ കൂട്ടുകാരെക്കെ പല വിശേഷങ്ങളും പങ്കുവെക്കുമ്പോള്‍ ഒന്നും സംസാരിക്കാതെ ഒറ്റപ്പെട്ട് പോയവരെ നിങ്ങള്‍ കാണാറുണ്ടോ... ഒന്ന് ചെറുപ്പത്തിലേക് പോയാല്‍ മതി.ചിലപ്പോള്‍ നിങ്ങള്‍ തന്നെയാകും അത്.അല്ലെങ്കില്‍ നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന കുട്ടിയായിരിക്കും അത്.അതുമല്ലെങ്കില്‍ നിങ്ങളെ വീട്ടിലെ ചെറിയ കുട്ടികളായാരിക്കും അത്.അങ്ങനെ ഉള്ളവരുടെ ഉള്ളറിയാന്‍ നിങ്ങളൊന്ന് ശ്രമിച്ചിട്ടുണ്ടോ. വേണ്ട..ഇപ്പോയൊന്ന് ശ്രമിച്ച് കൂടേ.. മനസ്സില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ടായിട്ടും അതൊന്നും  കിട്ടാതിരിക്കുന്ന  സമയങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്.ആ സമയത്ത് ആരെങ്കിലും അതൊന്ന് സാധിപ്പിച്ച് തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകാറുമുണ്ട്. പക്ഷെ മിക്കവര്‍ക്കും അപ്പോള്‍ അത് ആഗ്രഹങ്ങള്‍ മാത്രമായ് അവശേഷിക്കാറാണ് പതിവ്. മനുഷ്യ ജീവിതത്തില്‍ അത്തരത്തിലുള്ള ഒരു സമയമാണ് നമ്മള്‍ കുട്ടികളാകുമ്പോള്‍. മിക്കവരും മറ്റുള്ളവര്‍ അറിയാതെ അവഗണിക്കപ്പെട്ട് പോകുന്ന സമയമാണത്‌.ഈ സമയം വല്ലാത്ത ആകാംക്ഷയായിരിക്കും.എല്ലാത്തിനോടും കൊതിയായിരിക്കും.പക്ഷെ കിട്ടണം എന്നില്ല. അവരുടെ ആഗ്രഹങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. കുഞ്ഞ് കുഞ്ഞ...

ആര്‍ത്തവ കാലത്തിന്റെ ആണ്‍ അനുഭവങ്ങള്‍

Image
  ________________________________ ''ഇന്നലെ നീ എന്തേ വരാഞ്ഞത്'' എന്ന മദ്രസയിലെ അധ്യാപകന്റെ ചോദ്യത്തിന് മുന്നില്‍ നാണം കൊണ്ട് ചൂഴ്ന്നെടുത്ത മുഖത്തോടെ ''സുഖമില്ലായിരുന്നു ഉസ്താദേ..നല്ല വയര്‍വേദനയും തലവേദനയുമായിരുന്നു'' എന്ന അവളുടെ മറുപടിയിലായിരുന്നു ആദ്യമായ് ഞാന്‍ അത് അറിയാന്‍ തുടങ്ങിയത്. തൊട്ടടുത്ത കൂട്ടുകാരുടെ പതിഞ്ഞ പരിഹാസരൂപത്തിലുള്ള ചിരിയുടെ രഹസ്യമായിരുന്നു എന്നെ അത് അറീച്ചത്.അല്ലെങ്കിലും ലെെംഗിക വിദ്യാഭ്യാസത്തില്‍ ആണുങ്ങള്‍ക് പ്രത്ത്യേക മേല്‍കോയ്മ ഉണ്ടായിരുന്നല്ലോ... ഹെെളും നിഫാസുമെന്നെക്കെ പറഞ്ഞ്  മദ്രസയില്‍ പഠിക്കുന്ന കാലമാണെങ്കിലും,ലെെംഗിക വിദ്യാഭ്യാസത്തിന്റെ ബാല പാഠങ്ങള്‍ അറിഞ്ഞിരുന്ന സമയമാണെങ്കിലും, ഇത്തരത്തില്‍ ഒന്ന് സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നറിഞ്ഞത് അപ്പോയായിരുന്നു.അതിന്റെ മുമ്പ് നിസ്കരിക്കാതെയും ഖുര്‍ആന്‍ ഓതാതെയും ഉള്ള വീട്ടിലെ സ്ത്രീകളുടെ  ചില ദിവസങ്ങള്‍ക് കൂടിയുള്ള ഉത്തരം കൂടിയായിരുന്നു അത്. അന്ന് കൂട്ടുകാരന്‍ അത് പറഞ്ഞപ്പോള്‍ കൂടെ കൂടി ചിരിക്കുവാന്‍ ഞാനും ഉണ്ടായിരുന്നു.പിന്നീടുള്ള സ്കൂള്‍ പഠന കാലഘട്ടത്തിലെ തലവേദനയാണെന്നും പറഞ്ഞ...

അവന്‍ ആളൊരു മോട്രാ ...

