#care #love #child❤️


സ്കൂളില്‍ പോയാല്‍ കൂട്ടുകാരെക്കെ പല വിശേഷങ്ങളും പങ്കുവെക്കുമ്പോള്‍ ഒന്നും സംസാരിക്കാതെ ഒറ്റപ്പെട്ട് പോയവരെ നിങ്ങള്‍ കാണാറുണ്ടോ...

ഒന്ന് ചെറുപ്പത്തിലേക് പോയാല്‍ മതി.ചിലപ്പോള്‍ നിങ്ങള്‍ തന്നെയാകും അത്.അല്ലെങ്കില്‍ നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന കുട്ടിയായിരിക്കും അത്.അതുമല്ലെങ്കില്‍ നിങ്ങളെ വീട്ടിലെ ചെറിയ കുട്ടികളായാരിക്കും അത്.അങ്ങനെ ഉള്ളവരുടെ ഉള്ളറിയാന്‍ നിങ്ങളൊന്ന് ശ്രമിച്ചിട്ടുണ്ടോ.

വേണ്ട..ഇപ്പോയൊന്ന് ശ്രമിച്ച് കൂടേ..

മനസ്സില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ടായിട്ടും അതൊന്നും  കിട്ടാതിരിക്കുന്ന  സമയങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്.ആ സമയത്ത് ആരെങ്കിലും അതൊന്ന് സാധിപ്പിച്ച് തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകാറുമുണ്ട്.
പക്ഷെ മിക്കവര്‍ക്കും അപ്പോള്‍ അത് ആഗ്രഹങ്ങള്‍ മാത്രമായ് അവശേഷിക്കാറാണ് പതിവ്.

മനുഷ്യ ജീവിതത്തില്‍ അത്തരത്തിലുള്ള ഒരു സമയമാണ് നമ്മള്‍ കുട്ടികളാകുമ്പോള്‍.
മിക്കവരും മറ്റുള്ളവര്‍ അറിയാതെ അവഗണിക്കപ്പെട്ട് പോകുന്ന സമയമാണത്‌.ഈ സമയം വല്ലാത്ത ആകാംക്ഷയായിരിക്കും.എല്ലാത്തിനോടും കൊതിയായിരിക്കും.പക്ഷെ കിട്ടണം എന്നില്ല.

അവരുടെ ആഗ്രഹങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങള്‍ മാത്രമായിരിക്കും അവര്‍ക് ഉണ്ടാവുക.


അവരേം കൊണ്ട് യാത്ര പോവണം, യാത്ര എന്ന് പറഞ്ഞാല്‍ മണാലിയോ കൊടയ്കനാലോ ഊട്ടിയൊന്നുമല്ല.നമ്മുടെ വീടിനടുത്തുള്ള ഏതെങ്കിലും ഒരു സ്ഥലത്ത് കൊണ്ട് പോയാലെങ്കിലും മതി.അവരോട് ഒരുപാട്  സംസാരിക്കണം.നമ്മള്‍ യാത്ര പോയ വിശേഷങ്ങളും മറ്റും പങ്കുവെക്കണം.അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക് നല്ല ഉത്തരങ്ങള്‍ കൊടുക്കണം.പുതിയ പുതിയ അറിവുകള്‍ പകര്‍ന്ന് കൊടുക്കണം.എന്തെങ്കിലും പുതുതായ് കാണുമ്പോള്‍ അതിന്റെ വിശേഷങ്ങളും ചരിത്രങ്ങളും പങ്കുവെക്കണം.എല്ലാത്തിലും കൂടെയാണ്ടാകും എന്ന തോന്നലുകള്‍ ഉണ്ടാക്കണം.

എന്നാല്‍ അത്കൊണ്ട് ഉണ്ടാകുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ് തരാം.
ആ കുട്ടിക്ക് ഭാവിയില്‍ ഇതല്ലാം കിട്ടണം എന്ന വാശിയില്‍ പെട്ടെന്നുള്ള എടുത്ത് ചാട്ടം മൂലം തെറ്റുകളിലേകോ മറ്റോ പോവില്ല.എല്ലാം കാര്യങ്ങളും വീട്ടുകാരോട് തുറന്ന് സംസാരിക്കും.മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഒറ്റപ്പെട്ട് പോവാതെ അവര്‍കും വിശേഷങ്ങള്‍ പങ്കുവെക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും.അങ്ങനെ ഒരു കുട്ടി  വളര്‍ന്ന് എങ്ങെനെ ആയിത്തിരണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നെണ്ടെങ്കില്‍ ആ രീതിയിലേക് കുട്ടികള്‍ എത്തിച്ചേരും എന്നതില്‍ ഒരു സംശയവും വേണ്ട.

ചെറുതെന്ന് തോന്നാവുന്ന പല കാര്യങ്ങളും പിന്നീട് വില മതിക്കാനാവാത്തതായ് നമ്മളെ തോന്നിപ്പിക്കുന്ന നിമിഷങ്ങള്‍ ഉണ്ടാവാറില്ലേ.അങ്ങനെ ഒന്നാണിട്ടോ ഇത്.

#lighthouse#keralaclicks #calicut @ Beypore lighthouse

Comments

Popular posts from this blog

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......

മഫ്തയും മുഫ്തികളും