രണ്ട് ജീവിതങ്ങള്‍

ഞങ്ങള്‍ കൂട്ടുകാര്‍ സംസാരിച്ചിരിക്കുന്ന സമയത്ത് ഒരു കൂട്ടുകാരന്‍ എന്നോട് ചോദിച്ചു. നിങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവാറുണ്ടോന്ന്. ഞാന്‍ പറഞ്ഞു ''പിന്നേ'' ... ആദ്യമെക്കെയാണ് കൂടുതല്‍, ഇപ്പോള്‍ അങ്ങനെ ഉണ്ടാവാറില്ല...വളരെ കുറവാണ്.. [ പ്രണയം സ്നേഹത്തിന്റേതും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും മാത്രമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ... സംഘര്‍ഷങ്ങളും ദുഃഖങ്ങളും കൂടി നിറഞ്ഞ മനോഹരമായ കൂടൊരുക്കല്‍ ആണ് പ്രണയവും ജീവിതവും എന്ന് ഒരുമിച്ച് ജീവിക്കുന്ന ജീവിതങ്ങളോട് ഞാന്‍ പറയേണ്ടതുണ്ടോ... പുതുയാത്ര തുടങ്ങുന്ന രണ്ട് ജീവിതങ്ങള്‍ ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോള്‍ എത്രയൊക്കെ നിങ്ങള്‍ മനസ്സിലാക്കി പ്രണയിച്ച് ജീവിതത്തിലേക് പ്രവേശിച്ചവരാണേലും സംഘര്‍ഷങ്ങള്‍ ഇല്ലാതിരിക്കാന്‍ വഴിയില്ല എന്നാണ് എന്റെയും അഭിപ്രായവും.നമ്മളെത്ര ഒന്നാണെന്ന് പറഞ്ഞാലും വ്യത്യസ്തത കലര്‍ന്ന രണ്ട് മനസ്സുകളുടെ ഉടമകളായിരിക്കും രണ്ട് പേരും. അത്കൊണ്ട് തന്നെ ഇടക്കിടക്കുള്ള പൊട്ടലും ചീറ്റലുകളും ജീവിക്കുന്ന മനസ്സുകളുടെ അടയാളമാണ്. പലപ്പോയും ഞാന്‍ കണ്ടിട്ടുണ്ട്.ഒരുപാട് കാലം ഒരുമിച്ച് ജീവിച്ച് ഒരു നാല്‍പതക്കെ ആവുമ്പോള്‍ ആയിരിക്കും മിക്ക...