ലോക മാനസികാരോഗ്യദിനം
World Mental Health Day › (Oct 10) ഇപ്പോയും ജീവിത പാതയില്‍ നിങ്ങള്‍ കിതക്കുന്നുണ്ടോ... ഓര്‍മകള്‍ വേട്ടയാടുന്നുണ്ടോ... ചുറ്റുപാടും വെറുപ്പ് തോന്നുന്നുണ്ടോ... ആരെയും വിശ്വസിക്കാന്‍ കഴിയാതെ ആരോടും കൂട്ട് കൂടാന്‍ വിശ്വാസമില്ലാതെ അകന്ന് പോവുന്നുണ്ടോ.. മറ്റുള്ളവരോട് സംസാരിക്കാന്‍ കഴിയാതെ ഒഴിഞ്ഞ് മാറി നടക്കാന്‍ ശ്രമിക്കുന്നുണ്ടോ... ഉള്ളില്‍ ചിന്തകള്‍ കുമിഞ്ഞ് കൂടി അനാവശ്യ ചിന്തകള്‍ വലയം വെക്കുന്നുണ്ടോ.. ഒരുപാട് കൂട്ടുകാര്‍ ഉണ്ടായിരുന്നിടത്ത് നിന്നും എല്ലാവരില്‍ നിന്നും ഒഴിഞ്ഞ് മാറുന്നുണ്ടോ... ചില നേരത്തെ ചെറിയ കളിയാക്കലുകളും കുറ്റപ്പെടുത്തലുകള്‍ പോലും നിങ്ങളെ വിഷമപ്പെടുത്തുണ്ടോ... കൂടെയുള്ളവരില്‍ ഉറ്റവര്‍ ആരെന്നോ ഒറ്റുന്നവര്‍ ആരെന്നോ മനസ്സിലാവാതെ നട്ടം തിരിയിന്നുണ്ടോ.. അവരില്‍ ആരെങ്കിലും മെസേജ് ചെയ്യുകയോ കോള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ എടുക്കാനോ റീപ്ലെ ചെയ്യാനോ കഴിയാതെ വരുന്നുണ്ടോ.. തീര്‍ച്ചയായും നിങ്ങള്‍ അല്ലെങ്കില്‍ അവര്‍ ജീവിതത്തിന്റെ ഏതോ നിമിഷങ്ങളില്‍ മാനസിക വേദനയുടെ കെെപ് രുചിച്ചിട്ടുണ്ട്. ചെെല്‍ഡ് ഹുഡ് ട്രോമയുടെ പേരില്‍ , മോശം പാരറ്റിങ്ങിന്റെ, കളിയാക്കലുടെ,ഒറ്...