ആര്‍ത്തവ കാലത്തിന്റെ ആണ്‍ അനുഭവങ്ങള്‍
''ഇന്നലെ നീ എന്തേ വരാഞ്ഞത്'' എന്ന മദ്രസയിലെ അധ്യാപകന്റെ ചോദ്യത്തിന് മുന്നില്‍ നാണം കൊണ്ട് ചൂഴ്ന്നെടുത്ത മുഖത്തോടെ ''സുഖമില്ലായിരുന്നു ഉസ്താദേ..നല്ല വയര്‍വേദനയും തലവേദനയുമായിരുന്നു'' എന്ന അവളുടെ മറുപടിയിലായിരുന്നു ആദ്യമായ് ഞാന്‍ അത് അറിയാന്‍ തുടങ്ങിയത്.
തൊട്ടടുത്ത കൂട്ടുകാരുടെ പതിഞ്ഞ പരിഹാസരൂപത്തിലുള്ള ചിരിയുടെ രഹസ്യമായിരുന്നു എന്നെ അത് അറീച്ചത്.അല്ലെങ്കിലും ലെെംഗിക വിദ്യാഭ്യാസത്തില്‍ ആണുങ്ങള്‍ക് പ്രത്ത്യേക മേല്‍കോയ്മ ഉണ്ടായിരുന്നല്ലോ...
ഹെെളും നിഫാസുമെന്നെക്കെ പറഞ്ഞ് മദ്രസയില്‍ പഠിക്കുന്ന കാലമാണെങ്കിലും,ലെെംഗിക വിദ്യാഭ്യാസത്തിന്റെ ബാല പാഠങ്ങള്‍ അറിഞ്ഞിരുന്ന സമയമാണെങ്കിലും, ഇത്തരത്തില്‍ ഒന്ന് സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നറിഞ്ഞത് അപ്പോയായിരുന്നു.അതിന്റെ മുമ്പ് നിസ്കരിക്കാതെയും ഖുര്‍ആന്‍ ഓതാതെയും ഉള്ള വീട്ടിലെ സ്ത്രീകളുടെ ചില ദിവസങ്ങള്‍ക് കൂടിയുള്ള ഉത്തരം കൂടിയായിരുന്നു അത്.
അന്ന് കൂട്ടുകാരന്‍ അത് പറഞ്ഞപ്പോള്‍ കൂടെ കൂടി ചിരിക്കുവാന്‍ ഞാനും ഉണ്ടായിരുന്നു.പിന്നീടുള്ള സ്കൂള്‍ പഠന കാലഘട്ടത്തിലെ തലവേദനയാണെന്നും പറഞ്ഞ് തലതാഴ്ത്തി കിടന്ന പെണ്‍കുട്ടികളെ നോക്കി കൂട്ടുകാര്‍കൊപ്പം ചേര്‍ന്ന് പരിഹസിച്ചും കുശുമ്പെക്കെ പറഞ്ഞ് രസിച്ചിട്ടുണ്ട്.
അന്നൊന്നും അറിഞ്ഞിരുന്നില്ല,അത്രമേല്‍ വേദനയും കടിച്ചമര്‍ത്തിയാണ് അവള്‍ കിടന്നിരുന്നത് എന്ന്...
അത്രമേല്‍ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിയാണ് അവള്‍ ബാഗില്‍ തലവെച്ചതെന്ന്...
പിന്നീടെപ്പെഴോ അറിയാന്‍ തുടങ്ങിയ സമയത്ത് സ്വയം വെറുപ്പും അറപ്പും തോന്നിയിരുന്നു.ഇന്നലെകളിലെ എന്റെ ചിന്തകളെ ആലോചിച്ച് സ്വയം കുറ്റബോധം തോന്നിയിരുന്നു.
പിന്നീട് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക് മുമ്പ് ഞാനും അവളും ആദ്യമായ് ഒരു യാത്ര വയനാട്ടിലേക് പോയപ്പോള്‍ തിരിച്ചു വരുന്ന വേളയില്‍ ലക്കിടി പോലീസ് കെെകാട്ടി നിര്‍ത്തി എന്നോട് വണ്ടിയുടെ പേപ്പറും മറ്റും ചോദിച്ചു.ഇന്‍ഷുറന്‍സ് തെറ്റിയതിനാല്‍ ഫെെന്‍ അടക്കാന്‍ നിന്നപ്പോള്‍
അടിവാരത്ത് പോയി ഇന്‍ഷുറന്‍സ് അടച്ചിട്ട് ഇവിടെ വന്ന് വണ്ടി എടുത്താ മതിയെന്നായ്.
