ചര്‍ച്ചചെയ്യപ്പെടേണ്ടത് സമൂഹത്തിന്റെ ഉയര്‍ച്ചയാണ്...തളര്‍ചയല്ല...

             

   


ഏതൊരു വിഷയവും ചര്‍ച്ച ചെയ്യുന്ന മലയാളികളുടെ debateful mind നെ കുറച്ച് കാലം വരെ സ്വാഗതം ചെയ്തകൂട്ടത്തില്‍ ഒരാളായ്  ഞാനുമുണ്ടായിരുന്നു..പക്ഷെ ഏതൊരു ലഹരിയും ഉപയോഗിക്കുന്തോറും അത് കൂടുതല്‍ ഉപയോഗിക്കാനുള്ള tendency കൂടുന്നത്പോലെ ഇവിടെയും അത് അത്ത്യുന്നദിയില്‍ എത്തിനില്‍കുകയാണ്...മസാലയും പൊടിയും കൂട്ടിച്ചേര്‍ത്ത് വിതരണം ചെയ്യുന്ന ന്യൂസ് centre കളിലേക്ക് കാതും കണ്ണും കൂര്‍പിക്കുകയാണ് മലയാളികള്‍ ...വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യേണ്ട കാലത്ത് മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ചര്‍ച്ച  ചെയ്യുന്നതില്‍ മാധ്യമങ്ങളെ മാത്രം  എങ്ങനെ കുറ്റപ്പെടുത്താനാകും...നാം കൂടുതല്‍ കാണാനും കേള്‍കാനും ഇഷ്ടപ്പെടുന്നതല്ലേ അവര്‍ നമുക്ക് നല്‍കുകയള്ളൂ...ഇത്തരം ചര്‍ച്ചകള്‍കൊണ്ട് നമുക്കും സമൂഹത്തിനും എന്ത് നേട്ടമാണ് ഉള്ളതെന്ന് മലയാളികള്‍ ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...പല രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക് പ്രധാന്യം കൊടുക്കാത്തത് അവിടെയുള്ള ജനങ്ങളും ഇത്തരം വാര്‍ത്തകള്‍ക് പ്രധാന്യം കൊടുക്കാത്തത് കൊണ്ടാണ്..നമ്മുടെ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യേണ്ട വിഷയങ്ങള്‍ യഥാര്‍ത്തത്തില്‍ നാം തന്നെയാണ് തിരെഞ്ഞെടുക്കുന്നത് ..
നമുക്ക് കിട്ടുന്ന പല crime വാര്‍ത്തകളും share ചെയ്യുന്നതിലൂടെ co creation എന്ന പ്രര്‍ത്തനമാണ് നടക്കുന്നത് ..ഈ പ്രവര്‍ത്തിമൂലം crime  ചെയ്യാനുള്ള  tendency  സമൂഹത്തിനിടയില്‍ കൂടുകയാണ് ..Socialmeadias ല്‍ ചര്‍ച്ച ചെയ്യുന്ന പല വിഷയങ്ങളും കാണുമ്പോള്‍ നമ്മള്‍ മലയാളികളുടെ ഇത്തരം ചര്‍ച്ചകള്‍ക് നാം തന്നെ കടിഞ്ഞാണ്‍ ഇാടാന്‍ സമയമായില്ലേ എന്ന് തോന്നുന്നില്ലേ...അവര്‍ അവസാനിപ്പിക്കുക എന്ന് പറയുന്നതിനേകാള്‍ നമ്മള്‍ അവസാനിപ്പിക്കുക എന്ന പ്രവര്‍ത്തിയായിരിക്കും എളുപ്പം

Comments

Popular posts from this blog

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

നെല്ലിക്ക മുതല്‍ വത്തക്ക.......

മഫ്തയും മുഫ്തികളും