[പവിഴപ്പുറ്റുകളുടെ നാട്ടിലേക് ]

[പവിഴപ്പുറ്റുകളുടെ നാട്ടിലേക് ] ലക്ഷദ്വീപ് യാത്ര ______________________________ അനാര്‍ക്കലി എന്ന സിനിമ വരുന്നതിന് മുമ്പും നീലക്കടലുകളാല്‍ ചുറ്റപ്പെട്ട പവിഴപ്പുറ്റുകള്‍ കൊണ്ടും വര്‍ണ മത്സ്യങ്ങള്‍കൊണ്ടും സ്നേഹ സമ്പന്നതയാലും നിറഞ്ഞ ലക്ഷദ്വീപിലേകുള്ള യാത്ര അതിയായ് ആഗ്രഹിച്ച ഒന്നുതന്നെയായിരുന്നു.പക്ഷെ കടമ്പകള്‍ ഒരുപാട് കടന്നുവേണം അവിടേക്ക് എത്തിച്ചേരാന്‍ എന്നുള്ളത് നിങ്ങളെപ്പോലെ എന്നെയും ലക്ഷദ്വീപ് യാത്ര സ്വപ്നം മാത്രമായ് നിലകൊണ്ടു.അങ്ങനെ കൂട്ടുകാരന്‍ @ashik_rahman.kp ന്റെ ദ്വീപ് നിവാസികളുമായുള്ള അടുത്തബന്ധം ഉപകാരപ്പെടുകയായിരുന്നു.പള്ളി ദര്‍സില്‍ പഠിച്ചിരുന്ന ദ്വീപ് നിവാസികള്‍ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വന്നു കൊണ്ടിരുന്ന ബന്ധം കൂടുതല്‍ അടുത്തിടപെടാനും അത് അവരുടെ കുടുംബവുമായുള്ള ബന്ധങ്ങളിലേകും നയിച്ചു. പിന്നീട് ദര്‍സ് കഴിഞ്ഞ് അവര്‍ ദ്വീപിലേക് മടങ്ങിയെങ്കിലും ആ ബന്ധം വീണ്ടും അങ്ങനെ ശക്തമായ് തന്നെ തുടര്‍ന്ന് പോരുകയായിരുന്നു.അങ്ങനെ കാലങ്ങളായുള്ള ഞങ്ങളുടെ സമ്മര്‍ദ്ദം മൂലം ആഷിക് അവരുമായ് ഇക്കാര്യം സംസാരിക്കുകയും അ...