ചര്‍ച്ചചെയ്യപ്പെടേണ്ടത് സമൂഹത്തിന്റെ ഉയര്‍ച്ചയാണ്...തളര്‍ചയല്ല...
ഏതൊരു വിഷയവും ചര്‍ച്ച ചെയ്യുന്ന മലയാളികളുടെ debateful mind നെ കുറച്ച് കാലം വരെ സ്വാഗതം ചെയ്തകൂട്ടത്തില്‍ ഒരാളായ് ഞാനുമുണ്ടായിരുന്നു..പക്ഷെ ഏതൊരു ലഹരിയും ഉപയോഗിക്കുന്തോറും അത് കൂടുതല്‍ ഉപയോഗിക്കാനുള്ള tendency കൂടുന്നത്പോലെ ഇവിടെയും അത് അത്ത്യുന്നദിയില്‍ എത്തിനില്‍കുകയാണ്...മസാലയും പൊടിയും കൂട്ടിച്ചേര്‍ത്ത് വിതരണം ചെയ്യുന്ന ന്യൂസ് centre കളിലേക്ക് കാതും കണ്ണും കൂര്‍പിക്കുകയാണ് മലയാളികള്‍ ...വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യേണ്ട കാലത്ത് മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മാധ്യമങ്ങളെ മാത്രം എങ്ങനെ കുറ്റപ്പെടുത്താനാകും...നാം കൂടുതല്‍ കാണാനും കേള്‍കാനും ഇഷ്ടപ്പെടുന്നതല്ലേ അവര്‍ നമുക്ക് നല്‍കുകയള്ളൂ...ഇത്തരം ചര്‍ച്ചകള്‍കൊണ്ട് നമുക്കും സമൂഹത്തിനും എന്ത് നേട്ടമാണ് ഉള്ളതെന്ന് മലയാളികള്‍ ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...പല രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക് പ്രധാന്യം കൊടുക്കാത്തത് അവിടെയുള്ള ജനങ്ങളും ഇത്തരം വാര്‍ത്തകള്‍ക് പ്രധാന്യം കൊടുക്കാത്തത് കൊണ്ടാണ്..നമ്മുടെ ...