അവന്‍ ആളൊരു മോട്രാ ...
ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നത് ഒരു പ്രത്ത്യേക വാക്കിനെ കുറിച്ചാണ്.ആ വാക്കിന്റെ പ്രത്ത്യേകത ഒരേ സമയം മനുഷ്യനെ തളര്‍ത്തുന്നതും എന്നാല്‍ അതേ സമയം മോട്ടിവേറ്റ് ചെയ്യുന്ന ഒരു ഭാഷാ പ്രയോഗമാണത് എന്നാണ്...
''അവന്‍ ആളൊരു മോട്രാ...''
എഞ്ചിനീയറിങ്ങ് എന്നത് യന്ത്രങ്ങളും അതിന്റെ പ്രവര്‍ത്തനവുമെക്കെ ആയി ബന്ധപ്പെട്ട് കിടക്കുന്നതായത് കൊണ്ട് തന്നെ അതുമായ് ബന്ധപ്പെട്ട വാക്കുകളും എഞ്ചിനീയറിങ്ങ് പഠനകാലയളവിലെ ജീവിതക്രമങ്ങളില്‍ കടന്നു വരുന്നത് സ്വാഭാവികമാണല്ലോ.അങ്ങനെ ഒന്നാണ് മോട്ടറുകള്‍[കിര്‍ലോസ്കമ്മാര് മുതല്‍ അര hp വരെ ഉള്ള മോട്ടറുകള്‍ ഉള്ള ലോകമായിരുന്നു എന്റെ കോളേജ് ].
നമ്മുടെ നാട്ടിലെക്കെ കാര്യ നിര്‍വഹണത്തിന് വേണ്ടിയോ അല്ലെങ്കില്‍ ഒരു കാര്യം ചെയ്ത് തീര്‍കുന്നതിന് വേണ്ടിയോ മറ്റൊരാളോട് ''നിനക്കിത് കഴിയുമെടാ'' എന്നെക്കെ പറഞ്ഞ് ചിലര്‍ കാര്യങ്ങള്‍ നടത്താറില്ലേ...
സംഭവം നടന്ന് കഴിഞ്ഞ് കാര്യം സാധിച്ചാല്‍ അവര്‍ അപ്പുറത്ത് കെെയ്യും കെട്ടി നോക്കി നിന്ന മറ്റുള്ളവരോട് ''ഞാന്‍ പറഞ്ഞില്ലേ...ആളെ ഒന്ന് പൊക്കിയാല്‍ മതി...''എന്നും പറഞ്ഞ് കളിയാക്കാറാണല്ലോ പതിവ് മലയാളി ശീലങ്ങള്‍.ഇത്തരത്തില്‍ മോട്ടിവേറ്റ് ചെയ്തോ പുകഴ്തിയോ ചെയതതിന്റ ഫലമായ് കാര്യങ്ങള്‍ ചെയ്യുന്നവരാണ് മോട്ടറുകള്‍...
സത്യം പറഞ്ഞാല്‍ കോളേജില്‍ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താനും കളിയാക്കാനും പ്രധാനമായും എല്ലാവരും ഉപയോഗിച്ചിരുന്ന വാക്കാണിത്.എന്തിനേറെ പറയുന്നു.
പ്രൊജക്ട് സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞ സാറോട് എന്റെ പ്രൊജക്ട് റെഡി എന്നും പറഞ്ഞ് സ്ഥിരമായ് മോട്ടറാകാറുള്ള കൂട്ടുകാരനെ വരെ കാണിച്ചുകൊടുത്തവമ്മാര് ഉണ്ട്.
കാര്യം കളിയാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ്.കളിയാക്കല്‍ മലയാളിയുടെ ജന്മ ശീലങ്ങളായത് കൊണ്ട് തന്നെ അത്തരം സംസ്കാരങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയും എന്നുള്ള ധാരണയൊന്നും നമുക്ക് വേണ്ട.അത്കൊണ്ട് ഇതൊരു മോട്ടിവേഷനായ് എടുക്കാവുന്നതേ ഉള്ളൂ കെട്ടോ...
എന്തെങ്കിലും ഒരു കാര്യം പരിപൂര്‍ണമായ് ചെയ്താല്‍ ''നീ ആളൊരു മോട്ടറാണല്ലടാ.''
''അല്ലെങ്കില്‍ ''അവന്‍ ആളൊരു മോട്രാണല്ലോ...'' എന്നെക്കെ പറയുന്നവരുടെ മുന്നില്‍ എന്ത് കൊണ്ട് നമുക്ക് സ്വയം ഒരു മോട്ടറായിക്കൂടാ. എന്നാണ് എനിക്ക് പറയാനുള്ളത്.മറ്റുള്ളവര്‍ എന്തെങ്കിലും പറഞ്ഞ് മോട്ടിവേറ്റാകുന്നതിനേകാള്‍ നല്ലത് സ്വയം ഒരു മോട്ടറാവുന്നതല്ലേ നല്ലത്.
അത് കൊണ്ട് എഞ്ചിനീയറിങ്ങ് ഭാഷയില്‍ പറഞ്ഞാല്‍
''നമ്മളൊരു സെല്‍ഫ് ഇന്‍ഡക്ഷന്‍ മോട്ടറായി മാറുക.കളിയാകുന്നവര്‍ കളിയാകട്ടെ.നമുക്ക് ചെയ്യാനുള്ളത് നമുക്ക് ചെയ്യാം.ഇങ്ങനെ സ്വയം മോട്രായവരേ ഈ ലോകത്ത് എന്തെങ്കിലും ആയിട്ടുള്ളൂ എന്ന് മാത്രം ചിന്തിച്ചാല്‍ മതി... @ Calicut, India
Comments
Post a Comment