Posts

Showing posts from February, 2023

രണ്ട് ജീവിതങ്ങള്‍

Image
 ഞങ്ങള്‍ കൂട്ടുകാര്‍ സംസാരിച്ചിരിക്കുന്ന സമയത്ത് ഒരു കൂട്ടുകാരന്‍ എന്നോട് ചോദിച്ചു. നിങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവാറുണ്ടോന്ന്. ഞാന്‍ പറഞ്ഞു ''പിന്നേ'' ... ആദ്യമെക്കെയാണ് കൂടുതല്‍, ഇപ്പോള്‍ അങ്ങനെ ഉണ്ടാവാറില്ല...വളരെ  കുറവാണ്.. [ പ്രണയം സ്നേഹത്തിന്റേതും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും മാത്രമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ... സംഘര്‍ഷങ്ങളും ദുഃഖങ്ങളും കൂടി നിറഞ്ഞ മനോഹരമായ കൂടൊരുക്കല്‍ ആണ് പ്രണയവും ജീവിതവും എന്ന് ഒരുമിച്ച് ജീവിക്കുന്ന ജീവിതങ്ങളോട് ഞാന്‍ പറയേണ്ടതുണ്ടോ... പുതുയാത്ര തുടങ്ങുന്ന രണ്ട് ജീവിതങ്ങള്‍ ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോള്‍ എത്രയൊക്കെ നിങ്ങള്‍ മനസ്സിലാക്കി പ്രണയിച്ച് ജീവിതത്തിലേക് പ്രവേശിച്ചവരാണേലും സംഘര്‍ഷങ്ങള്‍ ഇല്ലാതിരിക്കാന്‍ വഴിയില്ല എന്നാണ് എന്റെയും അഭിപ്രായവും.നമ്മളെത്ര ഒന്നാണെന്ന് പറഞ്ഞാലും വ്യത്യസ്തത കലര്‍ന്ന രണ്ട് മനസ്സുകളുടെ ഉടമകളായിരിക്കും രണ്ട് പേരും. അത്കൊണ്ട് തന്നെ ഇടക്കിടക്കുള്ള പൊട്ടലും ചീറ്റലുകളും ജീവിക്കുന്ന മനസ്സുകളുടെ അടയാളമാണ്. പലപ്പോയും ഞാന്‍ കണ്ടിട്ടുണ്ട്.ഒരുപാട് കാലം ഒരുമിച്ച് ജീവിച്ച് ഒരു നാല്‍പതക്കെ ആവുമ്പോള്‍ ആയിരിക്കും മിക്ക...

ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക

Image
 ആദ്യമായ്  ഉമ്മയുടെയും ഉപ്പയുടെയും അടുത്ത് പോയപ്പോയാണ് ഞാന്‍ ഉംറക്ക് പോകുന്നത്. അന്ന് കഅബ കാണുന്നതിന്റെ തൊട്ട് മുമ്പ് ഉമ്മ എന്നോട് പറഞ്ഞു , ആദ്യമായ് കഅബ കാണുമ്പോള്‍ എന്ത് ആഗ്രഹിച്ചാലും നടക്കും എന്ന്... [ഉമ്മയുടെ ആഗ്രഹം ഇടക്ക് ഇടക്ക് അവിടേക് എത്തിച്ചേരുക എന്നായിരുന്നു പോലും.എന്തായാലും ഇടക്കിടക്ക് ഉമ്മ അവിടം എത്തുന്നു എന്നത് എന്നെയും ഒരു ആഗ്രഹം പ്രേരിപ്പിക്കാന്‍ കാരണാമായ്.] അപ്പോള്‍ എന്റെ മനസ്സിലേക് വന്നത് ഒരറ്റ ആഗ്രഹമായിരുന്നു... ചെറുപ്പം മുതല്‍ എന്നിലുള്ള ദേഷ്യവും ദുശിപ്പന്‍ സ്വഭാവമും മാറ്റി ഈ ലോകത്തെ സ്യഷ്ടികളെ മനസ്സിലാക്കി ക്ഷമിച്ച് സ്നേഹിച്ച് ഏറ്റവും നല്ല സ്വഭാവത്തില്‍ ജീവിക്കുന്ന മനുഷ്യനായ് മരിക്കണം എന്ന്... പറഞ്ഞുവരുന്നത് വിശ്വാസമോ അവിശ്വാസമോ അല്ല... മറിച്ച്  എന്റെ ആഗ്രഹത്തെ കുറിച്ചാണ്...  ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക.. ഇതെല്ലാം ഉള്‍കൊള്ളുന്ന ഒരു മനുഷ്യനാവുക. സിക്കീമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോകിലെ mg മാര്‍ക്കറ്റിലിരിക്കുമ്പോയും ഞാന്‍ ചിന്തിച്ചത് അത് തന്നെയാണ്... ക്ഷമിക്കുക,മനസ്സിലാകുക,സ്നേഹിക്കുക.. ഇതെല്ലാം ഉള്‍കൊള്ളുന്ന ഒരു മനുഷ്യനാവുക. ഈ യാത്രകളെല്ലാം അതില...