Souq waqif ♥♥♥14/Apr/2018
ഖത്തറില്‍ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും കാര്യമായിട്ട് എങ്ങോട്ടും പോവാന്‍ സാധിച്ചില്ല എന്നതായിരുന്നു ഇന്നലെ വരെയുള്ള യാഥാര്‍ത്യം.പക്ഷെ ഇന്നലെ വെള്ളിയായ്ച ആയത്കൊണ്ട് തന്നെ കൂട്ടുകാരനെ വിളിച്ച് എങ്ങോട്ടെങ്കിലും പോകണം എന്ന് പറഞ്ഞിരുന്നു..സ്വാഭാവികമായ ചില ബുദ്ധിമുട്ടുകള്‍ കാരണം അവന്‍ കുറച്ച് വെെകിയെങ്കിലും ഇവിടെ അടുത്തുള്ള ഒരു പാര്‍ക്കും ബോട്ടുമെക്കെയുള്ള corniche എന്ന സഥലത്തേക് ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു.അവിടെയെത്തിയപ്പോള്‍ വെള്ളിയായ്ചയുടെ എല്ലാ തിരക്കും ബഹളവും അവിടെ കാണുന്നുണ്ടായിരുന്നു..അങ്ങനെയാണ് അവന്‍ പറഞ്ഞത് ഇതിന്റെ ഓപോസിറ്റ് ആയി ഒരു പഴയ സൂക് ഉണ്ട്..തികച്ചും ഖത്തര്‍ പാരമ്പര്യം വിളിച്ചോതുന്ന ഒന്നാണതെന്ന്.പിന്നെയെന്നും നോക്കിയില്ല..നേരെ അങ്ങോട്ട് നടന്നു..ഖത്തറിന്റെ എല്ലാ പഴയതും പുതിയതുമായിട്ടുള്ള പാരമ്പര്യം പഴയ മൂല്യങ്ങളോട് കൂടി സംരക്ഷിച്ചു വെച്ചിട്ടുള്ള ഒരിടമാണ് അവിടെ.
തുടക്കം തന്നെ ഫാല്‍കണ്‍ മാര്‍കറ്റ് എന്ന പക്ഷി വില്‍പനകേന്ദ്രങ്ങളായിരുന്നു..വലുതും ചെറുതുമായിട്ടുള്ള ഒരുപാട് പക്ഷികള്‍, ഭൂരിപാകവും കൂട്ടിലടക്കപ്പെടാതെ പുറത്ത് വെച്ചിരിക്കുന്നു..തൊടാമെന്നുള്ള ആഗ്രഹമെക്കെ കൊള്ളാം .പക്ഷെ നീണ്ട ചുണ്ടുകള്‍ ഉള്ള ഓരോന്നിന്റെയയും വീര്യം പേടിച്ച് ആരും അടുക്കുന്നുപോലുമില്ല..അതിലൊരുത്തന് ഞങ്ങള്‍ വന്നത് തീരെ പിടിച്ചില്ലാ എന്ന് തോന്നുന്നു..
അവിടുന്നും നടന്ന് ഞങ്ങള്‍ മുന്നോട്ട് പോയി..ബില്‍ഡിങ്ങുകളല്ലാം പഴയ പാരമ്പര്യം വിളിച്ചോതുന്നുണ്ട്..ചിലതല്ലാം അറബി എഴുത്തുകള്‍ കൊണ്ട് കൊത്തുപണികള്‍ ചെയ്ത് വെച്ചിട്ടുണ്ട്..ബില്‍ഡിങ്ങുകള്‍കിടയിലൂടെയുള്ള ചെറിയ ഇടനായികള്‍കള്‍കിടയിലൂടെ ഞങ്ങള്‍ നടന്നു..കുറച്ച് കഴിഞ്ഞപ്പോള്‍ തുറസ്സായ സഥലങ്ങള്‍ ഞങ്ങളെ വരവേറ്റു..റെസ്റ്റോറന്റുകളും ചെറിയ കഫെളും നിറഞ്ഞ ഈ ഇടങ്ങള്‍ അറേബ്യന്‍ സംഗീതങ്ങള്‍ കൊണ്ടും സുഗന്ദം കൊണ്ടും നിറഞ്ഞിരിക്കുന്നു..ചുറ്റും പുറത്തേക് നീട്ടിയിട്ടിരിക്കുന്ന കസേരകളിലും ടേബിളിലുമായ് ഭക്ഷണം കഴിക്കുന്നവര്‍ ഇതല്ലാം ആസ്വദിക്കുന്നു..ചിലര്‍ ഓരോ ടേബിള്‍കരികിലായിട്ടുള്ള ഹുക്കകളില്‍നിന്ന് (sisha എന്നാണ് അറബി നാമം)പുക പുറത്തേക്ക് വിട്ട് കൊണ്ടേയിരിക്കുന്നു..മറ്റുചിലര്‍ ചെസ്സ് പോലെയുള്ള ഒരുതരം കട്ട കളിക്കുന്നു.ചില ഹോട്ടലുകള്‍ക് മുന്നിലായി വിത്ത്യസ്ത വേശധാരികള്‍ നമ്മളെ സ്വാഗതം ചെയ്യുന്നുണ്ട്..
