🌈🌳AURO 💚VILLE 🌳🏕️☮️

☮️ പോണ്ടിച്ചേരിയില്‍ 1968 ല്‍ Mirra Alfassa എന്ന mother ഉം architecter Roger Anger ഉം ചേര്‍ന്ന് design ചെയ്ത മനുഷ്യഐക്യത്തിന്റെ ആദർശത്തിനായി സമർപ്പിച്ചിരിക്കുന്ന ദക്ഷിണേന്ത്യയിലെ ഒരു സാർവത്രിക നഗരമാണ് #auroville. ഓരോവില്ലിന്റെ ഉത്ഭവം ഫ്രഞ്ച് ഭാഷയിലാണ്, ''അറോറെ'' എന്നാല്‍ പ്രഭാതം എന്നും "വില്ലെ" എന്നാല്‍ നഗരം എന്നുമാണ് അര്‍ത്ഥം. പോണ്ടിച്ചേരിയിലെ ശ്രീ അരബിന്ദോ സൊസൈറ്റിയും അതിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റായ മിറ അൽഫാസയും ചേര്‍ന്ന് ശ്രീ അരബിന്ദോയുടെ ദർശനത്തിനായി സമർപ്പിച്ച് 1964 ല്‍ ഒരു നഗരം സ്ഥാപിക്കുന്നതിനുള്ള പ്രമേയം പാസാക്കി.അതിന് വേണ്ടി പോണ്ടിച്ചേരിയിൽ നിന്ന് 10 കിലോമീറ്റർ ദൂരെയായി ഏകദേശം 20 ചതുരശ്ര കിലോമീറ്റർ തരിശുഭൂമി നഗരത്തിനായി അവര്‍ തിരഞ്ഞെടുത്തു. 1968 ഫെബ്രുവരി 28 ബുധനാഴ്ച 124 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത്കൊണ്ട് auroville യുടെ ശിലാസ്ഥാപനം നടക്കുകയുണ്ടായി... "മനുഷ്യൻ ഒരു പരിവർത്തനജീവിയാണെന്ന്" വിശ്വസിച്ചിരുന്ന ശ്രീ അരബിന്ദോയുടെ ആത്മീയ സഹചാരിയായിരുന്നു മിറ അൽഫാസ എന്ന മദര്‍. ഈ പരീക്ഷണാത്മക സാർവത്രിക townഷിപ്പില്‍ മെച...