ആത്മഹത്യയുടെ പിന്നാമ്പുറങ്ങള്‍
നന്നായി ജീവിച്ച്കൊണ്ടിരിക്കെ ആത്മഹത്യയുടെ ചാരുകസേരയും വലിച്ചിട്ട് അതിലോട്ടങ്ങ് ചാരിയിരിക്കുമ്പോള്‍ പലരും പറയുന്നത് ഞമ്മള്‍ കേട്ടിട്ടുണ്ട്.
ശ്ശേ....ഇയാളിത്രയും ബലഹീനനയിരുന്നോ...?
ഇത്രയും സിമ്പിളായ കാര്യത്തിനാണോ ഇയാള്‍ ആത്മഹത്യ ചെയ്തത്...?
അത്തരം വാക്കുകള്‍ പറയുന്നവര്‍,പുച്ഛിക്കുന്നവരുടെയെക്കെ ഉള്ളില്‍ അവരെക്കെ ഒരു മനക്കോട്ട പണിതിട്ടുണ്ട്.എന്തെക്കെ പ്രശനങ്ങള്‍ വന്നാലും ആത്മഹത്യയെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുകയേ ഇല്ല, എന്ന്.
എങ്കില്‍ അവരോടെക്കെ എനിക്ക് പറയാനുള്ളത് മനുഷ്യന്റെ മനസ്സിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് നിങ്ങള്‍.ആത്മഹത്യ ചെയ്തവരെ കുറിച്ച് നിങ്ങള്‍ പരിഭവിച്ചോളൂ..പക്ഷെ പുച്ഛിക്കരുത്.കാരണം നിങ്ങളുടെ മനക്കോട്ട ചീട്ട് കൊട്ടാരം പോലെ തകരാന്‍ വലിയ സമയമൊന്നും വേണ്ട.
ലളിതമെന്ന് തോന്നിപ്പിക്കാവുന്ന കാര്യങ്ങള്‍ നമ്മളുടെ മനസ്സില്‍ അന്ത്യം കുറിക്കുന്നത് നമ്മളിലേക് അത്തരം അനുഭവങ്ങള്‍ എത്തുന്നത് വരെ മാത്രമാണ്. നമ്മുടെ മനസ്സിനെ കഠിനമായ് ബാധിക്കുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍കും ലളിതമായിരിക്കും.അത്തരം കാര്യങ്ങള്‍ ആ അനുഭവങ്ങള്‍ നമ്മുടെ മനസ്സിനെ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനനുസരിച്ച് മാത്രമാണ്.അത് നമ്മള്‍ക് എത്രത്തോളം പ്രിയപ്പെട്ടതിനെ നഷ്ടപ്പെടുന്നു എന്ന് ചിന്തിക്കുന്നത് പോലെയുമാണ്.
ഇതക്കെ പറയുമ്പോയും ആളുകള്‍ക് ഇഷ്ടം മസാലകൂട്ടിയ ചര്‍ച്ചകള്‍ നടത്തി അതെല്ലാം സമൂഹത്തില്‍ അടിച്ചേല്‍പിച്ച് എപ്പോയും ഒരു ദുരവസ്ഥ നിലനിര്‍ത്തികൊണ്ട് പോകുന്നതാണ്.ചര്‍ച്ച ചെയ്യുന്നതും കേള്‍കേണ്ടതുമായ കാര്യങ്ങള്‍ വേറെന്തെക്കെയുണ്ട്,
തൊഴിലില്ലായ്മയും പ്രകൃതി ചൂഷണവും ഭരണചൂഷണങ്ങളും,
അതിലെക്കെ ഉപരിയായിട്ടുള്ള കാര്യമാണ് നിങ്ങളോടിപ്പോള്‍ ഞാന്‍ പറഞ്ഞ് വരുന്നതും.
അത് മനസ്സിനെ കുറിച്ചും അതിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ചും അതിന്റെ കഴിവിനെ കുറിച്ചുമാണ്. വലിച്ച് നീട്ടാവുന്നതും ചെറുതാക്കാവുന്നതുമായ ഒരു വസ്തുവിനെപ്പോലെയാണ് മനസ്സ്.എത്ര ലളിതമായ കാര്യത്തിനും ആത്മഹത്യ ചെയ്യുന്നവരുടെ ഉള്ളിലും ഒരു മനസ്സ് ഉണ്ട്.
നിനക്ക് മറ്റൊരാളുമായ് വിഷമങ്ങള്‍ പങ്കുവെച്ച് കൂടായിരുന്നോ..
നിനക്ക് ഈ ലോകത്തെ മുഴുവന്‍ ചുറ്റികണ്ടുകൂടായിരുന്നോ..
നിനക്ക് മനസ്സിനെ സ്വയം നിയന്ത്രിച്ച് കൂടായിരുന്നില്ലേ..
ഇത്ര നിസ്സാരകാര്യത്തിനാണോ നീ ആത്മഹത്യ ചെയ്തത്..
നിന്റെ മനസ്സ് ഇത്ര ദുര്‍ബ്ബലമായിരുന്നോ..
നിനക്കറിയില്ലേ ജീവിതം ഒറ്റൊന്ന് മാത്രമാണ് എന്ന്..
നിനക്കറിയില്ലേ ജീവിതം ജീവിച്ച് തീര്‍കാനുള്ളതാണ് എന്ന്..