അവിടെനിന്നും വീണ്ടും ഞങ്ങള്‍ ചെറിയ ഇടനായികളിലേക് പ്രവേശിച്ചു..ഖത്തര്‍ പാരമ്പര്യം നിറഞ്ഞ വസ്ത്രശഖരങ്ങളായിരുന്നു..അവ.അവിടെയുള്ള ചെറിയ ഒരു ചായക്കടയില്‍ നിന്നും സ്വാദിഷ്ടമായ ഒരു ചായയും വാങ്ങി ഞങ്ങള്‍ വീണ്ടും നടന്നു.അവിടെ ആ സൂകിന്റെ മുഴുവന്‍ ലൊക്കേഷനും കാണിക്കുന്ന ഒരു Lcd മാപ്പ് അവിടെയുണ്ടായിരുന്നു..അതില്‍ ഞങ്ങളുടെ current ലൊക്കേഷനും മുഴുവന്‍ വഴികളും കാണിക്കുന്നുണ്ട്..അതില്‍ നിന്നും വഴികള്‍ മനസ്സിലാക്കി ഞങ്ങള്‍ മെല്ലെ നടന്നു..പിന്നെ കാണാന്‍ കഴിഞ്ഞത് ഖത്തറിന്റെ വളരെ പഴയതായിട്ടുള്ള ചരിത്രവും സാംസ്കാരവും വിളിച്ഛോദുന്ന ഉല്‍പന്നങ്ങള്‍ വില്‍പനക്ക് വെച്ചിരിക്കുന്നു..തോക്കുകളും വാളുകളും അങ്ങനെതുടങ്ങി ഒട്ടുമിക്ക എല്ലാ വസ്തുക്കളും ഉണ്ട്..കൂടാതെ എന്നെ വിസ്മയിപ്പിച്ചത് ചില മൃഗങ്ങളുടെ ഒര്‍ജിനല്‍ തോലുകളും അത് കൊണ്ട് ഉണ്ടാക്കിയ ഉല്‍പന്നങ്ങളും ആയിരുന്നു.
എല്ലാം തൊടുന്നത് കൊണ്ടോ..ഫോട്ടോ എടുക്കുന്നതും കൊണ്ടോ...ഒരു കുഴപ്പവുമില്ല എന്നത് വളരെ സന്തോഷമായി.പക്ഷെ അതിലൊരു വിത്ത്യസ്തമായ കടയില്‍ ഞങ്ങള്‍ കയറി..പഴയ കാലത്ത് ഉപയോഗിച്ച പടയണികളും മുത്തുകളും ഫോണും മാലയും നിറഞ്ഞ ആ കട ഒരു പഴയ രാജഭരണത്തിന്റെ എല്ലാ പ്രൗഡിയും നിറഞ്ഞതായിരുന്നു..
പക്ഷെ അവിടെയുള്ളതൊന്നും തൊടാനോ..ഫോട്ടോ എടുക്കാനോ പാടില്ലായിരുന്നു..എന്നത് സങ്കടം ഉണ്ടാക്കിയെങ്കിലും അത്രയും പഴയതായ ആ വസ്തുക്കളുടെ സംരക്ഷണത്തിനാണത് എന്നത് ഞങ്ങള്‍ മനസ്സിലാക്കി..അങ്ങനെയുള്ള ഒരുപാട് കടകള്‍ അവിടെ കണ്ടു..കടല്‍ മുത്തുകള്‍ ഉണ്ടാകുന്ന ചെറിയ പാളികള്‍ പോലെയുള്ള തോടുകളും (അതിന്റെ ഉള്ളിലാണ് മുത്തുകള്‍ ഉണ്ടാവുക) ശംഖുകളും പല കടല്‍ വസ്തുക്കളും അവിടെ ഉണ്ടായിരുന്നു..എല്ലാം കണ്ട് തീരാന്‍ തന്നെ ഒരുപാട് സമയം എടുക്കം..പിന്നെയും നടന്നപ്പോള്‍ അറേബ്യന്‍ പലവൃഞ്ജനങ്ങളും പല പൂക്കളും കുങ്കുമപ്പൂവും അങ്ങെനെ പേരറിയാത്ത നമ്മുടെ നാട്ടിലെ കുരുമുളകും ഏലവും പോലെയുള്ള ഒരു പാട് സാധനങ്ങള്‍ .ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഖത്തറിന്റെ പാരമ്പര്യവും സാംസ്കാരവും നിറഞ്ഞ ഉപ്പ് തൊട്ട് കര്‍പൂരം വരെ ഉള്ള, വസ്തുക്കള്‍ ഉള്ള,ഒരു പഴയ സൂക്ക്..അറബികളും ഇംഗ്ലീഷുകാരും ചെെനീസുകാരും ഇന്ത്യക്കാരും ആഫ്രിക്കക്കാരും നിറഞ്ഞ ഒരു ഇടം..തികച്ചും സന്തോഷവും സമാധാനവും നല്‍കുന്ന ഒരിടം..
ഖത്തറില്‍ വന്നപ്പോള്‍ ആദ്യമായ് കണ്ട ഒരിടം എന്നതിലുപരി ആദ്യമായ് ഈ സ്ഥലം ആണല്ലോ..കണ്ടത് എന്നതാണ് എന്നെ സന്തോഷവാനാകുന്നത്...
Comments
Post a Comment