കാനറികള്‍ ഉയര്‍ന്ന് പറക്കുമ്പോള്‍

15 വര്‍ഷങ്ങള്‍ക് മുമ്പ്... അന്ന് ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോയാണ് ഉപ്പ ഗള്‍ഫില്‍ നിന്നും നല്ല ഒന്നാന്തരം ഒരു ഫുട്‌ബോല്‍ കൊണ്ട് വരുന്നത് .ആരെങ്കിലും വാങ്ങുന്ന സ്‌പോര്‍ട്‌സ് മാസികകളില്‍ നിന്നോ പ്രായം ചെന്നവര്‍ പറയുന്ന അറിവുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും ഫുട്‌ബോള്‍ എന്ന മാന്ത്രിക കളിയെ കുറിച്ച് അറിഞ്ഞുവന്നിരുന്ന അക്കാലത്ത് ഒരു ഫുട്‌ബോള്‍ കിട്ടിയപ്പോള്‍ സന്തോഷം എന്നതിലുപരി അത് കൂട്ടുകാരോട് പറഞ്ഞപ്പോള്‍,അന്ന് അവര്‍കുണ്ടായ ആവേശവും ആയിരുന്നു എന്നെ ഏറെ പുളകിതനാക്കിയത്. അതും തട്ടി റൊണോള്‍ഡോയും റൊണോള്‍ഡിന്യോയും റിവാള്‍ഡോയും കാര്‍ലോസുമെക്കെ അടങ്ങുന്ന ബ്രസീലിയന്‍ ഫുട്‌ബോളിന്റെ വശ്യ സുന്ദരമായ ഉള്ളടക്കം മനസ്സില്‍ കൊണ്ട് നടക്കുന്ന അക്കാലത്താണ് ഫുട്‌ബോളിന്റെ രാജാക്കമ്മാര്‍ ആരെന്ന് വിധി എഴുതുന്ന 2002 ഫിഫ ലോകകപ്പ് എത്തുന്നത്. അക്കാലത്ത് കളി കാണാന്‍ പറ്റുക എന്നാല്‍ അത്രയും സൗഭാഗ്യമൊന്നും വേറെ ഒന്നും ഞങ്ങള്‍ കണ്ടിട്ടില്ല.ഒന്നോ രണ്ടോ വീടുകളിലെ ടീവികളില്‍ കളി കണ്ട് വരുന്നവരോ..അടുത്ത ദിവസങ്ങളിലെ പത്രങ്ങളില്‍ വരുമ്പോയും ആണ് ആരാണ് വിജയിച്ചത് എന്നത് മനസ്സിലാകാന്‍ സാധിക്...