Posts

Showing posts from February, 2020

📍വിധിയെതേടിയുള്ള യാത്ര🇮🇳 [ Total km ------: approximately 10000km (train , bus , other vehicle's and walking]

Image
    ബാംഗ്ലൂരില്‍ നിന്നും പോണ്ടിച്ചേരിയിലേക് transfer വാങ്ങി യാത്രയാകുമ്പോള്‍ മനസ്സില്‍ ഊരാകുടുക്കുകളില്‍ കുടുങ്ങികിടക്കുന്ന ചിന്തകളെ അഴിച്ചെടുത്ത് തിരക്കുപിടിച്ച ട്രാഫികും ജീവിതരീതിയും ഇല്ലാത്ത സമാധാനത്തോടെയുള്ള ചിന്തകള്‍കും പുതിയ ജീവിതത്തിനും തുടക്കമിടുന്നുണ്ടായിരുന്നു... ചെവിയില്‍ വെച്ച headset ല്‍ നിന്നും മൂളുന്ന പാട്ടുകള്‍ അത്തരം ചിന്തകളെ തലോടി യാത്രയായികൊണ്ടിരുന്നു... എന്നാല്‍ രണ്ട് മൂന്ന് ദിവസത്തിന് ശേഷം NHAI പോണ്ടിച്ചേരി യുടെ WORKല്‍ വന്ന മാറ്റം എന്നെ കമ്പനി   ലീവും തന്ന് വീട്ടിലേക് പറഞ്ഞയക്കുകയായിരുന്നു... ഏതൊരു മനുഷ്യനും കുറച്ചെങ്കിലും സന്തോഷമുണ്ടാകുന്ന കാര്യത്തെ എന്റെ മനസ്സിനെ ഇരുട്ട് മൂടി കണ്ണുകള്‍ മേലോട്ട് ഉയരുമ്പോയും ദെെവം പോലും പുറം തിരിഞ്ഞ് നില്‍കുന്നതായി തോന്നിയതിന് പിന്നില്‍  തൊഴിലും ജാതിയും പറഞ്ഞു അവഗണിച്ചിരുന്ന സ്വന്തം മതത്തില്‍ പെട്ട ഒരുവളെ  കൂടെ ചേര്‍ത്തുപിടിച്ചത് മാത്രമായിരുന്നു... എന്ത് ചെയ്യണം എന്ന അവസ്ഥയില്‍ ബാത്ത്റൂമിലേക് പോയ ഞാന്‍ ഒന്ന് മുഖം കഴുകുവാന്‍ കുനിഞ്ഞതും ഫോണ്‍ വെള്ളത്തിലേക് വീണതും ഒരുമിച്ചായിരുന്നു..എടുത്ത് നോക്കിയപ...