നിനക്ക് കഷ്ടപെട്ട് കഷ്ടപെട്ട് ജീവിതം പടുത്തയര്‍ത്തിക്കൂടേ..
നിനക് ജീവിച്ച് മറ്റുള്ളവരുടെ മുന്നില്‍ കാണിച്ച് കൊടുത്തൂടേ..
നീ മരണത്തിനെ എളുപ്പവഴിയാക്കി എടുക്കയാണ് ഉണ്ടായതല്ലേ..
ഇതക്കെ ആ മരിച്ച മനസ്സിനോട് പറയുന്നതിലും നല്ലത് ജീവനുള്ള സ്വന്തം മനസ്സിനോട് ചിലത് ചോദിക്കുന്നതല്ലേ...
എന്തുകൊണ്ട് മറ്റുള്ളവരുടെ വിഷമങ്ങള്‍ നമ്മള്‍ കേള്‍കാന്‍ ശ്രമിക്കുന്നില്ല..
നമുക്ക് പ്രിയപ്പെടതാണെന്ന് തോന്നുന്നതെല്ലാം നഷ്ടപെട്ട്, ജീവിതത്തില്‍ ഒരു അര്‍ത്ഥവും ഇല്ലാതാവുന്ന എന്തെങ്കിലും നമ്മളിലേക് എത്തിയിട്ടണ്ടോ..
നിസ്സാരകാര്യങ്ങളെന്ന് പലര്‍കും തോന്നാവുന്നതെക്കെ നമുക്കും അങ്ങനെതന്നെയാണോ..
മനസ്സിനെ കുറിച്ചും അതിന്റെ താഴ്ചയെയും കഴിവിനെയും കുറിച്ച് അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ..
ഒന്ന് മാത്രമുള്ളതെന്ന് നമ്മള്‍ കരുതുന്ന ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ..
അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം നിലവാരമില്ലാത്തതും സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത ചര്‍ച്ചയുടെ ഭാഗമാവാറുണ്ടോ..
അതിലെക്കെ ഉപരിയായ്
മറ്റുള്ളവരുടെ മനസ്സിലേക് ഇറങ്ങി ചെല്ലാറുണ്ടോ..
നമ്മളിതക്കെ നമ്മോട് തന്നെ ചോദിക്കുമ്പോള്‍, തുടര്‍ന്ന് ഉത്തരം കണ്ടെത്തുമ്പോയും അവസാനിക്കുന്നത് നമ്മളിലൊരോര്‍ത്തരുടെയും ആത്മഹത്യ പ്രവണതകളും ലക്ഷ്യം നഷ്ടപെട്ട ജീവിതവുമാണ്...
എപ്പോഴും ഒരുപാട് വായിക്കുക,ചുറ്റുമുള്ളതല്ലാം അറിയാന്‍ ശ്രമിക്കുക,ഒരുപാട് യാത്ര ചെയ്യുന്നതിലൂടെ ഭൂമിയെ കൂടുതല്‍ അറിയുക,സമാധാനവും സന്തോഷവും നല്‍കുന്ന ലോകത്തിന്റെ ഭാഗമാവുക,ദുഷ്ടലാക്കുകളുടെ ചിന്തകളെ ഇല്ലാതാക്കുന്നതിലൂടെയും, നന്മ ചെയ്യുന്നതിലൂടെയും സമൂഹത്തില്‍ എല്ലാത്തിനോടും കടപ്പെട്ടവനാവുക.ഇത്തരം കാര്യങ്ങളെക്കെയാണ് ജീവിതലക്ഷ്യങ്ങളെന്നിരിക്കെ ഒരുപാട് ബാദ്ധ്യതകളും ഭാരങ്ങളുമെല്ലാം ഓരോര്‍ത്തരിലും അടിച്ചേല്‍പിച്ച് കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഭാഗമാവുകയാണ് നമ്മള്‍ ഓരോര്‍ത്തരും.ഇത്തരം വ്യവസ്ഥകളില്‍ ജീവിക്കുകയും എന്നിട്ട് ആത്മഹത്യയെ കുറിച്ച് വാതോരാതെ സംസാരിച്ചിട്ടും എന്ത് കാര്യമാണ്.നാം മാറണം.നമ്മുടെ ചിന്തകളും ലക്ഷ്യങ്ങളും പണത്തിനും അതീതമാകണം.ജീവിത സങ്കല്‍പങ്ങളെ കുറിച്ചും ജീവിത രീതികളെ കുറിച്ചും ഉള്ള തെറ്റായ ധാരണകള്‍ ഒഴിവാക്കി ഭൂരിപക്ഷ സമൂഹം കല്‍പിച്ച് തരുന്നതിനെ പുണരാതെ ജീവിച്ച് തുടങ്ങിയാല്‍ ഈ ലോകത്ത് ജീവന്‍ അവസാനിപ്പിക്കാനുള്ള തോന്നലുകള്‍ സ്വയം മരിക്കും.അഥവാ ആത്മഹത്യ ചെയ്യുന്നത് നമ്മളായിരിക്കില്ല, ആത്മഹത്യാ പ്രവണതകളായിരിക്കും എന്ന് ഓര്‍മപ്പെടുത്തുന്നു...
#freeman_stories
Comments
Post a Comment