ആ സമയത്താണ് അവള്‍ വല്ലാത്തൊരു പ്രതിസന്ധിയില്‍ പെടുന്നത്.പറയാന്‍ മടി കാണിച്ചപ്പളേ എനിക്ക് കാര്യം പിടി കിട്ടി.പോലീസുകാരനോട് കാര്യം തുറന്ന് പറഞ്ഞ് വണ്ടി നാളെ വന്ന് എടുത്തോളം സാറേ എന്നും പറഞ്ഞ് വയനാട് ചുരത്തിന്റെ മുകളില്‍ നിന്നും കോഴിക്കോട് ബസ്സും കയറി വേഗം വീട് പിടിച്ചു.അന്ന് പോലീസുകാരനോടത് ഞാന്‍ തുറന്ന് സംസാരിച്ചപ്പോള്‍ ഞെട്ടിയത് അവള്‍ മാത്രമല്ല.അയാളും കൂടിയായിരുന്നു.സദാചാരത്തിന്റെ ക്ലാസ് എടുത്ത അയാളില്‍ പിന്നെ ഞാന്‍ ഒരു മതിപ്പ് കണ്ടു.അന്ന് ഞാന്‍ അവള്‍ക് കൊടുത്ത സ്നേഹവും കരുതലും ഇടപെടലുമെക്കെയാണ് പ്രതിസന്ധികള്‍കള്‍കിടയിലും അവളെ എന്നോട് ചേര്‍ത്ത് നിര്‍ത്തിയത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.പലപ്പോഴും അന്നത്തെ ആ കരുതല്‍ അവളെന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്.ഇത്തരം കാര്യങ്ങളിലെ ആണുങ്ങളുടെ പരിഹാസരൂപത്തിലുള്ള ചിരിയും നോട്ടമേ ഞാന്‍ കണ്ടിട്ടുള്ളൂ,നിങ്ങളെന്നെ തിരുത്തിച്ചത് എല്ലാ ആണുങ്ങളും ഇത്തരക്കാരാണ് എന്ന മനോഭാവമാണ്.പിന്നീട് പെണ്ണനുഭവിക്കുന്ന ആര്‍ത്തവത്തിന്റെ ബുദ്ധിമുട്ടുകള്‍ കൂടുതല്‍ കൂടുതല്‍ അവളിലൂടെ മനസ്സിലാകിയപ്പോള്‍ പെണ്ണിനോട് വല്ലാത്ത ബഹുമാനം തോന്നിയിരുന്നു.കൂടാതെ സമൂഹത്തിലെ തുറന്ന് പറച്ചിലുകളുടേയും ലെെംഗിക വിദ്യാഭ്യാസത്തിന്റെയും ദാരിദ്രവും മനസ്സിലാവുകയായിരുന്നു.
ഇത്രയും കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ ചിലരെങ്കിലും എന്നോട് പറയാന്‍ ആഗ്രഹിക്കുന്നുണ്ടാകും നിനക്ക് നാണമില്ലേ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍,
''ഇല്ല എനിക്ക് നാണമില്ല,ഞാനെന്തിന് നാണിക്കണം.ഇത്തരം തുറന്നെഴുത്തിനെ ഞാനെന്തിന് ഭയക്കണം.ഞാന്‍ പറഞ്ഞത് വലിയൊരു സമൂഹം അനുഭവിക്കുന്ന,പറയാന്‍ മടിക്കുന്ന,പറഞ്ഞാല്‍ എന്ത് വിചാരിക്കും എന്നെക്കെ ആണ്‍കാട്ടിക്കൂട്ടലുകളുടെ ഫലമായ് രൂപപ്പെട്ട ചിന്താകതിക്ക് എതിരെയാണ്.
പെണ്ണാഗ്രഹിച്ച തുറന്നെഴുത്തിന്റെയും ആശ്വാസ വാക്കിന്റെയും എഴുത്താണ്.ആ സമയത്ത് അവരനുഭവിക്കുന്ന വേദനക്ക് പുറമെ സമൂഹം അവര്‍ക് ചാര്‍ത്തികൊടുക്കുന്ന ചിത്രങ്ങള്‍ ഇനിയും ആവര്‍ത്തിക്കെപ്പെടാതിരിക്കാന്‍ വേണ്ടിയാണ്...''
ഇനി ഞാന്‍ പറയുന്നത് എന്റെ അനുജമ്മാരോടാണ്.
നിങ്ങള്‍ വളര്‍ന്ന് വരുന്നവരാണ്.നിങ്ങളുടെ സഹോദരിമാര്‍,കൂട്ടുകാരികള്‍,അനുഭവിക്കുന്ന ഈ ചിത്രങ്ങള്‍ക് നിങ്ങള്‍ നിറം പകരരുത്.ആ സമയത്ത് അവരാഗ്രഹിക്കുന്നത് സനേഹവും കരുതലുമാണ്. അവ നല്‍കുകയും,മാറ്റി നിര്‍ത്തപ്പെടുന്ന മനോഭാവവും മാറ്റുക,ഒരു പെണ്ണ് ഏറ്റവും കൂടുതല്‍ സ്നേഹവും കരുതലും ആഗ്രഹിക്കുന്നത് അപ്പോയാണ്.അതില്‍ കൂടുതല്‍ നിങ്ങള്‍ക് അവര്‍ക് നല്‍കാനൊന്നുമില്ല...
Freeman
Comments
Post a Comment