തിലകന്‍ മുതല്‍ പാര്‍വതി വരെ
കുറച്ച് ദിവസമായി ഇതിനെ കുറിച്ച് ഒന്ന് പോസ്റ്റ് ചെയ്യണം എന്ന് കരുതീട്ട്..മറ്റൊന്നുമല്ല..പാര്‍വതിയുടെ കസബ വിവാദവും അതിന്റെ അലയൊലികളും..എന്താണ് ഇത്രയും വെെകിയത് എന്ന് ചോദിച്ചാല്‍ ഇത് പോസ്റ്റ് ചെയ്യണ്ട എന്ന് കരുതിയതാണ്..പിന്നെയും പോസ്റ്റ് ചെയ്യണം എന്നതില്‍ എത്തിച്ചേരാന്‍ കാരണം അതിന്റെ അലയൊലികള്‍ ഇനിയും തീര്‍ന്നിട്ടില്ല എന്ന് മാത്രമല്ല..ചില മരയൂളകള്‍ ചെയ്തു കാട്ടുന്നത് കാണുമ്പോള്‍ സക്‍ടമല്ല തോന്നുന്നത്..വെറുപ്പാണ് ..ഇത്രയും മരയൂളകളായ ഫാന്‍സുകാര്‍ ജീവിക്കുന്ന ഒരിടത്താണല്ലോ...ജീവിക്കുന്നത് എന്നാലോചിക്കുമ്പോള്‍ മലയാളി എന്നതില്‍ ഊറ്റം കൊണ്ടിരിന്ന എനിക്ക് വെറുപ്പല്ലാതെ പിന്നെയെന്ത് തോന്നാന്‍..അല്ലേ...എന്തായാലും ഈ post ഇട്ടത് കൊണ്ട് ഈ വെറുപ്പ് തീരില്ല..എന്നാലും ഒരു സമാധാനം ഉണ്ടാകും തീര്‍ച്ച... ഇനി വിഷയത്തിലേക് വരാം.. Iffk യുടെ വേദിയാണ് തുടക്കം ..കസബ എന്ന സിനിമയിലെ ചില സ്ത്രീ വിരുദ്ധത പരാമര്‍ശത്തെ വിമര്‍ശിച്ചതാണ് പ്രശ്നങ്ങള്‍ക് തുടക്കം..അവളാര് മമ്മുട്ടിയെ വിമര്‍ശിക്കാന്‍ എന്ന് തുടങ്ങുന്നു..പിന്നെ കാര്യങ്ങള്‍..പിന...