Image
ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നത് ഒരു പ്രത്ത്യേക വാക്കിനെ കുറിച്ചാണ്.ആ വാക്കിന്റെ പ്രത്ത്യേകത ഒരേ സമയം മനുഷ്യനെ തളര്‍ത്തുന്നതും എന്നാല്‍ അതേ സമയം മോട്ടിവേറ്റ് ചെയ്യുന്ന ഒരു ഭാഷാ പ്രയോഗമാണത് എന്നാണ്... ''അവന്‍ ആളൊരു മോട്രാ...'' എഞ്ചിനീയറിങ്ങ് എന്നത് യന്ത്രങ്ങളും അതിന്റെ പ്രവര്‍ത്തനവുമെക്കെ ആയി ബന്ധപ്പെട്ട് കിടക്കുന്നതായത് കൊണ്ട് തന്നെ അതുമായ് ബന്ധപ്പെട്ട വാക്കുകളും എഞ്ചിനീയറിങ്ങ് പഠനകാലയളവിലെ ജീവിതക്രമങ്ങളില്‍ കടന്നു വരുന്നത് സ്വാഭാവികമാണല്ലോ.അങ്ങനെ ഒന്നാണ് മോട്ടറുകള്‍[കിര്‍ലോസ്കമ്മാര് മുതല്‍ അര hp വരെ ഉള്ള മോട്ടറുകള്‍ ഉള്ള ലോകമായിരുന്നു എന്റെ കോളേജ് ]. നമ്മുടെ നാട്ടിലെക്കെ കാര്യ നിര്‍വഹണത്തിന് വേണ്ടിയോ അല്ലെങ്കില്‍ ഒരു കാര്യം ചെയ്ത് തീര്‍കുന്നതിന് വേണ്ടിയോ മറ്റൊരാളോട് ''നിനക്കിത് കഴിയുമെടാ'' എന്നെക്കെ പറഞ്ഞ് ചിലര്‍ കാര്യങ്ങള്‍ നടത്താറില്ലേ... സംഭവം നടന്ന് കഴിഞ്ഞ് കാര്യം സാധിച്ചാല്‍ അവര്‍ അപ്പുറത്ത് കെെയ്യും കെട്ടി നോക്കി നിന്ന മറ്റുള്ളവരോട് ''ഞാന്‍ പറഞ്ഞില്ലേ...ആളെ ഒന്ന് പൊക്കിയാല്‍ മതി...''എന്നും പറഞ്ഞ് കളിയാക്കാറാണല്ലോ പതിവ് മലയാളി ശീലങ...

ആത്മഹത്യയുടെ പിന്നാമ്പുറങ്ങള്‍

Image
നന്നായി ജീവിച്ച്കൊണ്ടിരിക്കെ ആത്മഹത്യയുടെ ചാരുകസേരയും വലിച്ചിട്ട് അതിലോട്ടങ്ങ് ചാരിയിരിക്കുമ്പോള്‍ പലരും പറയുന്നത് ഞമ്മള്‍ കേട്ടിട്ടുണ്ട്. ശ്ശേ....ഇയാളിത്രയും ബലഹീനനയിരുന്നോ...? ഇത്രയും സിമ്പിളായ കാര്യത്തിനാണോ ഇയാള്‍ ആത്മഹത്യ ചെയ്തത്...? അത്തരം വാക്കുകള്‍ പറയുന്നവര്‍,പുച്ഛിക്കുന്നവരുടെയെക്കെ ഉള്ളില്‍ അവരെക്കെ ഒരു മനക്കോട്ട പണിതിട്ടുണ്ട്.എന്തെക്കെ പ്രശനങ്ങള്‍ വന്നാലും ആത്മഹത്യയെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുകയേ ഇല്ല, എന്ന്. എങ്കില്‍ അവരോടെക്കെ എനിക്ക് പറയാനുള്ളത് മനുഷ്യന്റെ മനസ്സിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് നിങ്ങള്‍.ആത്മഹത്യ ചെയ്തവരെ കുറിച്ച് നിങ്ങള്‍ പരിഭവിച്ചോളൂ..പക്ഷെ പുച്ഛിക്കരുത്.കാരണം നിങ്ങളുടെ മനക്കോട്ട ചീട്ട് കൊട്ടാരം പോലെ തകരാന്‍ വലിയ സമയമൊന്നും വേണ്ട. ലളിതമെന്ന് തോന്നിപ്പിക്കാവുന്ന കാര്യങ്ങള്‍ നമ്മളുടെ മനസ്സില്‍ അന്ത്യം കുറിക്കുന്നത് നമ്മളിലേക് അത്തരം അനുഭവങ്ങള്‍ എത്തുന്നത് വരെ മാത്രമാണ്. നമ്മുടെ മനസ്സിനെ കഠിനമായ് ബാധിക്കുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍കും ലളിതമായിരിക്കും.അത്തരം കാര്യങ്ങള്‍ ആ അനുഭവങ്ങള്‍ നമ്മുടെ മനസ്സിനെ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനനുസരിച്ച...